അലക്കി നടുവും സമയവും കളയേണ്ട, 5,057 രൂപയ്ക്ക് വാഷിങ് മെഷീൻ! സാംസങ്, എൽജി, ഗോദ്‌റെജ്, തോംസൺ, എല്ലാമുണ്ട്
ആമസോണിലും ഫ്ലിപ്പ്കാർട്ടിലും നടക്കുന്ന ഫെസ്റ്റിവൽ ഓഫർ സെയിലിൽ സ്മാർട്ട്ഫോണുകൾ മാത്രമല്ല, സ്മാർട്ട് ടിവികളും വാഷിങ് മെഷീനും ഉൾപ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് വീട്ടുപകരണങ്ങൾക്കും കിടിലൻ ഡിസ്കൗണ്ടുകൾ ഉണ്ട്. തുണി അലക്കുക എന്നത് പലർക്കും ഒരു വലിയ പണി തന്നെയാണ്. തുണി അലക്കിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ പറ്റിയ അവസരമാണിത്.
അമ്പരപ്പിക്കുന്ന വിലക്കുറവിൽ കിടിലൻ വാഷിങ് മെഷീനുകൾ ഇപ്പോൾ വാങ്ങാൻ സാധിക്കും. സാംസങ്, എൽജി, ഗോദ്‌റെജ്, വേൾപൂൾ, തോംസൺ തുടങ്ങി വിവിധ ബ്രാൻഡുകളുടെ മികച്ച ഫീച്ചറുകളുള്ള വാഷിങ് മെഷീനുകൾ ഇപ്പോൾ ഡിസ്കൗണ്ടിൽ ലഭ്യമായിട്ടുണ്ട്. വെറും 6000 രൂപയിൽ താഴെ വിലയിൽ പോലും വാഷിങ് മെഷീൻ ലഭ്യമാകുന്നു.

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപനയിൽ ഫ്രഞ്ച് ബ്രാൻഡായ തോംസണിന്റെ പുതിയ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീൻ 8,399 രൂപയ്ക്ക് ലഭ്യമാണ്. ഇത് കൂടാതെ തോംസൺന്റെ 7 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷർ 5057 രൂപയ്ക്ക് കിട്ടും. 11 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ടോപ് ലോഡ് വാഷിങ് മെഷീന് 21,499 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ആമസോണും വാഷിങ് മെഷീനുകൾക്ക് ഡിസ്കൗണ്ട് നൽകുന്നുണ്ട്. ചില മികച്ച ഡീലുകൾ ഇതാ. സാംസങ് 7kg (WA70A4002GS/TL, ഇംപീരിയൽ സിൽവർ, ഡയമണ്ട് ഡ്രം: 5,510 രൂപ ഡിസ്കൗണ്ടിന് ശേഷം 15,490 രൂപയ്ക്ക് ലഭ്യമാണ്. ഈ ഫുൾ ഓട്ടോമാറ്റിക് ടോപ്പ്-ലോഡ് വാഷിംഗ് മെഷീൻ ചൈൽഡ് ലോക്ക്, മാജിക് ഫിൽട്ടർ തുടങ്ങി നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.
എൽജി 6.5 Kg 5 സ്റ്റാർ ഇൻവെർട്ടർ ടർബോഡ്രം ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീൻ (T65SKSF4Z): 9000 രൂപ ഡിസ്കൗണ്ടിന് ശേഷം 15990 രൂപയ്ക്ക് ലഭ്യമാണ്. ചെറിയ കുടുംബങ്ങൾക്ക് അനുയോജ്യമാണ്. ഇതിലെ സ്മാർട്ട് ഇൻവെർട്ടർ ടെക്നോളജി 36% വരെ ഊർജ്ജം ലാഭിക്കുന്നു, വേഗത്തിൽ കഴുകുന്നതിനും ഉണക്കുന്നതിനും 700 ആർപിഎമ്മിൽ ഇത് പ്രവർത്തിക്കുന്നു.
വേൾപൂൾ 7 കിലോഗ്രാം 5 സ്റ്റാർ റോയൽ ഫുള്ളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീൻ: 6610 രൂപ ഡിസ്കൗണ്ടിനുശേഷം 14790 രൂപയ്ക്ക് ലഭ്യമാണ്. 250 രൂപ അധിക ഡിസ്കൗണ്ടും ലഭിക്കും. 3-4 വരെ അംഗങ്ങളുള്ള വീടുകൾക്ക് അനുയോജ്യമാണ്. വസ്ത്രങ്ങൾ വേഗത്തിൽ ഉണക്കാൻ ഉയർന്ന സ്പിൻ സ്പീഡും 12 വാഷ് പ്രോഗ്രാമുകളും മറ്റ് നിരവധി ഫീച്ചറുകളുമുണ്ട്.
ഗോദ്‌റെജ് 6.5 കി.ഗ്രാം 5 സ്റ്റാർ ഐ-വാഷ് ടെക്‌നോളജി ഫോർ ഓട്ടോമാറ്റിക് വൺ ടച്ച് വാഷ് ഫുള്ളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ 2023 മോഡൽ: 5410 രൂപ ഡിസ്കൗണ്ടിന് ശേഷം 12490 രൂപയ്ക്ക് ലഭ്യമാണ്. 700 RPM-ൽ പ്രവർത്തിക്കുന്നു, 5 വാഷ് പ്രോഗ്രാമുകൾ. നിരവധി നൂതന ഫീച്ചറുകൾ ഇതിലുണ്ട്.
പാനസോണിക് 6 Kg 5 സ്റ്റാർ ഫുള്ളി-ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ (NA-F60LF1HRB): 7,510 രൂപ ഡിസ്കൗണ്ടിന് ശേഷം 12,490 രൂപയ്ക്ക് ലഭ്യമാണ്. 680 ആർപിഎമ്മിൽ പ്രവർത്തിക്കുന്നു, 8 കസ്റ്റമൈസ്ഡ് വാഷ് പ്രോഗ്രാമുകളുണ്ട്, മാജിക് ഫിൽട്ടറുകൾ ഫലപ്രദമായി അഴുക്ക് പിടിച്ചെടുക്കുന്നു, തുരുമ്പെടുക്കാത്ത മെറ്റൽ ബോഡി, സ്റ്റെയിൻലെസ് സ്റ്റീൽ ഡ്രം.
വോൾട്ടാസ് ബേക്കോ 7 kg 5 സ്റ്റാർ ഫുള്ളി-ഓട്ടോമാറ്റിക് ടോപ് ലോഡിങ് വാഷിങ് മെഷീൻ (WTL70, Dark Grey): 14,500 രൂപ ഡിസ്കൗണ്ടിന് ശേഷം 13,490 രൂപയ്ക്ക് ലഭ്യമാണ്. വാഷ് മോട്ടോറിന് 12 വർഷവും ഫുൾ മെഷീന് 3 വർഷവും വാറന്റി. 700 ആർപിഎമ്മിൽ പ്രവർത്തിപ്പിക്കാം, 10 വാഷ് പ്രോഗ്രാമുകളുടെ പിന്തുണയുണ്ട്.
IFB 6.5 Kg 5സ്റ്റാർ ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ(TL-REW 6.5KG അക്വാ വൈറ്റ്): 4000 രൂപ ഡിസ്കൗണ്ടിന് ശേഷം 15990 രൂപയ്ക്ക് ലഭ്യമാണ്. ബാച്ചിലർമാർക്കും ദമ്പതികൾക്കും അനുയോജ്യമാണ്. ഫുൾ മെഷീന് 4 വർഷവും മോട്ടോറിന് 10 വർഷവും വാറന്റിയും 10 വർഷത്തെ സ്പെയർ പാർട് സപ്പോർട്ടും ലഭിക്കും.

