മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതിയുമായി ദൂരദര്‍ശനും, ആകാശവാണിയും

Posted By: Arathy

രാജ്യത്തെ വാര്‍ത്ത വിനിമയ ശൃംഖലയായ ദൂരദര്‍ശനും, ആകാശവാണിയും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന് പദ്ധതിയിടുന്നു. നാടോടുമ്പോള്‍ നടുവേഓടണം എന്നാണല്ലോ അതുകൊണ്ട് തന്നെ വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റത്തിനൊപ്പം ചലിക്കാന്‍ ദൂരദര്‍ശനും,ആകാശവാണിയും തീരുമാനിച്ചു. അതിന്റെ ആദ്യ ഘട്ടമായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രസാര്‍ഭാരതി.

ആപ്പിള്‍ ഐഫോണ്‍5ന്റെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതിയുമായി ദൂരദര്‍ശനും, ആകാശവാണിയും

ആപ്ലിക്കേഷന്റെ വരവോടെ കംപ്യൂട്ടറിലും,മൊബൈലിലും, ടാബ്ലറ്റുകളില്‍ വരെ ദൂരദര്‍ശനും,ആകാശവാണിയും ലഭ്യമാക്കുന്നതായിരിക്കും. നിലവില്‍ യൂട്യൂബിലും, ട്വിറ്ററിലും ഇവ സജ്ജീവമാണ്. കണക്കുകള്‍ പ്രകാരം എഴുനൂറോളം പേര്‍ ദിവസവും യൂട്യുബ് വീഡിയോകള്‍ കാണുകയും, ആകാശവാണിക്ക് 24,000 ഫോളോവേര്‍സ് ട്വിറ്ററിലുടെന്നുമാണ്.

മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്ത് വരുന്നതോടുകുടി 200 കോടിയുടെ പരസ്യവും ലക്ഷ്യമിടുന്നുണ്ടെന്നും, അടുത്ത 6 മാസത്തിനുള്ളില്‍ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുമെന്നും പ്രസാര്‍ഭാരതി അറിയിച്ചു.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot