'വിദേശ സഞ്ചാരം' മുടങ്ങുമോ ഗയ്സ്? മറ്റ് വിപിഎൻ കമ്പനികൾക്ക് പിന്നാലെ പ്രോട്ടോണും ഇന്ത്യവിട്ടു

|

ഇന്ത്യൻ ഇന്റർനെറ്റ് ഉപഭോക്താക്കളിൽ വലിയൊരു വിഭാഗത്തിന്റെ സന്തോഷം കെടുത്തിക്കൊണ്ട് പ്രമുഖ വിപിഎൻ ( വെര്‍ച്വല്‍ പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്ക് ) സേവന ദാതാക്കളായ പ്രോട്ടോൺ ഇന്ത്യവിട്ടു. കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്ന ​സൈബർ സുരക്ഷാ നിയമത്തിലെ വ്യവസ്ഥകളോടുള്ള എതിർപ്പിനെ തുടർന്നാണ് സ്വിസ് ഇന്റർനെറ്റ് കമ്പനിയായ പ്രോട്ടോൺ ഇന്ത്യയിലെ തങ്ങളുടെ സെർവറുകൾ ​രാജ്യത്തിന് പുറത്തേക്ക് മാറ്റുന്നത്.

 

സൈബർ സുരക്ഷാ നിയമത്തിലെ വ്യവസ്ഥകൾ

ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ കേന്ദ്രം പുതിയതായി നടപ്പാക്കാൻ പോകുന്ന ​സൈബർ സുരക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണമെങ്കിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കേണ്ടിവരുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനം തുടർന്നും ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. തൽക്കാലം സെർവറുകൾ ഇന്ത്യയിൽനിന്ന് മാറ്റുക മാത്രമാണ് ചെയ്യുന്നത് എന്നും കമ്പനി പറയുന്നു.

ഇനി പിടിച്ചാൽക്കിട്ടില്ല; ഒക്ടോബർ 1 മുതൽ 5ജി സേവനങ്ങളിലേക്ക് ഇന്ത്യ: ഉദ്ഘാടനം പ്രധാനമന്ത്രിഇനി പിടിച്ചാൽക്കിട്ടില്ല; ഒക്ടോബർ 1 മുതൽ 5ജി സേവനങ്ങളിലേക്ക് ഇന്ത്യ: ഉദ്ഘാടനം പ്രധാനമന്ത്രി

വിപിഎൻ സേവനങ്ങൾ

ആഗോള തലത്തിൽത്തന്നെ വിപിഎൻ സേവനങ്ങൾ നൽകുന്നതിൽ പ്രമുഖരാണ് പ്രോട്ടോൺ കമ്പനി. കേന്ദ്രം പുതിയ ​സൈബർ സുരക്ഷാ നിയമം തയാറാക്കിയതോടെ ആ വ്യവസ്ഥകൾ അ‌ംഗീകരിക്കാൻ പറ്റില്ല എന്ന് വ്യക്തമാക്കി നേരത്തെയും വിപിഎൻ സേവന ദാതാക്കളായ കമ്പനികൾ രാജ്യം വിട്ടിരുന്നു. നോർഡ് സെക്യൂരിറ്റിയും ബ്രിട്ടീഷ് വിർജിൻ ഐലൻഡ്‌സ് ആസ്ഥാനമായുള്ള എക്‌സ്‌പ്രസ് വിപിഎന്നും അ‌ടക്കമുള്ള കമ്പനികളാണ് സർക്കാരിന്റെ പുതിയ നിയമങ്ങളിൽ പ്രതിഷേധിച്ച് നേരത്തെ ഇന്ത്യ വിട്ടത്. ഇവർക്കു പിന്നാലെ പ്രോട്ടോണും കളം ഒഴിയുന്നത് വിപിഎൻ ഉപഭോക്താക്കളിൽ നിരാശ പടർത്തുന്നുണ്ട്.

വെര്‍ച്വല്‍ പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്ക്
 

വെര്‍ച്വല്‍ പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്ക്

നാം ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മളെ ട്രാക്ക് ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ അ‌ത് തടയാൻ സഹായിക്കുന്ന സംവിധാനമാണ് വിപിഎൻ എന്ന് പറയാം. ഇന്റർനെറ്റിൽ ഓൺ​ലൈൻ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വിപിഎൻ ഏറെ സഹായകമാണ്. നമ്മുടെ സിസ്റ്റങ്ങളിലേക്ക് മറ്റുള്ളവർ നുഴഞ്ഞു കയറുന്നതു തടയാൻ ഉൾപ്പെ​ടെ വിപിഎൻ സേവനത്തിന് കഴിയും. കൂടാതെ ഇന്ത്യയിൽ നിരോധിച്ച ​വെബ്​സൈറ്റുകളിലേക്ക് ഉൾപ്പെടെ കയറാനും ചിലർ വിപിഎൻ സേവനങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്.

ഇഷ്ടപ്പെട്ടാൽ കൂടെ കൂട്ടിക്കോ; 15,000-20,000 ​പ്രൈസ് റേഞ്ചിൽ ലഭ്യമാകുന്ന ഷവോമി സ്മാർട്ട്ഫോണുകൾഇഷ്ടപ്പെട്ടാൽ കൂടെ കൂട്ടിക്കോ; 15,000-20,000 ​പ്രൈസ് റേഞ്ചിൽ ലഭ്യമാകുന്ന ഷവോമി സ്മാർട്ട്ഫോണുകൾ

ചില 'പ്രത്യേക' ​സൈറ്റുകൾ

വിപിഎൻ ഉപയോഗിക്കുമ്പോൾ നിലവിലുള്ള നമ്മുടെ വിലാസം മറച്ച് വേറെ ഏതെങ്കിലും രാജ്യത്തിന്റെ സെർവറിനു കീഴിലായിരിക്കും നിങ്ങളെ അ‌ടയാളപ്പെടുത്തുക. അ‌തിലൂടെ നിങ്ങൾ ഇന്റർനെറ്റിൽ ചെയ്യുന്ന പ്രവൃത്തികൾ ആർക്കും ട്രാക്ക് ചെയ്യാൻ കഴിയാതെ വരുന്നു. വൻ കിട കമ്പനികൾ ഉൾപ്പെടെ ജോലി ആവശ്യങ്ങൾക്കായി വിപിഎൻ സേവനങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. വിപിഎൻ ഓൺ ആക്കിയശേഷം നാം ഇന്റർനെറ്റിൽ പരതുന്നതും വിവിധ ​സൈറ്റുകളിൽ കയറുന്നതും ആർക്കും ട്രാക്ക് ചെയ്യാൻ കഴിയാത്തതും, ഇന്ത്യയിൽ നിരോധനമുള്ള ചില 'പ്രത്യേക' ​സൈറ്റുകൾ സന്ദർശിക്കാൻ വഴിയൊരുക്കുന്നതും നിരവധി ആളുകളെ വിപിഎൻ ഉപയോഗിക്കാൻ പ്രേരിപ്പിച്ചിരുന്നു.

'വിദേശസഞ്ചാരം'

വിപിഎൻ ഉപയോഗപ്പെടുത്തി നാം ഇന്റർനെറ്റിൽ വിവിധ ​സൈറ്റുകൾ സന്ദർശിക്കുമ്പോൾ മറ്റേതെങ്കിലും രാജ്യത്തെ സെർവറിനു കീഴിലാകും നമ്മെ താൽക്കാലികമായി അ‌ടയാളപ്പെടുത്തുക എന്നു പറഞ്ഞല്ലോ. ഇത്തരത്തിൽ വിപിഎൻ ഉപയോഗിച്ച് മറ്റു രാജ്യങ്ങളുടെ സെർവറിൻകീഴിലൂടെ വെബ് ​സൈറ്റുകൾ സന്ദർശിക്കുന്നതിനെ 'വിദേശസഞ്ചാരം' എന്ന ഓമനപ്പേരിൽ ആണ് ചിലർ വിശേഷിപ്പിച്ചു വരുന്നത്. കേന്ദ്രം വ്യവസ്ഥകൾ മാറ്റാൻ തയാറായില്ലെങ്കിൽ കൂടുതൽ വിപിഎൻ സേവന ദാതാക്കൾ രാജ്യം വിടുകയും തങ്ങളുടെ 'വിദേശ സഞ്ചാരം' മുടങ്ങുകയും ചെയ്യുമോ എന്ന് ആശങ്കപ്പെടുന്നവരാണ് കൂടുതലും.

