ഡാറ്റാ ചിലവ് കുറയ്ക്കാനായി ഗൂഗിളിന്റെ സ്വന്തം മൊബൈല്‍ നെറ്റ്‌വര്‍ക്ക് എത്തി

ഗൂഗിള്‍ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ചു. ഗൂഗിള്‍ പ്രോജക്ട് എഫ്‌ഐ എന്നാണ് മൊബൈല്‍ നെറ്റ്‌വര്‍ക്കിന് പേര് നല്‍കിയിരിക്കുന്നത്.

ഡാറ്റാ ചിലവ് കുറയ്ക്കാനായി ഗൂഗിളിന്റെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് എത്തി

വൈ-ഫേയ്ക്കും സാധാരണ മൊബൈല്‍ നെറ്റ്‌വര്‍ക്കിനും അപ്പുറം എന്ന വിശേഷണവുമായാണ് പുതിയ പദ്ധതി ഗൂഗിള്‍ പരിചയപ്പെടുത്തുന്നത്. ടി-മൊബൈല്‍, സ്പ്രിന്റ് കോര്‍പറേഷന്‍ എന്നിവരുമായി സഹകരിച്ചാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഗൂഗിള്‍ അമേരിക്കയില്‍ ഒരുക്കുന്നത്.

ഏപ്രില്‍ 24-ന് ഇറങ്ങുന്ന ആപ്പിള്‍ വാച്ചിനായി ഒരുക്കിയിരിക്കുന്ന 5 ഇന്ത്യന്‍ ആപുകള്‍...!

ഡാറ്റാ ചിലവ് കുറയ്ക്കാനായി ഗൂഗിളിന്റെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് എത്തി

ഈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ ബില്ലിലെ ഇന്റര്‍നെറ്റിന്റെ ചാര്‍ജ് കുറവായിരിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. നിലവില്‍ ഇറങ്ങുന്ന ഗൂഗിള്‍ നെക്‌സസ് ഫോണുകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഗൂഗിള്‍ നെറ്റ്‌വര്‍ക്ക് പിന്തുണയ്ക്കുക. ഇത് പിന്നീട് എല്ലാ ഫോണിലേക്കും ഗൂഗിള്‍ വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്.

കൂടുതല്‍ തെളിമയുളള ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

ഡാറ്റാ ചിലവ് കുറയ്ക്കാനായി ഗൂഗിളിന്റെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് എത്തി

അമേരിക്കയില്‍ ഗൂഗിള്‍ പ്രോജക്ട് എഫ്‌ഐ ലഭിക്കാന്‍ മാസം 20 ഡോളറും, കൂടാതെ അധിക ഗിഗാബൈറ്റിന് 10 ഡോളര്‍ എന്ന നിരക്കിലും വാടക നല്‍കണം.

Read more about:
English summary
Project Fi: Google launches its own mobile phone network.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot