ഇവിടെ കളിപ്പാട്ടങ്ങള്‍ വില്‍ക്കാം, വാങ്ങാം

Posted By: Staff

ഇവിടെ കളിപ്പാട്ടങ്ങള്‍ വില്‍ക്കാം, വാങ്ങാം

കുഞ്ഞുങ്ങളുള്ള വീടുകളിലെല്ലാം കളിപ്പാട്ടങ്ങളും ധാരാളം കാണും. ഓരോ പ്രായത്തിലും വാങ്ങിയ കളിപ്പാട്ടങ്ങള്‍!  കളിപ്പാട്ടങ്ങളെല്ലാം സൂക്ഷിച്ചുവെക്കുന്നവരുണ്ടാകും. അവ ഇടക്കിടെ എടുത്തു നോക്കുന്നത് അമ്മമാര്‍ക്ക് ഒരു സുഖമാണ്.

എന്നാല്‍ കളിപ്പാട്ടങ്ങള്‍ കുന്നുകൂടിയാല്‍ ഈ സുഖമൊക്കെ പോകും. ഒരിക്കല്‍ വാങ്ങിയതിനാല്‍ അവ കളയുകയല്ലാതെ വില്‍ക്കാന്‍ ഒരു അവസരമില്ലെന്ന് കരുതി ഖേദിക്കുന്നവരുമുണ്ടാകും ഇതില്‍. ഇവര്‍ക്കായി ഒറു വെബ്‌സൈറ്റ് പരിചയപ്പെടുത്താം പ്രീകെയേര്‍ഡ് എന്നാണിതിന്റെ പേര്.

ആവശ്യം കഴിഞ്ഞ കളിപ്പാട്ടങ്ങളോ കുഞ്ഞുങ്ങള്‍ക്ക് വേണഅടി ഉപയോഗിച്ച വാക്കര്‍ പോലുള്ള മറ്റ് ഉത്പന്നങ്ങളോ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ ഇവിടെ അത് വില്‍ക്കാം. ഇനി കുഞ്ഞിന് ഒരു പുതിയതൊന്ന് വേണമെങ്കില്‍ അതും ഈ സൈറ്റില്‍ നോക്കാം. അങ്ങനെ ഒരിടത്തു തന്നെ വില്‍ക്കാനും വാങ്ങാനും കഴിയും.

കുഞ്ഞുങ്ങള്‍ക്കായുള്ള ഉത്പന്നങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ യൂസ്ഡ് ഓണ്‍ലൈന്‍ ഷോപ്പാണ് പ്രീകെയേര്‍ഡത്രെ. കളിപ്പാട്ടങ്ങളും മറ്റും വലിച്ചെറിയാതെ ചുറ്റുപാടുകളെ വൃത്തിയാക്കി വെക്കുന്നതിനൊപ്പം മറ്റൊന്ന് പുതുതായി സ്വന്തമാക്കാനും കഴിയും

ക്ലാസിഫൈഡ് ഉത്പന്നങ്ങളുടേതൊഴികെ വില്പനക്കെത്തിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മയുടെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കുന്നുണ്ട്. വിപണി വിലയേക്കാള്‍ വളരെ കുറവാണ് സൈറ്റില്‍ കാണിച്ചിരിക്കുന്നത്. ബുക്ക് ചെയ്യുന്നവര്‍ക്ക് ഉത്പന്നം വീടുകളിലെത്തിച്ചും നല്‍കും.

വാക്കര്‍, കാര്‍ സീറ്റ്, ബെഡ്, കളിപ്പാട്ടങ്ങള്‍, ബേബി കാരിയേഴ്‌സ്, സ്റ്ററിലൈസേഴ്‌സ്, തൊട്ടില്‍ തുടങ്ങി കുഞ്ഞുങ്ങള്‍ക്കാവശ്യമുള്ള ഒട്ടുമിക്ക ഉത്പന്നങ്ങളും ഇവിടെയുണ്ട്. സൈറ്റിന്റെ ഹോംപേജില്‍ തന്നെ ഒരിക്കല്‍ ഉപയോഗിച്ച ഉത്പന്നങ്ങള്‍ വില്പനക്ക് വെച്ചിട്ടുണ്ട്. ഓരോ ഉത്പന്നത്തിന്റെ നേരെയും നക്ഷത്ര ചിഹ്നം കാണാം. ഈ ചിഹ്നങ്ങള്‍ക്ക് ചില അര്‍ത്ഥങ്ങളുണ്ട്.

ഒരു ഉത്പന്നത്തിന്റെ യൂസ്ഡ് കണ്ടീഷനാണ് ഇത് അര്‍ത്ഥമാക്കുന്നത്. എത്രകാലം ഉപയോഗിച്ചു, പോറലുകള്‍ എന്തൊക്കെയാണ് ഉള്‍പ്പടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് നക്ഷത്ര ചിഹ്നമിടുന്നത്.

5  നക്ഷത്രമുള്ള ഉത്പന്നമാണെങ്കില്‍ അതിനര്‍ത്ഥം അത് ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും പുതിയതാണെന്നുമാണ്. 4 നക്ഷത്രങ്ങള്‍ രുന്ന ഉത്പന്നങ്ങള്‍ വളരെ ചുരുങ്ങിയ കാലത്ത് മാത്രം ഉപയോഗിച്ചവയാണ്. 3 മുതല്‍ 0 വരെ സ്റ്റാര്‍ ചെയ്ത ഉത്പന്നങ്ങളും ഉപയോഗിക്കാവുന്നവയാണെങ്കിലും നിശ്ചിത കാലത്തോളം ഉപയോഗിച്ചിട്ടുണ്ടെന്നും അര്‍ത്ഥമാക്കുന്നു.

ബുക്ക് ചെയ്ത് മൂന്ന് മുതല്‍ 10 ദിവസത്തിനകം ഉത്പന്നം ആവശ്യക്കാര്‍ക്ക് ലഭിക്കുന്നതാണ്. ഉത്പന്നം ഇഷ്ടപ്പെട്ടില്ലെങ്കില്‍ 100 ശതമാനം റീഫണ്ട് സൗകര്യവുമുള്ളതായും precared.com വെബ്‌സൈറ്റ് പറയുന്നു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot