Home
News

ബിഎസ്എൻഎൽ, എയർടെൽ, വിഐ, ജിയോ; പ്രീമിയം ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

രാജ്യത്തെ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകൾ പോലെ തന്നെ നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകളും യൂസേഴ്സിനായി അവതരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും നിരവധി ഫാമിലി പ്ലാനുകൾ. ഒരു ബില്ലിൽ തന്നെ എല്ലാ കുടുംബാംഗങ്ങൾക്കും കണക്ഷനുകൾ ലഭിക്കുന്ന ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളും കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. വില കുറഞ്ഞ പ്ലാനുകളും പോസ്റ്റ്പെയ്ഡ് സെഗ്മെന്റിൽ ലഭ്യമാണ്. എങ്കിലും പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ മികച്ച ഓഫറുകൾ കിട്ടുന്നത് ഹൈ എൻഡ് പ്ലാനുകൾക്കൊപ്പമാണ്. ഒരു പ്ലാനിൽ തന്നെ ലഭിക്കുന്ന കണക്ഷനുകളുടെ എണ്ണം, ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് എന്നിവയെല്ലാം പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പ്രത്യേകതയാണ്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നീ ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്ന പ്രീമിയം ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ വിശദാംശങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

വ്യക്തിഗത ഉപയോക്താക്കൾക്കും കുടുംബ ഉപയോക്താക്കൾക്കുമായി നിരവധി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ജിയോ ഓഫർ ചെയ്യുന്നു. ജിയോ നൽകുന്ന ഏറ്റവും ചെലവേറിയ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനിന് 999 രൂപയാണ് വില. ജിയോ അതിന്റെ 999 രൂപ പ്ലാനിനൊപ്പം മൂന്ന് അധിക സിം കാർഡുകളും ഓഫർ ചെയ്യുന്നു. പ്ലാൻ മൊത്തം 200 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. കൂടാതെ 500 ജിബി ഡാറ്റ റോൾ ഓവറും നൽകുന്നു. 200 ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഉപയോക്താക്കളിൽ നിന്ന് ജിബിയ്ക്ക് 10 രൂപ വീതം ഈടാക്കും. പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഓഫർ ചെയ്യുന്നു. ജിയോയിൽ നിന്നുള്ള 999 രൂപ പ്ലാനിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ലഭ്യമാണ്. ഫാമിലി പ്ലാനിലേക്ക് മറ്റ് അംഗങ്ങളെ ചേർക്കാൻ അവകാശം പ്രധാന വരിക്കാരനാണ്. അവർക്ക് ആനുകൂല്യങ്ങളിലേക്കും മറ്റും നൽകുന്ന ആക്സസിന്റെ പരിധിയും മെയിൻ സബ്സ്ക്രൈബറിന് തീരുമാനിക്കാം. മൈജിയോ ആപ്പ് ഉപയോഗിച്ചാണ് ഇത് ചെയ്യാവുന്നത്.

എയർടെൽ

എയർടെൽ

എയർടെലിന്റെ ഏറ്റവും ഉയർന്ന ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ 1,599 രൂപ നിരക്കിലാണ് വരുന്നത്. ഫാമിലി ഇൻഫിനിറ്റി പ്ലാൻ എന്നാണ് ഈ പ്ലാനിൻ്റെ പേര്. പ്ലാൻ 500 ജിബി പ്രതിമാസ ഡാറ്റയും 200 ജിബി വരെ റോൾ ഓവറും നൽകുന്നു. അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 200 ഐഎസ്ഡി മിനിറ്റുകളും ഐആർ പാക്കുകളിൽ 10 ശതമാനം ഡിസ്കൌണ്ടും ഫാമിലി ഇൻഫിനിറ്റി പ്ലാൻ ഓഫർ ചെയ്യുന്നു. സബ്‌സ്‌ക്രൈബ് ചെയ്യുമ്പോൾ ഒരു റെഗുലർ സിം കാർഡും ഒരു ആഡ് ഓൺ റെഗുലർ വോയ്സ് കണക്ഷനും ലഭിക്കും. ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് പ്ലാറ്റിനം റിവാർഡുകളിലേക്കും ആക്സസ് ലഭിക്കുന്നു. അധിക ചിലവില്ലാതെ ഒരു വർഷത്തെ ആമസോൺ പ്രൈം അംഗത്വം, ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വിഐപി അംഗത്വം, എയർടെൽ എക്‌സ്‌ട്രീം ആപ്പ് പ്രീമിയം, വിങ്ക് പ്രീമിയം എന്നിവയും എയർടെൽ താങ്ക്സ് പ്ലാറ്റിനം റിവാർഡുകളിൽ ലഭിക്കും.

വിഐ റെഡ്എക്സ്

വിഐ റെഡ്എക്സ്

വിഐ വ്യക്തിഗത ഉപയോക്താക്കൾക്കും ഫാമിലിക്കും പ്രത്യേകം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. ഫാമിലി പ്ലാനുകളുടെ കൂട്ടത്തിലെ ഏറ്റവും വിലയേറിയ പ്ലാൻ 2,299 രൂപ പ്രൈസ് ടാഗിലാണ് വരുന്നത്. ഇത് ഒരു റെഡ്എക്സ് പ്ലാൻ ആണ്. വിഐയുടെ റെഡ്എക്സ് പ്ലാനുകൾ ഒന്നിലധികം ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളും മറ്റും ഓഫർ ചെയ്യുന്നു. അഞ്ച് കുടുംബാംഗങ്ങൾക്കും പ്ലാനിനൊപ്പം കണക്റ്റിവിറ്റി ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, അൺലിമിറ്റഡ് ഡാറ്റ, എല്ലാ കണക്ഷനുകളിലും പ്രതിമാസം 3000 എസ്എംഎസ് എന്നിവയും വിഐയുടെ 2,299 രൂപ വിലയുള്ള റെഡ്എക്സ് പ്ലാനിന് ഒപ്പം ലഭിക്കുന്നു.

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ

ഉപയോക്താക്കൾക്ക് ടിവിയിലും മൊബൈലിലും നെറ്റ്ഫ്ലിക്‌സിലേക്കുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന സബ്‌സ്‌ക്രിപ്‌ഷനിലേക്ക് അധിക ചെലവില്ലാതെ ആക്‌സസ് ലഭിക്കും. 1,499 രൂപ വിലയുള്ള ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും 499 രൂപ വിലയുള്ള ഒരു വർഷത്തെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. ഇതിന് പുറമെ, റെഡ്‌എക്‌സ് പ്ലാനുകൾ എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനവും ഓഫർ ചെയ്യുന്നുണ്ട്.

ബിഎസ്എൻഎൽ പ്രീമിയം

ബിഎസ്എൻഎൽ പ്രീമിയം

ബിഎസ്എൻഎല്ലിന്റെ ഏറ്റവും വിലയേറിയ പ്രീമിയം ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിന് 999 രൂപയാണ് വില. പ്രൈമറി കണക്ഷനൊപ്പം മൂന്ന് അധിക കണക്ഷനുകളും ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദേശീയ റോമിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയൊക്കെ ഈ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. പ്രൈമറി യൂസേഴ്സിന് 75 ജിബി സൗജന്യ ഡാറ്റയും 225 ജിബി വരെ ഡാറ്റ റോൾ ഓവറും ലഭിക്കും. പ്ലാൻ മൂന്ന് ഫാമിലി കണക്ഷനുകൾക്കും അൺലിമിറ്റഡ് വോയ്‌സ് സൗകര്യവും 75 ജിബി ഡാറ്റയും ഓരോ ഫാമിലി കണക്ഷനും വെവ്വേറെ 100 എസ്എംഎസുകളും നൽകുന്നു.

പ്ലാൻ

ഈ പ്ലാൻ അക്റ്റിവേറ്റ് ചെയ്യുന്നതിന് ഉപയോക്താക്കൾ ഒറ്റത്തവണ ഫീസായി 100 രൂപ നൽകണം, മുകളിൽ സൂചിപ്പിച്ച വിലയിൽ GST ചാർജുകൾ ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ, ഉപയോക്താക്കൾ ലോക്കൽ + എസ്ടിഡി ഓഫറിന് 500 രൂപയും ലോക്കൽ + എസ്ടിഡി+ ഐഎസ്ഡി ഓഫറിന് 2,000 രൂപയും ലോക്കൽ+ എസ്ടിഡി+ ഐഎസ്ഡി+ ഇന്റർനാഷണൽ റോമിങ് ഓഫറിന് 2,000 രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം.

Best Mobiles in India

English summary
Telecom companies across the country are introducing several family postpaid plans. Companies are also introducing family postpaid plans where all family members can get connections within a single bill. The best offers in the postpaid segment are available with high end plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X