Home
News

നിങ്ങൾക്ക് PUBG കളിക്കാനറിയുമോ? നേടാം 50 ലക്ഷം സമ്മാനം! ചെയ്യേണ്ടത് എന്ത്?

By Ishaque A P

ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും കൂടുതൽ ആളുകൾ കളിക്കുന്നതുമായ PUBG ഗെയിം ഇന്ത്യയിലെ ഏറ്റവും വലിയ ഇഎസ്പോർട്ട് ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ചു. PUBG മൊബൈൽ കാമ്പസ് ചാമ്പ്യൻഷിപ്പ് എന്നാണ് മല്സരത്തിന്റെ പേര്. ഈ മെഗാ ചാമ്പ്യൻഷിപ്പ് ടൂർണമെന്റിനായി ഗെയിമിംഗ് കമ്പനി ഓപ്പോ ഇന്ത്യയുമായിട്ടാണ് കൈകോർക്കുന്നത്.

50 ലക്ഷം സമ്മാനം!

50 ലക്ഷം സമ്മാനം!

2018 സെപ്തംബർ 26ന് തുടങ്ങുന്ന ചാമ്പ്യൻഷിപ്പ് ഒക്ടോബർ 21 നാണ് അവസാനിക്കുന്നത്. ബാംഗ്ലൂരിൽ ഗ്രാൻറ് ഫൈനൽ മത്സരങ്ങൾ നടക്കും. ഇപ്പോൾ PUBG മൊബൈൽ ഇന്ത്യയിൽ ഏറ്റവും അധികം ഡൌൺലോഡ് ചെയ്ത ഓൺലൈൻ ഗെയിം ആണ്. രാജ്യത്തെ 30-ഓളം നഗരങ്ങളിൽ നിന്ന് ആയിരക്കണക്കിന് മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഒരു ഗെയിം ചാമ്പ്യൻഷിപ്പ് ആയിരിക്കും ഇത്. ഇവിടെ ടൂർണമെന്റിന്റെ ഏറ്റവും ആവേശകരമായ ഭാഗം 50,00,000 രൂപയുടെ പ്രതിഫലത്തുകയാണ്.

ഏത് ക്യാംപസിൽ ഉള്ളവർക്കും പങ്കെടുക്കാം!

ഏത് ക്യാംപസിൽ ഉള്ളവർക്കും പങ്കെടുക്കാം!

PUBG ഇന്ത്യ മത്സരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉടനീളം പ്രദർശിപ്പിക്കുംന്നതായിരിക്കും. അതിനാൽ തന്നെ ഇന്ത്യയിലുടനീളം വളർന്നുവരുന്ന ഈസ്പോർട്സ് ആരാധകർക്ക് അത് പിന്തുടരാൻ കഴിയും. രാജ്യത്തൊട്ടാകെയുള്ള ഏതൊരു ക്യാംപാസിലെയും വിദ്യാർത്ഥികൾക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. നാല് പേരടങ്ങുന്ന സ്‌ക്വാഡ് ആയിട്ടാവണം തീം ഉണ്ടാക്കേണ്ടത്.

രജിസ്റ്റർ ചെയ്യാൻ..

രജിസ്റ്റർ ചെയ്യാൻ..

നാല് നോക്കൗട്ട് റൗണ്ടുകളായാണ് സെമിഫൈനൽ ഉൾപ്പെടുന്നത്. അതിൽ 20 ടീമുകൾ ഫൈനൽ മത്സരത്തിലേക്ക് ട്രോഫിക്കായി മത്സരിക്കുന്നതിന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടും. ടൂർണമെന്റിൽ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ www.pubgmobile .in എന്ന വെബ് സൈറ്റ് വഴി രജിസ്റർ ചെയ്യാം. രജിസ്ട്രേഷൻ സെപ്തംബർ 7 മുതൽആണ് തുടങ്ങുന്നത്. സെപ്തംബർ 23 ന് അവസാനിക്കുകയും ചെയ്യും.

ടൂർണമെന്റ് ഗ്രാൻ ഫൈനലിൽ നടക്കുന്ന മത്സരങ്ങളിൽ താഴെ പറയുന്ന അവാർഡുകൾ ആയിരിക്കും ഉണ്ടാവുക

ടൂർണമെന്റ് ഗ്രാൻ ഫൈനലിൽ നടക്കുന്ന മത്സരങ്ങളിൽ താഴെ പറയുന്ന അവാർഡുകൾ ആയിരിക്കും ഉണ്ടാവുക

1. MVP - പരമാവധി എണ്ണം എംവിപി നേടിയ മൊത്തത്തിലുള്ള മികച്ച കളിക്കാരൻ

2. The Executioner- മൊത്തത്തിൽ പരമാവധി ആളുകളെ കൊല്ലുന്നതിനുള്ള പുരസ്കാരം

3. The Medic- ഏറ്റവും കൂടുതൽ തവണ മെഡിക്കൽ വഴി രക്ഷപ്പെട്ട ആൾക്ക്

4. The Redeemer- ഏറ്റവും കൂടുതൽ ഉയർന്ന ആരോഗ്യ നിലയി വീണ്ടെടുത്ത കളിക്കാരൻ

5. The Rampage Freak - ഒരു ലോബിയിൽ പരമാവധി കൊലകൾ നടത്തിയ ആൾ

6. The Lone ranger - ഗെയിമിൽ പരമാവധി സമയം സർവൈവ് ചെയ്ത ആൾ

Best Mobiles in India

English summary
PUBG Mobile Campus Championship 2018: A chance to win Rs 50,00,000 prize pool
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X