TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഓൺലൈൻ മൾട്ടീപ്ലയെർ ഗെയിമായ പബ്‌ജിക്ക് ഗുജറാത്തിൽ നിരോധനം. ഗുജറാത്ത് സർക്കാർ പുറപ്പെടുവിച്ച പുതിയ അറിയിപ്പിലാണ് പബ്‌ജിക്ക് അഥവാ പ്ലെയര്‍ അണ്‍നൗണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് വിലക്കിക്കൊണ്ട് ഉത്തരവായത്.
സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നേതൃത്തിൽ സംസ്ഥാന പ്രൈമറി വിദ്യഭ്യാസ വകുപ്പാണ് ഉത്തരവായികൊണ്ട് പുതിയ സർക്കുലർ ഇറക്കിയത്. ഈ ഗെയിമിനോടുള്ള കൂട്ടികളുടെ അമിതമായ ആസക്തി വർധിച്ചുവരുന്നതിനെ തുടർന്നാണ് സർക്കാർ ഇപ്പോൾ ഇങ്ങനെയൊരു ഉത്തരവിറക്കിയത്.
പുതിയ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
പബ്ജിയുടെ ഏത് പതിപ്പാണ് നിരോധിച്ചതെന്ന് വ്യക്തമല്ല. നിരോധനം പബ്ജിയുടെ മൊബൈല്‍ പതിപ്പിന് മാത്രമായിരിക്കാനാണ് സാധ്യത. ഗെയിമിന്റെ പി.സി, കണ്‍സോള്‍ പതിപ്പുകള്‍ പ്രചാരത്തിലുണ്ട്. പബ്ജി ഗെയിമിന് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശമുണ്ടെന്ന് ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജാഗൃതി പാണ്ഡ്യ പറഞ്ഞു.
ഗെയിമിനോടുള്ള അമിതമായ ആസക്തി
ദേശിയ ബാലാവകാശ കമ്മീഷൻ പബ്‌ജിയെ നിരോധിക്കണമെന്ന് അറിയിച്ചുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും കത്തയച്ചിട്ടുണ്ട്. ഗെയിമിന്റെ ദോഷഫലങ്ങള്‍ തിരിച്ചറിഞ്ഞ്, ഗെയിം നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള കത്ത് അടുത്തിടെയാണ് ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. ജാഗൃതി പറഞ്ഞു.
ഓൺലൈൻ മൾട്ടീപ്ലയെർ ഗെയിമായ പബ്‌ജി
കഴിഞ്ഞ വർഷം വിപണിയിൽ ഇറങ്ങിയ ഈ ഗെയിം വളരെ വേഗത്തിലാണ് ജനപ്രിയമായി മാറിയത്. തുടർന്ന് ഗെയ്‌മറുകളുടെ വലിയൊരു വിഭാഗം തന്നെ ഇത് കളിക്കുന്നത് ഒരു സ്വഭാവമാക്കി. ഈ ഗെയിമിനോടുള്ള അമിതമായ ആസക്തി ചെറുപ്പക്കാരിലുള്ള പഠനമികവ് നന്നേ കുറച്ചു. കൂടുതൽ സമയവും ഇതിനുവേണ്ടി ചിലവിടാൻ തുടങ്ങി. ചില കേസുകളിൽ ഗെയിം കളിക്കാർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടായിട്ടുണ്ട്. അവയിൽ പലതും ചെന്നവസാനിച്ചത് പ്രതീക്ഷിക്കാത്തിടത്തും.
പബ്ജിക്ക് നിരോധനം ഏർപ്പെടുത്തി
വെല്ലൂർ ഇൻസ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസിൽ പബ്ജിക്ക് നിരോധനം ഏർപ്പെടുത്തി. വിദ്യാർത്ഥികളെ പഠനത്തിലേക്ക് കേന്ദ്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു ക്യാമ്പസിനുള്ളിൽ ഈ ഗെയിം നിരോധിച്ചത്. ഗെയിം കളിയുടെ ഹിംസാത്മക സ്വഭാവം മൂലം യുവാക്കൾക്കിടയിൽ ഇത് നെഗറ്റീവ് ധാരണയുണ്ടാക്കും.
ജാഗൃതി പാണ്ഡ്യ, ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
യുവാക്കൾ മാത്രമല്ല, അടുത്ത കാലത്ത് മാധ്യമ റിപ്പോർട്ടിൽ വന്നത്, ഒരു ഫിറ്റ്നസ് ട്രെയിനർക്ക് അസുഖം ബാധിക്കുകയും തുടർന്ന് അയാൾ സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു. അയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പബ്ജി ഗെയിമിനോടുള്ള അമിതമായ ആസക്തിയാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ കുട്ടികളുടെ പരീക്ഷാഫലം മോശമായതിന് മുഖ്യകാരണം പബ്ജി ഗെയിമാണെന്ന് കാണിച്ച് ജമ്മു-കശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു.