നോക്കിയ പ്യുവര്‍വ്യൂ 32,000 രൂപയ്ക്ക് പ്രീഓര്‍ഡര്‍ ചെയ്യാം

By Super
|
നോക്കിയ പ്യുവര്‍വ്യൂ 32,000 രൂപയ്ക്ക് പ്രീഓര്‍ഡര്‍ ചെയ്യാം

ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ തുടങ്ങിയതാണ് നോക്കിയ 808 പ്യുവര്‍വ്യൂവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍. 41 മെഗാപിക്‌സല്‍ ഫോണിന്റെ ഇന്ത്യാ അവതരണമാണ് നമ്മള്‍ കാത്തിരിക്കുന്ന വാര്‍ത്ത. രാജ്യത്ത് ഈ മാസാവസാനം 808 പ്യുവര്‍വ്യൂ എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും കമ്പനി ഇതുവരെ വില പ്രഖ്യാപിക്കാതിരിക്കുന്നതാണ് നിരാശയുണ്ടാക്കുന്നത്. അവതരണ സമയത്തേ വില പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് നോക്കിയ ഇന്ത്യയുടെ പക്ഷം. എന്തായാലും ഈ മാസാവസാനത്തിലേക്ക് ഇനി നാളുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന ആശ്വാസത്തിലാണ് നോക്കിയ ആരാധകര്‍.

29,999നാണ് 808 പ്യുവര്‍വ്യൂ എത്തുകയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീട് ഈ റിപ്പോര്‍ട്ട് ശരിയല്ലെന്നും ഡമ്മി വില മാത്രമേ ഈ സമയത്ത് പുറത്തുവരുന്നൂള്ളൂ എന്നും യഥാര്‍ത്ഥ വില അവതരണസമയത്തേ പ്രഖ്യാപിക്കൂ എന്നുമായി നോക്കിയ രംഗത്തെത്തി. 32,000 രൂപയും 33,999 രൂപയുമെല്ലാം പല റിപ്പോര്‍ട്ടുകളിലായി വന്നു. എന്തായാലും 30,000 രൂപയ്ക്ക് മേലെയാണ് 808 പ്യുവര്‍വ്യൂവിന്റെ വില എന്ന അനുമാനത്തിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.

 

ഇതിനിടെ 808 പ്യുവര്‍വ്യൂവിന്റെ പ്രീഓര്‍ഡര്‍ ഒരു തേഡ്പാര്‍ട്ടി വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ബൈദപ്രൈസ് എന്ന സൈറ്റിലാണ് ഈ സ്മാര്‍ട്‌ഫോണിന്റെ പ്രീഓര്‍ഡര്‍ ആരംഭിച്ചിരിക്കുന്നത്. ഇതില്‍ റീട്ടെയില്‍ വില 33,999 രൂപയാണ് കാണിക്കുന്നത്. എന്നാല്‍ 6 ശതമാനം ഡിസ്‌കൗണ്ടില്‍ 32,000 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍ ലഭിക്കും. അതിനാല്‍ വിപണി വില 33,999 രൂപ തന്നെയാകുമെന്ന് പ്രതീക്ഷിക്കാം.

41 മെഗാപിക്‌സല്‍ ക്യാമറ സെന്‍സര്‍ അവതരിപ്പിച്ചാണ് സ്മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ പെടുന്ന 808 പ്യുവര്‍വ്യൂവിനെ നോക്കിയ വ്യത്യസ്തമാക്കിയത്. കാള്‍ സീസ് ഓപ്റ്റിക്‌സാണ് ഇതിന് നോക്കിയയ്‌ക്കൊപ്പം സഹകരിക്കുന്നത്. ഇന്ത്യയും റഷ്യയുമാണ് പ്യുവര്‍വ്യൂവിന്റെ ആദ്യ വിപണികള്‍.

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത് മുതല്‍ വിവിധ അംഗീകാരങ്ങള്‍ 808 പ്യുവര്‍വ്യൂവിനെ തേടിയെത്തിയിരുന്നു. എന്നാല്‍ സിമ്പിയാന്‍ ഓപറേറ്റിംഗ് സിസ്റ്റത്തെ തന്നെ ഇതില്‍ കമ്പനി അവതരിപ്പിച്ചതാണ് ഏക പോരായ്മ. ലൂമിയയെ പോലെ വിന്‍ഡോസ് ഫോണ്‍ ഒഎസിനെ അവതരിപ്പിക്കുകയാണെങ്കില്‍ ജാതകം മാറിയേനെ എന്നഭിപ്രായങ്ങളുമുണ്ട്. വിന്‍ഡോസ് ഇല്ലെന്ന് പരിഭവിക്കുന്നവര്‍ക്ക് ലൂമിയയില്‍ പ്യുവര്‍വ്യൂ ടെക്‌നോളജി അവതരിപ്പിക്കാനുള്ള നോക്കിയയുടെ നീക്കം ആശ്വാസമായേക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X