Haier 8 Kg 5 Star ഇൻ-ബിൽറ്റ് ഹീറ്റർ ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ (HWM80-H826S6): 13,200 രൂപ ഡിസ്കൗണ്ടിന് ശേഷം 22,800 രൂപയ്ക്ക് ലഭ്യമാണ്. 12 വർഷത്തെ ആകർഷകമായ വാറന്റി ഉണ്ട്. 15 വാഷ് പ്രോഗ്രാമുകളും നിരവധി ആകർഷകമായ ഫീച്ചറുകളും ഇതിലുണ്ട്.
ഒനിഡ 75 കിലോഗ്രാം 5 സ്റ്റാർ ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ(T75CMDG ഡാർക്ക് ഗ്രേ): 9000 രൂപ ഡിസ്കൗണ്ടിന് ശേഷം 13490 രൂപയ്ക്ക് ലഭ്യമാണ്. കുറഞ്ഞ ജല ഉപഭോഗവും ഊർജ്ജ ഉപഭോഗവും വാഗ്ദാനം ചെയ്യുന്നു. വലിയ കുടുംബങ്ങൾക്ക് അനുയോജ്യമാണ്. 2 വർഷത്തെ ഉൽപ്പന്ന വാറന്റിയും 5 വർഷത്തെ മോട്ടോർ വാറന്റിയും നൽകുന്നു.
ഹാവെൽസ്-ലോയ്ഡ് 8.0 കിലോഗ്രാം ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ(GLWMT80GMBNE, മിഡ് ബ്ലാക്ക്): 15,260 രൂപ ഡിസ്കൗണ്ടിന് ശേഷം 18,030 രൂപയ്ക്ക് ലഭ്യമാണ്. സീറോ ഫോഴ്‌സ് വാഷ് (ZFW) സാങ്കേതികവിദ്യ, പുറോ ഡ്രം ഡിസൈൻ തുടങ്ങി ആകർഷകമായ ഒട്ടേറെ ഘടകങ്ങൾ ഇതിലുണ്ട്.


Click it and Unblock the Notifications








