എയര്‍ടെല്‍ Vs വൊഡാഫോണ്‍ Vs റിലയന്‍സ് ജിയോ: 100 രൂപയില്‍ താഴെയുള്ള റീചാര്‍ജ്ജ് പാക്കേജുകള്‍

|

ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാം (എആര്‍പിയു) ടെലികോം വ്യവസായത്തിലെ വരുമാനത്തിന്റെ പ്രധാന അളവുകോലുകളില്‍ ഒന്നാണ്. മെച്ചപ്പെട്ട എആര്‍പിയു മുന്നില്‍ കണ്ടാണ് റിലയന്‍സ് ജിയോ താരതമ്യേന ചെലവ് കുറഞ്ഞ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ നേടാന്‍ ശ്രമിച്ചത്.

എയര്‍ടെല്‍ Vs വൊഡാഫോണ്‍ Vs റിലയന്‍സ് ജിയോ: 100 രൂപയില്‍ താഴെയുള്ള റീചാ

അടുത്തിടെ എയര്‍ടെല്‍ ഇന്‍കമിംഗ് കാലാവധി കുറച്ചിരുന്നു. ഇതോടെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ ഇന്‍കമിംഗ്- ഔട്ട്‌ഗോയിംഗ് കോളുകള്‍ ചെയ്യുന്നതിന് എല്ലാമാസവും ചാര്‍ജ് ചെയ്യേണ്ട സ്ഥിതയാണ്. അതുകൊണ്ട് 28 ദിസവം കാലാവധിയുള്ള 100 രൂപയില്‍ താഴെ വിലയുള്ള റീചാര്‍ജ്ജ് പ്ലാനുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ.

എയര്‍ടെല്ലിന്റെ 98, 65, 48, 35, 23 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പാക്കുകള്‍

എയര്‍ടെല്ലിന്റെ 98, 65, 48, 35, 23 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പാക്കുകള്‍

100 രൂപയില്‍ താഴെ വിലയുള്ള 28 ദിവസം കാലാവധി നല്‍കുന്ന എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് റീചാര്‍ജ് പാക്കുകളാണിവ. 98 രൂപയുടെ പാക്കിനൊപ്പം 6 ജിബി ഡാറ്റ ലഭിക്കും. 48 രൂപയുടെ പ്ലാനിനൊപ്പം ലഭിക്കുന്നത് 3 ജിബി ഡാറ്റയാണ്. 65 രൂപയുടെ പ്ലാനില്‍ 200 എംബി ഡാറ്റ ലഭിക്കും. 28 ദിവസം കാലാവധിയുള്ള പ്ലാനില്‍ പരിധികളില്ലാതെ കോളുകള്‍ ചെയ്യാന്‍ കഴിയുകയില്ല.

ആകര്‍ഷകമായ പ്ലാന്‍

ആകര്‍ഷകമായ പ്ലാന്‍

എന്നാല്‍ 55 രൂപ ടോക്ക്‌ടൈം ബാലന്‍സ് നേടാം. ലോക്കല്‍, എസ്ടിഡി കോളുകള്‍ക്ക് മിനിറ്റിന് 60 പൈസയാണ് നിരക്ക്. 100 എംബി ഡാറ്റയാണ് 35 രൂപയുടെ പ്ലാനിനെ ആകര്‍ഷകമാക്കുന്നത്. ഇതില്‍ 26.66 രൂപ ടോക്ക്‌ടൈം ബാലന്‍സ് ലഭിക്കും.

28 ദിവസം കാലാവധി ലഭിക്കുന്ന എയര്‍ടെല്ലിന്റെ ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാന്‍ 23 രൂപയുടേതാണ്. ഇതില്‍ സൗജന്യ ഡാറ്റയോ ടോക്ക്‌ടൈമോ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്കല്‍, എസ്ടിഡി കോളുകള്‍ക്ക് സെക്കന്റിന് 2.5 പൈസയാണ് ഈടാക്കുന്നത്. ലോക്കല്‍ എസ്എംഎസിന് ഒരു രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും നല്‍കണം.

