പബ്‌ജി മൊബൈല്‍ ലൈറ്റ് ഇന്ത്യയിലും; പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം?
ലൈറ്റ് പിസി പതിപ്പിന് പിന്നാലെ ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഗെയിംസ് പബ്‌ജി മൊബൈല്‍ ലൈറ്റ് ഇന്ത്യയില്‍ പുറത്തിറങ്ങി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. 400 എംബിയാണ് ഗെയിമിന്റെ സൈസ്. 2ജിബിയില്‍ താഴെ റാമുള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ പോലും ഇത് കളിക്കാനാകും.

പബ്‌ജി മൊബൈലുമായി താരതമ്യം ചെയ്താല്‍ ഇതിലെ ഭൂപടം ചെറുതാണ്. 10 മിനിറ്റ് വരെ 60 കളിക്കാര്‍ക്ക് ഇതില്‍ ഏറ്റുമുട്ടാന്‍ കഴിയും. വേഗതകുറഞ്ഞ നെറ്റ്‌വര്‍ക്കിലും കളിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. മെച്ചപ്പെടുത്തിയ എയിം അസിസ്റ്റോട് കൂടി അവതരിപ്പിച്ചിരിക്കുന്ന പബ്‌ജി മൊബൈല്‍ ലൈറ്റ് ക്രോളിംഗ്, സ്റ്റാന്‍ഡിംഗ് പൊസിഷനുകളില്‍ കളിക്കാര്‍ക്ക് തീവ്രത തിരിച്ചറിയാനാകും.

പബ്‌ജി മൊബൈല്‍
പബ്‌ജി മൊബൈല്‍ ലൈറ്റില്‍ ചേരുന്ന പുതിയ കളിക്കാര്‍ക്ക് വസ്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ രൂപത്തില്‍ സമ്മാനങ്ങള്‍ ലഭിക്കും. ഇതില്‍ കളിക്കാര്‍ക്ക് കൃത്യതയോടെ വെടിവയ്ക്കാന്‍ കഴിയും. ബുള്ളറ്റ് ഡ്രോപ് എഫക്ട് കൂടാതെ ബുള്ളറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാമെന്നത് കളിയുടെ ആവേശം വര്‍ദ്ധിപ്പിക്കുന്നു. കില്‍ ടൈം ഇതില്‍ കൂട്ടാനും അവസരമുണ്ട്.

മികച്ച ഗെയിമിംഗ്
നിരവധി പുതുമകളോടെ പബ്‌ജി മൊബൈല്‍ സീസണ്‍ 8 കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിരുന്നു. പവര്‍ ഓഫ് ദി ഓഷന്‍ തീം, ബിസോണ്‍ ഗണ്‍, വാട്ടര്‍ ബ്ലാസ്റ്റര്‍ സ്‌കിന്‍ മുതലായവയാണ് പുതിയ സീസണിലെ ആകര്‍ഷണങ്ങള്‍. മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ ഇല്ലാത്തവര്‍ക്ക് വേണ്ടി പബ്‌ജി ലൈറ്റ് പിസി പതിപ്പ് അടുത്തിടെ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.

മൊബൈല്‍ ഗെയിം
എന്നാല്‍ മൊബൈല്‍ ഗെയിം എന്ന നിലയിലാണ് പിയുബിജിയുടെ ജനപ്രീതി. അതിനാലാണ് കമ്പനി പിയുബിജി മൊബൈല്‍ ലൈറ്റ് കൂടി അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറിന് പുറമെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും പിയുബിജി മൊബൈല്‍ ലൈറ്റ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.


Click it and Unblock the Notifications








