ഇന്നു തന്നെ വണ്‍പ്ലസ് 6T പ്രീ-ബുക്ക് ചെയ്യൂ, ആകര്‍ഷകമായ ഓഫറുകള്‍ നേടൂ...!

|

വണ്‍പ്ലസ് എന്ന പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് തങ്ങളുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 6T പുറത്തിറങ്ങാന്‍ പോകുന്നു. നല്ല ഹാര്‍ഡ്‌വയര്‍ ഉപയോഗിച്ച് പണിത, മികച്ച മോഡലായിരിക്കും വണ്‍പ്ലസ് 6T എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്നു തന്നെ വണ്‍പ്ലസ് 6T പ്രീ-ബുക്ക് ചെയ്യൂ, ആകര്‍ഷകമായ ഓഫറുകള്‍ നേടൂ.

 

ഒക്ടോബര്‍ 30നാണ് വണ്‍പ്ലസ് 6T ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയിലും ആഗോളതലത്തിലും സാങ്കേതികവിദ്യകള്‍ക്കായി ചില പ്രത്യേക സവിശേഷതകളാണ് ഈ ഫോണില്‍ കൊണ്ടു വന്നിരിക്കുന്നത്. ലോഞ്ച് അടുത്തിരിക്കുന്നതിനാല്‍ വണ്‍പ്ലസ് 6T ഫോണിനെ കുറിച്ചാണ് ഇപ്പോള്‍ എവിടേയും സംസാരവിഷയം. കമ്പനി തങ്ങളുടെ ഈ ഉത്പന്നം ഒരു തനതായ രീതിയില്‍ പ്രചരിക്കുന്നതായാണ് അറിയപ്പെടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ ആയിരിക്കണം ആദ്യം വണ്‍പ്ലസ് 6T വാങ്ങുന്നത്

ഇന്ത്യയില്‍ വണ്‍പ്ലസിന്റെ ആരാധകര്‍ ധാരാളമുണ്ടെന്ന് കമ്പനിക്ക് വ്യക്തമായി അറിയാം. അതിനാല്‍ ഔദ്യോഗിക ലോഞ്ചിനു മുന്‍പു തന്നെ അവര്‍ക്കു വേണ്ടി ഈ ഫോണ്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാനായി അവസരം ഒരുക്കിയിരിക്കുകയാണ്. നിങ്ങള്‍ ഉപകരണം വാങ്ങുന്ന ആദ്യത്തെ ആള്‍ മാത്രമല്ല, കൂടാതെ കമ്പനിയില്‍ നിന്നും മറ്റു നേട്ടങ്ങള്‍ കൂടിയും നിങ്ങള്‍ക്കുണ്ടാകും. 2018 ഒക്ടോബര്‍ 9ന് ഉച്ചയ്ക്ക് 12PMന് ആമസോണ്‍.ഇന്ത്യ, ക്രോമ ഔട്ട്‌ലെറ്റ്‌സ്, വണ്‍പ്ലസ് എക്‌സ്‌ക്ലൂസീവ് ഓഫ്‌ലൈന്‍ സ്റ്റോറുകളിലും പ്രീബുക്കിംഗ് ആരംഭിച്ചു.

ഉത്സവ സമയം അടുത്തിരിക്കുന്നതിനാല്‍ വണ്‍പ്ലസ് 6Tയ്ക്ക് മറ്റനവധി ആകര്‍കമായ ഓഫറുകളും ഉണ്ട്. വണ്‍പ്ലസിന്റെ ഈ ഫോണ്‍ നിങ്ങളുടെ കൈകളില്‍ എത്താനായി കുറച്ചു ലളിതമായ ഘട്ടങ്ങള്‍ പാലിക്കേണ്ടതാണ്.

പ്രീബുക്കിംഗ് ഓഫറുകള്‍ എങ്ങനെ നേടാം?

ഒക്ടോബര്‍ 9ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിക്കുന്ന പ്രീബുക്കിംഗില്‍ നിന്നും 1000 രൂപ വില വരുന്ന ഇ-ഗിഫ്റ്റ് കാര്‍ഡ് വാങ്ങുക. നവംബര്‍ 2ന് ഓപ്പണ്‍ സെയിലില്‍ എത്തുന്ന വണ്‍പ്ലസ് 6T വാങ്ങാന്‍ അത് റീഡം ചെയ്യാവുന്നതാണ്. കൂടാതെ പ്രീബുക്കിംഗ് ചെയ്യുന്നവര്‍ക്ക് 1490 രൂപ വിലയുളള ഒരു പെയര്‍ വണ്‍പ്ലസ് ആള്‍-ന്യൂ ടൈപ്പ്-സി ബുളളറ്റ്‌സ് ഇയര്‍ഫോണുകളും ഒപ്പം 500 രൂപ ആമസോണ്‍ പേ ബാലന്‍സ് രൂപത്തിലും ലഭിക്കുന്നു.