വൊഡാഫോണിന്റെ 95, 69, 65, 45, 39, 35 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പാക്കുകള്‍

വൊഡാഫോണിന്റെ 95, 69, 65, 45, 39, 35 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പാക്കുകള്‍

28 ദിവസം കാലാവധിയുള്ള 100 രൂപയില്‍ താഴെ ചെലവ് വരുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ വൊഡാഫോണിലും ലഭ്യമാണ്. 95 രൂപയുടെ പ്ലാനില്‍ 95 രൂപ ടോക്ക്‌ടൈം, സെക്കന്റിന് ഒരു പൈസ കോള്‍ നിരക്ക്, 500 എംബി ഡാറ്റ എന്നിവ ലഭിക്കും. 65 രൂപയുടെ പ്ലാനില്‍ ലഭിക്കുന്ന ടോക്ക്‌ടൈം 55 രൂപയാണ്. കോള്‍ നിരക്ക് സെക്കന്റിന് 1.2 പൈസ, 200 എംബി ഡാറ്റ എന്നിവ ഈ പ്ലാനിനെ ആകര്‍ഷകമാക്കുന്നു.

28 ദിവസം കാലാവധി മാത്രം ആവശ്യമുള്ളവര്‍ക്ക് 39 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കാം. ഇതില്‍ 30 രൂപ ടോക്ക്‌ടൈം, 100 എംബി ഡാറ്റ എന്നിവ ലഭിക്കും. സെക്കന്റിന് 2.5 പൈസയാണ് കോള്‍ നിരക്ക്.

വൊഡാഫോണ്‍

വൊഡാഫോണ്‍

വൊഡാഫോണിന്റെ ഏറ്റവും കുറഞ്ഞ പ്രതിമാസ പ്ലാന്‍ 35 രൂപയുടേതാണ്. ഇതില്‍ 26 രൂപ ടോക്ക്‌ടൈം, 100 എംബി ഡാറ്റ എന്നിവയ്ക്ക് പുറമെ സെക്കന്റിന് 2.5 പൈസ നിരക്കില്‍ കോളുകള്‍ വിളിക്കുകയും ചെയ്യാം. അടുത്തിടെ വൊഡാഫോണ്‍ 45 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിരുന്നു. 28 ദിവസം കാലാവധിയുള്ള പ്ലാനിന്റെ ആകര്‍ഷണം 45 രൂപ ടോക്ക്‌ടൈം ആണ്.

ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകളുടെ നിരക്ക് സെക്കന്റിന് ഒരു പൈസയാണ്. ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ആകെ 75 മിനിറ്റ് സംസാര സമയം ലഭിക്കും. 28 ദിവസത്തേക്ക് 150 മിനിറ്റ് സംസാര സമയം ലഭിക്കുന്ന പ്ലാനാണ് 69 രൂപയുടേത്. ഈ പരിധിക്കുള്ളില്‍ ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ വിളിക്കാവുന്നതാണ്. ഇതില്‍ സൗജന്യ ഡാറ്റ ലഭിക്കുകയില്ല. എന്നാല്‍ 100 സൗജന്യ എസ്എംഎസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിലയന്‍സ് ജിയോയുടെ 98 രൂപയുടെ പ്ലാന്‍

റിലയന്‍സ് ജിയോയുടെ 98 രൂപയുടെ പ്ലാന്‍

28 ദിവസം കാലാവധിയുള്ള പ്ലാനില്‍ 2 ജിബി 4G ഡാറ്റ ലഭിക്കുന്നു. പരിധികളില്ലാതെ ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ വിളിക്കുകയും ചെയ്യാം. ജിയോ ആപ്പുകള്‍, 300 സൗജന്യ എസ്എംഎസുകള്‍ എന്നിവയും നേടാം. സൗജന്യ എസ്എംഎസുകള്‍ ഇന്ത്യക്ക് അകത്ത് മാത്രമേ അയക്കാന്‍ കഴിയൂ.

Best Mobiles in India

Read more about:
English summary
This move forces Airtel subscribers to recharge almost every month to keep their incoming and outgoing calling facility active. We are listing down the minimum monthly recharge plans that come with a validity of 28 days but priced under Rs 100 to keep you going.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X