പബ്‌ജിയെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ ജിയോ, ചർച്ചകൾ ആരംഭിച്ചു

|

പബ്‌ജി മൊബൈൽ കളിക്കുകയും ഇഷ്ടപ്പെടുകയും അത് ഉടൻ മടങ്ങിവരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് നിങ്ങൾ എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത. ഗെയിം തിരികെ കൊണ്ടുവരാൻ പബ്‌ജിയുടെ കോർപ്പറേഷൻ റിലയൻസ് ജിയോയുമായി ഇപ്പോൾ ചർച്ച നടത്തുകയാണ്. എല്ലാം ശരിയായി അവസാനിക്കുകയാണെങ്കിൽ ജിയോ പ്ലാറ്റ്ഫോമുകൾ ഇന്ത്യൻ കളിക്കാർക്കായി പബ്‌ജി മൊബൈൽ വിതരണം ആരംഭിക്കും. ഈ ഗെയിം ഡെവലപ്പർ നിലവിൽ റിലയൻസ് ജിയോയുമായി കൈകോർക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.

പബ്‌ജി മൊബൈൽ ഗെയിം

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്ന് ദി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തു. ഗെയിം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ജിയോയും പബ്‌ജിയും ഇപ്പോൾ ചർച്ചയിലാണ്. ഇന്ത്യയിൽ ഗെയിമിനായി പബ്‌ജിക്ക് ദീർഘകാല പദ്ധതികളുണ്ടെന്നും അത് ഒരു പ്രാദേശിക പങ്കാളിയെ തേടുകയാണെന്നും പറയപ്പെടുന്നു. ഇന്ത്യയിൽ പബ്‌ജി മൊബൈൽ വിതരണം ചെയ്യുന്നതിനായി പബ്‌ജി ടെൻസെന്റ് ഗെയിംസ് ഓഫ് ചൈനയുമായി മുൻപ് ബന്ധപ്പെട്ടിരുന്നു.

റിലയൻസ് ജിയോ അതിന്റെ ജിയോ പ്ലാറ്റ്‌ഫോമുകൾക്കായി വ്യവസായത്തിലെ പല വലിയ ആളുകളിൽ നിന്നും ധാരാളം നിക്ഷേപം നേടി. വിചാരിച്ചതുപോലെ ഈ പദ്ധതി പ്രവർത്തികമാകുകയാണെങ്കിൽ ജിയോ പ്ലാറ്റ്‌ഫോമുകൾ‌ക്ക് പബ്‌ജി മൊബൈൽ‌ വിതരണം ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെയാണ്. കൂടാതെ, ദശലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട പബ്‌ജി മൊബൈൽ ഗെയിം ഇന്ത്യയിൽ തിരിച്ചെത്തുകായും ചെയ്യും. ഇന്ത്യയിൽ നിന്ന് മാത്രം 175 ദശലക്ഷത്തിലധികം ഇൻസ്റ്റാളേഷനുകൾ ഉള്ളതിനാൽ ഈ ഗെയിം പബ്‌ജിയുടെ ഒരു വലിയ വരുമാന മാർഗ്ഗമാണ്. ലോകമെമ്പാടുമുള്ള ഇൻസ്റ്റാളേഷനുകളുടെ നാലിലൊന്ന് പങ്ക് ഇത് വഹിക്കുന്നു.

പബ്‌ജി മൊബൈൽ വേർഷൻ 1.0 പ്രഖ്യാപിച്ചു: കൂടുതൽ വിശദാംശങ്ങൾപബ്‌ജി മൊബൈൽ വേർഷൻ 1.0 പ്രഖ്യാപിച്ചു: കൂടുതൽ വിശദാംശങ്ങൾ

പബ്‌ജി മൊബൈൽ ലോഞ്ച്

ഗെയിം മൊത്തത്തിൽ തിരികെ കൊണ്ടുവരുമോ അതോ ചില മാറ്റങ്ങളോടെയാണോ വരുന്നതെന്ന കാര്യം ഇതുവരെ റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ ഗെയിമർമാർക്ക് അനുയോജ്യമായ നിരവധി മാറ്റങ്ങൾ വരുത്താൻ ജിയോ പ്ലാറ്റ്‌ഫോമുകൾക്ക് ഇപ്പോൾ നിരവധി അവസരങ്ങളുണ്ട്. പബ്‌ജി പ്ലെയറുകൾക്ക് ധാരാളം പ്രാദേശികവൽക്കരിച്ച കണ്ടെന്റും പുതിയ ഗെയിം മോഡുകളും പ്രതീക്ഷിക്കാവുന്നതാണ്. മുമ്പ്, ടെൻ‌സെൻറ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച മറ്റൊരു ഗെയിമായ 'കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ' നിന്ന് എല്ലാ സവിശേഷതകളും പബ്‌ജി മൊബൈൽ കടമെടുത്തിരുന്നു.

കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ

118 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ സർക്കാർ അടുത്തിടെ നിരോധിച്ചിരുന്നു. നിരോധിച്ച ആപ്ലിക്കേഷനുകളിൽ പബ്‌ജി മൊബൈൽ, പബ്‌ജി മൊബൈൽ ലൈറ്റ് എന്നിവ ഉൾപ്പെടുന്നു. ഇതിനുള്ള കാരണം ഈ ഗെയിമുകൾ വരുന്നത് ടെൻസെന്റ് കമ്പനിയുടെ കിഴിലായതുകൊണ്ടാണ്. നിരോധനത്തിന് തൊട്ടുപിന്നാലെ ടെൻ‌സെൻറ് ഗെയിമുകളുമായുള്ള ലൈസൻസിംഗ് ബന്ധം പബ്‌ജി കോർപ്പറേഷൻ അവസാനിപ്പിച്ചു. ഇന്ത്യൻ ഗവൺമെന്റിന് ഇപ്പോൾ പ്രാദേശികവൽക്കരണം ആവശ്യമുള്ളതിനാൽ ഈ ഗെയിം തിരികെ കൊണ്ടുവരാൻ പബ്‌ജി ഒരു പ്രാദേശിക പങ്കാളിയെ തേടുകയാണ്.

പബ്ജിക്ക് പകരക്കാരനാവാൻ ഇന്ത്യൻ നിർമ്മിത ഗെയിമായ ഫൌ-ജി അടുത്ത മാസം പുറത്തിറങ്ങുംപബ്ജിക്ക് പകരക്കാരനാവാൻ ഇന്ത്യൻ നിർമ്മിത ഗെയിമായ ഫൌ-ജി അടുത്ത മാസം പുറത്തിറങ്ങും

ടെൻസെന്റിന്റെ പ്ലേയർ അനൗൻ ബാറ്റിൽ ഗ്രൗണ്ട് (PUBG)

ദശലക്ഷക്കണക്കിന് ഇന്ത്യൻ ഗെയിമർമാർക്ക് ടെൻസെന്റിന്റെ പ്ലേയർ അനൗൻ ബാറ്റിൽ ഗ്രൗണ്ട് (PUBG) മൊബൈൽ വീഡിയോ ഗെയിം കൊറോണ വൈറസിൽ നിന്നുള്ള സ്വാഗതാർഹമായ ഒരു വ്യതിചലനമായിരുന്നു. ഇനി പബ്‌ജി മൊബൈൽ ഇന്ത്യയിലേക്ക് വരുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ വരുമെന്നത് ഇതുവരെ അറിവായിട്ടില്ല. എന്നിരുന്നാലും, പബ്‌ജി പ്രേമികൾ ഇതിനായുള്ള കാത്തിരിപ്പിലാണ് എന്നുതന്നെ പറയാം.

Best Mobiles in India

Read more about:
English summary
If you enjoyed playing PUBG Mobile and wish it to come back soon, you've got good news. PUBG 's company is in talks to bring the game back to our shores with Dependence Jio. If all ends well, then Jio Platforms will start distributing PUBG Mobile to Indian players.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X