ദുരിതാശ്വാസ ക്യാമ്പുകളില്‍ പവര്‍ ബാങ്കുകള്‍ നല്‍കി തിരുവനന്തപുരം എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍

By GizBot Bureau
|

കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് അത്ഭുതകരമായ ദുരന്തമാണ്. ശക്തമായ മഴയെ തുടര്‍ന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെളളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടലും ഉണ്ടായി. അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ തുറന്നു വിട്ടത് വെളളപ്പൊക്കത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. ചരിത്രത്തില്‍ ആദ്യമായി കേരളത്തിലെ 42 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നു വിടേണ്ടി വന്നു.

 
ദുരിതാശ്വാസ ക്യാമ്പുകളില്‍ പവര്‍ ബാങ്കുകള്‍ നല്‍കി തിരുവനന്തപുരം എഞ്ചി

അനേകം പേരുടെ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. സംസ്ഥാനത്ത് എല്ലായിടത്തുമായി ഒറ്റപ്പെട്ടു പോയ അനേകം പേരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. എന്നാല്‍ കേരളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരന്തത്തെ നേരിടുമ്പോള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത ഐക്യവും ഒരുമയും കരുതലുമാണ് എല്ലാ വിഭാഗം ജനങ്ങളിലും കാണുന്നത്. ഇവിടെ ഒറ്റപ്പെട്ടവര്‍ക്കും അതു പോലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്കും സഹായങ്ങള്‍ എത്തിക്കുന്നതിലും പല തരത്തിലുളള സേവനങ്ങള്‍ നല്‍കുന്നതിലും മത്സരിക്കുകയാണ് മലയാളികള്‍ ഇപ്പോള്‍.

 

പ്രളയക്കെടുതിയില്‍ കുടങ്ങിപ്പോയവര്‍ക്ക് ഇപ്പോള്‍ തങ്ങളുടെ സ്വന്തക്കാരേയും മറ്റും ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്നതാണ് മറ്റൊരു ദുഖകരമായ വാര്‍ത്ത. അങ്ങനെയുളള ഈ പ്രശ്‌നം പരിഹരിക്കാനായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്ലിലെ ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍.

അതായത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി പവര്‍ ബാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ് ഇവര്‍. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്പയര്‍ എന്ന സന്നദ്ധസംഘടനയുടെ നേത്യത്വത്തിലാണ് നൂറുകണക്കിന് താത്കാലിക ഇന്‍സ്റ്റന്റ് പവര്‍ ബാങ്കുകള്‍ നിര്‍മ്മിച്ച് ആവശ്യമുളളവരിലേക്ക് എത്തിക്കുന്നത്.

ഇന്‍സ്റ്റന്റ് പവര്‍ ബാങ്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് 4AA സെല്‍സ് ബാറ്ററി കേസിംഗും യുഎസ്ബി കേബിളും കൊണ്ടാണ്. കേരളത്തിലെ അങ്ങോളമിങ്ങോളമുളള സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവര്‍ക്കകരും മുഖേന ഇത്തരം പവര്‍ ബാങ്കുകള്‍ വിതരണം ചെയ്തതായി ഇന്‍സ്പയര്‍ ഫോസ്ബുക്ക് പേജിലൂടെ അറിയിച്ചു. കൂടാതെ ആവശ്യക്കാര്‍ക്ക് കൂടുതല്‍ പവര്‍ ബാങ്കുകള്‍ വേണമെങ്കില്‍ നിര്‍മ്മിക്കാമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജിമെയിൽ കോൺഫിഡൻഷ്യൽ മോഡ് ആൻഡ്രോയ്‌ഡിൽ എത്തി!ജിമെയിൽ കോൺഫിഡൻഷ്യൽ മോഡ് ആൻഡ്രോയ്‌ഡിൽ എത്തി!

Best Mobiles in India

Read more about:
English summary
Powerbanks Made By Kerala Students Are Recharging Phone Batteries & Helping Save Lives In Flood

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X