വണ്‍പ്ലസ് 6Tയുടെ ഇവന്റ്
 

വണ്‍പ്ലസ് 6Tയുടെ ഇവന്റ്

വണ്‍പ്ലസ് 6Tയുടെ ലോഞ്ച് ഇവന്റ് നേരിട്ടു കണ്ട് ഫോണിന്റെ ശരിയായ രൂപം കാണാന്‍ വേണ്ടിയും കമ്പനി സൗകര്യം ഒരുക്കിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിലെ KDJW സ്റ്റേഡിയത്തില്‍ 2018 ഒക്ടോബര്‍ 30ന് ആണ് ഇവന്റ് നടക്കുന്നത്.

2018 ഒക്ടോബര്‍ 18ന് രാവിലെ 10AM മുതല്‍ oneplus.inല്‍ 999 രൂപയുടെ ലോഞ്ച് ക്ഷണങ്ങള്‍ ലഭ്യമാകും. കൂടാതെ ഇവന്റില്‍ പങ്കെടുക്കുന്ന എല്ലാ ആരാധകര്‍ക്കും സൂപ്പര്‍ ആഡ്-ഓണ്‍സ്, വണ്‍പ്ലസ് കച്ചവടവും നിറഞ്ഞ സമ്മാനവും ലഭിക്കും. കമ്പനിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫോണിന്റെ ലൈവ് ഇവന്റ് ഉണ്ടായിരിക്കും.

തടസ്സങ്ങളില്ലാത്ത സ്‌ക്രീന്‍ അണ്‍ലോക്ക്

ഏറ്റവും മികച്ചൊരു സ്‌ക്രീന്‍ ലോക്ക് സവിശേഷതയിലാണ് വണ്‍പ്ലസ് 6T എത്തുന്നതെന്നും കമ്പനി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിനു മുന്‍പ് ഒരു ഹ്രസ്വമായ വീഡിയോയിലൂടെ കമ്പനി ഇതിന്റെ സവിശേഷത വെളിച്ചത്തു കൊണ്ടു വന്നിരുന്നു. സാങ്കേതികവിദ്യ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ഒരു zippy അണ്‍ലോക്ക് അനുഭവം വാഗ്ദാനം ചെയ്യുന്നതിനായി നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ മുന്‍കൂട്ടി ചെയ്യാന്‍ കഴിവുളള ഹാര്‍ഡ്‌വയറും സ്വയം-പഠന (Self-learning) അല്‍ഗോരിതവും വണ്‍പ്ലസ് സംയോജിപ്പിച്ചു. വണ്‍പ്ലസ് എഞ്ചിനീയര്‍മാര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845ല്‍ കണ്ടെത്തിയ സമര്‍പ്പിത 'Trust Zone' നിങ്ങളുടെ വിരലടയാള വിവരങ്ങള്‍ സൂക്ഷിക്കാനായി ഉപയോഗിച്ചു.

നിലയ്ക്കാതെ പ്രവര്‍ത്തിക്കുന്ന ബാറ്ററി

വലിയ ബാറ്ററി ആയിരിക്കും വണ്‍പ്ലസ് 6Tയ്ക്ക് എന്ന് ഏവര്‍ക്കും അറിയാം. പുതിയ ഫോണിന് വലിയ ബാറ്ററി ഉണ്ടെന്ന് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. വണ്‍പ്ലസ് 6ന് 3300എംഎഎച്ച് ബാറ്ററിയാണെങ്കില്‍ വണ്‍പ്ലസ് 6Tയ്ക്ക് 3700എംഎഎച്ച് ബാറ്ററിയാണ്. നിങ്ങളുടെ ഫോണിലെ കഠിനമായ ഉപയോഗം നിലനിര്‍ത്തുമെന്ന് ഇതില്‍ നിന്നും തന്നെ മനസ്സിലാക്കാം. കമ്പനിയുടെ ഡാഷ് ചാര്‍ജ്ജു ചെയ്യല്‍ സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട പതിപ്പാണ് വണ്‍പ്ലസ് 6T പിന്തുണ നല്‍കുന്നതെന്നും സൂചിപ്പിക്കുന്നു.

വലിയ ഡിസ്‌പ്ലേ

വണ്‍പ്ലസ് 6Tയ്ക്ക് വലിയ ഡിസ്‌പ്ലേ ആയതിനാല്‍ മികച്ച മള്‍ട്ടിമീഡിയ അനുഭവമായിരിക്കും നല്‍കുന്നത്. വാട്ടര്‍ ഡ്രോപ്പ് നോച്ചോടു കൂടിയ ബിസെല്‍-ലെസ് ഡിസ്‌പ്ലേയും ഫോണിലുണ്ട്. കൂടാതെ ഗെയിമിംഗിനും മള്‍ട്ടിമീഡിയ അനുഭവത്തിനുമായി എഡ്ജ്-ടൂ-എഡ്ജ് സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
OnePlus, the leading smartphone maker will soon be taking the wraps off its much-anticipated flagship - the OnePlus 6T. Launching on 30th October in India, the smartphone will without a doubt bring top-of-the-line specifications and some unique features to the table for the tech-savvy mobile consumers in the Indian market and globally.

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more