Home
News

വാർ മോഡുമായി PUBG 0.7.0 അപ്ഡേറ്റ് എത്തുന്നു

By Gizbot Bureau

PUBGക്ക് പുതിയ അപ്‌ഡേറ്റ് എത്തുന്നു. 0.7.0 ആണ് ഉടൻ എത്താൻ പോകുന്ന അപ്ഡേറ്റ്. അപ്‌ഡേറ്റ് പ്രകാരം പുതിയ വാർ മോഡ് കളിക്കാർക്ക് ലഭ്യമാകും. നിലവിലുള്ള കളി ഒന്നുകൂടെ താല്പര്യം ജനിപ്പിക്കുന്നതാകും ഈ അപ്‌ഡേറ്റ് എന്നുറപ്പിക്കാം. ആൻഡ്രോയ്ഡ്, ഐഒഎസ് എന്നീ പ്ലാറ്ഫോമുകളിൽ ഒരേപോലെ ഈ അപ്‌ഡേറ്റ് ലഭ്യമാകും. എന്നാൽ എപ്പോൾ ഇറങ്ങും എന്നത് വ്യക്തമല്ല.

എന്താണ് പുതിയ അപ്‌ഡേറ്റ്?

എന്താണ് പുതിയ അപ്‌ഡേറ്റ്?

ഗെയിം നിർമാതാക്കളായ ടെൻസെന്റ് ഗെയിംസ് പ്രഖ്യാപിച്ച പ്രകാരം അല്പം സവിശേഷതകൾ ഉള്ളതാണ് ഈ അപ്‌ഡേറ്റ്. ടീമായിട്ട് കളിക്കാവുന്ന ഒരു മരണക്കളി അല്ലെങ്കിൽ പരസ്പരം കൂടുതൽ കൊല്ലുന്ന ഒരു മോഡ്, അതാണ് വാർ മോഡ് എന്ന് അനുമാനിക്കാം. ഇരു ടീമുകളിൽ നിന്നുമായി എത്ര പേർ കൊല്ലപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വാർ മോഡ് മുന്നോട്ട് പോകുക.

PUBG യെ കുറിച്ച്

PUBG യെ കുറിച്ച്

ആൻഡ്രോയ്ഡിലും ഐഒഎസിലും ഏറ്റവുമധികം ആളുകൾ കളിക്കുന്ന ,ഇപ്പോൾ നിലവിലുള്ള ഏറ്റവും മികച്ച, ഏറെ ജനപ്രീതി ഉള്ള മൊബൈൽ ഗെയിമുകളിൽ ഒന്നാണ് PUBG. 100 ആളുകളുമായി പുറപ്പെടുന്ന വിമാനം ആ വലിയ ദ്വീപിൽ എത്തുന്നതോടെ നമ്മൾ പാരച്യൂട്ട് വഴി താഴേക്ക് പറന്നിറങ്ങി കളി ആരംഭിക്കും.

 

കളിക്കേണ്ട വിധം

കളിക്കേണ്ട വിധം

രണ്ടു മോഡുകളിൽ ആയി കളിക്കാവുന്ന ഗെയിം, സോളോ ആയും രണ്ടു പേർ ആയും നാല് പേർ ആയി ഗ്രൂപ്പ് ആയും കളിക്കാം. നമ്മുടെ സുഹൃത്തുക്കളോട് ചേർന്ന്, മറ്റുള്ളവരോട് ചേർന്ന് ഒറ്റക്ക് തുടങ്ങി പല വിധത്തിൽ കളിക്കാവുന്ന ഈ ആക്ഷൻ ഗെയിം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ ആളുകളുടെ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അത്ര മാത്രം ഗെയിം താല്പര്യം ജനിപ്പിക്കുന്നത് ആണ് എന്നത് തന്നെയാണ് കാരണം.

 

Best Mobiles in India

English summary
PUBG Mobile 0.7.0 Update to Bring War Mode
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X