Home
News

പബ്ജി ലൈറ്റ് ഗെയിമിംഗ് ആപ്പ് ഇന്ത്യന്‍ വിപണിയിലും

ഏറെ കാത്തിരിപ്പിനൊടുവില്‍ പബ്ജി ലൈറ്റ് മൊബൈല്‍ ഗെയിം ആപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. ചൈനീസ് ടെക്ക് ഭീമന്മാരായ ടെന്‍സെന്റ് ഗെയിംസ് തന്നെയാണ് പബ്ജി ലൈറ്റ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായിത്തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.

പബ്ജി ലൈറ്റ് ഗെയിമിംഗ് ആപ്പ് ഇന്ത്യന്‍ വിപണിയിലും

400 എം.ബി ഫയല്‍ സൈസ് വരുന്നതാണ് പബ്ജി ലൈറ്റ് ആപ്പ്. 2 ജി.ബി റാമിനു താഴെയുള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുക ലക്ഷ്യമിട്ടാണ് ലൈറ്റ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പത്തു മിനിറ്റിനുള്ളില്‍ 60 കളിക്കാര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ ആപ്പിലൂടെ കഴിയും.

പബ്ജി മൊബൈല്‍

പബ്ജി മൊബൈല്‍

പബ്ജി മൊബൈല്‍ ആപ്പിനെ അപേക്ഷിച്ച് ലൈറ്റില്‍ മാപ്പിന് വലിപ്പം കുറവാണ്. വീക്ക് നെറ്റ് വര്‍ക്ക് ഉള്ളിടത്തുപോലും ആപ്പ് ഉപയോഗിച്ചു ഗെയിം കളിക്കാന്‍ കഴിയുമെന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്. എയിം അസിസ്റ്റന്റ് ഫീച്ചറില്‍ കാര്യമായ മാറ്റം പുതിയ ആപ്പില്‍ വരുത്തിയിട്ടുണ്ട്.

പബ്ജി ലൈറ്റ് മൊബൈല്‍

പബ്ജി ലൈറ്റ് മൊബൈല്‍

പബ്ജി ലൈറ്റ് മൊബൈല്‍ ഗെയിമില്‍ പുതുതായി അംഗങ്ങളാകുന്നവര്‍ക്ക് നിരവധി പാരിതോഷികങ്ങളം കമ്പനി തയ്യാറാക്കിയിട്ടുണ്ട്. പുതിയ വാഹനങ്ങളും ഗിയറും ഇവര്‍ക്കായി ലഭിക്കും. ബുള്ളറ്റ് സ്പീഡ് വര്‍ദ്ധിപ്പിച്ചതിലൂടെ കൃത്യമായി വെടിയുതിര്‍ക്കാനും ലൈറ്റ് ആപ്പിലൂടെ സാധ്യമാണ്. വാശിയോടെ കളിക്കാനായി നിരവധി ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പവര്‍ ഓഫ് ദ ഓഷ്യന്‍

പവര്‍ ഓഫ് ദ ഓഷ്യന്‍

പബ്ജിയുടെ എട്ടാം സീസണ്‍ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. വെപ്പണ്‍ കസ്റ്റമൈസേഷന്‍, ഔട്ട്ഫിറ്റ്, റിവാര്‍ഡ്‌സ്, തീം എന്നവയില്‍ കാര്യമായ മാറ്റം പുതിയ സീസണില്‍ വരുത്തിയിട്ടുണ്ട്. പവര്‍ ഓഫ് ദ ഓഷ്യന്‍ എന്ന പുത്തന്‍ തീമിന് ആരാധകരേറുകയാണ്.

പബ്ജി ലൈറ്റ് മൊബൈല്‍ ഇന്ത്യ

പബ്ജി ലൈറ്റ് മൊബൈല്‍ ഇന്ത്യ

ഹൈ-എന്‍ഡ് കംപ്യൂട്ടറുകളില്ലാത്ത ഇന്ത്യക്കാര്‍ക്കായി പബ്ജി ലൈറ്റ് ഗെയിം ഈയിടെ കമ്പനി അവതരിപ്പിച്ചിരുന്നു. ഇതും തികച്ചും സൗജന്യമായിട്ടായിരുന്നു വിപണിയിലെത്തിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലൂടെയും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സൗകര്യമുണ്ട്.

More from GizBot

Best Mobiles in India

English summary
The app's size is around 400 MB and it can run on entry-level smartphones that have less than 2 GB of RAM. The users in the lite version will get a map, which is smaller in size as compared to the PUBG Mobile, and will have 60 playerscompete for up to 10 minutes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X