വർഷം മുഴുവൻ സന്തോഷം; 365 ദിവസം വാലിഡിറ്റിയുള്ള സൂപ്പർ ഡാറ്റാ പ്ലാനുകളുമായി ജിയോവർഷം മുഴുവൻ സന്തോഷം; 365 ദിവസം വാലിഡിറ്റിയുള്ള സൂപ്പർ ഡാറ്റാ പ്ലാനുകളുമായി ജിയോ

വിപിഎൻ കമ്പനികളുടെ ഇറങ്ങിപ്പോക്ക് എന്തിന്

വിപിഎൻ കമ്പനികളുടെ ഇറങ്ങിപ്പോക്ക് എന്തിന്

വിപിഎൻ സേവന ദാതാക്കൾ ഉപഭോക്താക്കളുടെ പേര്, ഇ-മെയിൽ ഐഡി, കോണ്ടാക്ട് നമ്പർ, ഐപി അ‌ഡ്രസ് തുടങ്ങിയ വിവരങ്ങൾ അ‌ഞ്ച് വർഷത്തേക്ക് സൂക്ഷിച്ച് വയ്ക്കണം. പിന്നീട് ആവശ്യം വന്നാൽ ഇത് ​കൈമാറുകയും ചെയ്യണം എന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ ഇത് തങ്ങളുടെ നയത്തിന് എതിരാ​ണെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. ​ഉപഭോക്താക്കളുടെ യാതൊരു വിവരവും തങ്ങൾ സ്ഥിരമായി സൂക്ഷിക്കാറി​ല്ലെന്നും അ‌വരുടെ സ്വകാര്യതയിലേക്ക് കടക്കാറില്ലെന്നുമാണ് വിപിഎൻ കമ്പനികൾ പറയുന്നത്. കൂടാതെ കേന്ദ്രം ആളുകളുടെ സുരക്ഷയിലേക്ക് ​കൈകടത്തുകയാണെന്നും അ‌വർ ആരോപിക്കുന്നു.

സെർവറുകളുടെ ശേഷി വർധിപ്പിക്കേണ്ടിവരും

അ‌തേസമയം തന്നെ കേന്ദ്രത്തിന്റെ തീരുമാനം നടപ്പാക്കിയാൽ വിപിഎൻ കമ്പനികൾക്ക് ഈ വിവരങ്ങൾ ശേഖരിക്കുന്നതിനായി തങ്ങളുടെ സെർവറുകളുടെ ശേഷി വർധിപ്പിക്കേണ്ടിവരും. ഇത് വൻ ചെലവാണ് വരുത്തിവയ്ക്കുക. ഇതും കമ്പനികൾ കേന്ദ്ര വ്യവസ്ഥകളെ എതിർക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. എന്നാൽ വിപിഎൻ സേവനങ്ങൾ ഉപയോഗപ്പെടുത്തി അ‌ജ്ഞാതരായിരുന്ന് ചിലർ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും ഇത് ദേശസുരക്ഷയ്ക്ക് ഭീഷണി ആണെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

പണിപ്പുരയിൽ തയാറാകുന്ന 'രഹസ്യ' ടാബ് ഗൂഗിൾ ഇന്ത്യയിലേക്ക് അ‌യ​ച്ചത് എന്തിന്?പണിപ്പുരയിൽ തയാറാകുന്ന 'രഹസ്യ' ടാബ് ഗൂഗിൾ ഇന്ത്യയിലേക്ക് അ‌യ​ച്ചത് എന്തിന്?

Best Mobiles in India

Read more about:
English summary
When we visit various sites on the Internet using a VPN, we are temporarily marked as being on a server in another country. In this way, visiting websites on the servers of other countries using a VPN is described by some people as' foreign travel'.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X