ഫോര്‍ട്ട്‌നൈറ്റിന് വെല്ലുവിളിയുയര്‍ത്തി PUBG മൊബൈല്‍ ലൈറ്റ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍!

By GizBot Bureau
|

സാംസങ് ഗാലക്‌സി നോട്ട് 9 കീനോട്ടിനൊപ്പം ഫോര്‍ട്ട്‌നൈറ്റ് ആന്‍ഡ്രോയിഡില്‍ അവതരിപ്പിച്ചതിന് പിന്നാലെ മത്സരം കടുപ്പിക്കാനുറച്ച് റോയല്‍ ഗെയിം PUBG-യും. PUBG മൊബൈല്‍ ഇപ്പോള്‍ തന്നെ ആന്‍ഡ്രോയ്ഡിലും iOS-ലും ലഭ്യമാണ്. എന്നാല്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനായി ടാന്‍സെന്റ് ഗെയിംസ് PUBG മൊബൈല്‍ ലൈറ്റ് ഫിലിപ്പൈന്‍സില്‍ പുറത്തിറക്കി. അതേസമയം ഫോര്‍ട്ട്‌നൈറ്റ് മിക്ക ആന്‍ഡ്രോയ്ഡ് ഫോണുകളിലും ലഭ്യമായിട്ടില്ലെന്ന് മാത്രമല്ല ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ കളിക്കാന്‍ കഴിയുകയുള്ളൂവെന്നും പറയപ്പെടുന്നു.

ഫോര്‍ട്ട്‌നൈറ്റിന് വെല്ലുവിളിയുയര്‍ത്തി PUBG മൊബൈല്‍ ലൈറ്റ് ഗൂഗിള്‍ പ്

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്ന PUBG മൊബൈല്‍ ലൈറ്റില്‍ കളിക്കാരുടെ എണ്ണം 100-ല്‍ നിന്ന് 40-ആയി കുറച്ചിട്ടുണ്ട്. സാധാരണ സ്മാര്‍ട്ട്‌ഫോണുകളിലും കളിക്കുന്നതിനായി 2x2km മാപ്പുകളാണ് ഇതിലുള്ളത്. ഇത് ഗെയിമിന്റെ വേഗത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ പഠനത്തിനും ജോലിക്കും ഇടയിലെ ചെറിയ ഇടവേളകളില്‍ പോലും ഗെയിം കളിക്കാനാകും. PUBG-യുടെ മൂന്നാമത്തെ പതിപ്പാണിതെന്ന് വേണമെങ്കില്‍ പറയാം. പിസി-കണ്‍സോള്‍ പതിപ്പിനും മൊബൈല്‍ പതിപ്പിനും പുറമെയാണ് കമ്പനി മൊബൈല്‍ ലൈറ്റ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. മൊബൈല്‍ പതിപ്പും മൊബൈല്‍ ലൈറ്റും തമ്മിലുള്ള പ്രധാന വ്യത്യാസം, ആദ്യത്തേതില്‍ ഓരോ മാപ്പിലും 100 കളിക്കാരുണ്ട് എന്നതാണ്.

ഫോര്‍ട്ട്‌നൈറ്റും PUBG-യും ബാറ്റില്‍ റോയല്‍ ഗെയിമുകളാണ്. മാപ്പില്‍ 100 കളിക്കാരുണ്ടാകും. അവിടെ നിന്ന് രക്ഷപ്പെടുകയാണ് ഓരോ കളിക്കാരന്റെയും ലക്ഷ്യം. ഒടുവില്‍ അവശേഷിക്കുന്ന കളിക്കാരനാണ് വിജയി. വളരെ ജനപ്രിയ ഗെയിമായി ഇത് മാറിയതോടെ Call of Duty Black Ops 4, ബാറ്റില്‍ഫീല്‍ഡ് V, FIFA 19 തുടങ്ങിയ ഗെയിമുകളും ബാറ്റില്‍ റോയല്‍ മോഡ് പ്രഖ്യാപിച്ചിരിക്കുകയാണ്.

PUBG-യുടെ മൊബൈല്‍ ലൈറ്റ് പതിപ്പ് ലോകമെമ്പാടും പുറത്തിറക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ലോകമെമ്പാടും അവതരിപ്പിക്കുന്നതിന് മുമ്പ് Asphalt 9: Legends was soft launched in the Philippines markte ഫിലിപ്പൈന്‍സിലാണ് ആദ്യമെത്തിയത്. അതുകൊണ്ട് PUBG മൊബൈല്‍ ലൈറ്റ് ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ അധികം വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കാം. ഫെയ്‌സ്ബുക്ക് ലൈറ്റ്, ഊബര്‍ ലൈറ്റ്, ആമസോണ്‍ കിന്‍ഡില്‍ ലൈറ്റ് എന്നിവയ്ക്ക് സമാനമായാണ് PUBG മൊബൈല്‍ ലൈറ്റും തയ്യാറാക്കിയിരിക്കുന്നത്. മികച്ച ഹാര്‍ഡ് വെയര്‍ ശേഷിയുള്ള സ്മാര്‍ട്ട്‌ഫോണികളില്‍ മാത്രം കളിക്കാന്‍ കഴിയുന്ന ഗെയിമുകളുടെ മൊബൈല്‍ ലൈറ്റ് പതിപ്പുകളിറക്കുന്നത് അഭിനന്ദനാര്‍ഹമാണ്.

Fix PUBG-യുടെ ഭാഗമായി കമ്പ്യൂട്ടര്‍-കണ്‍സോള്‍ പതിപ്പിലെ ചെറിയ പ്രശ്‌നങ്ങള്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ശത്രുക്കളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന മാപ് മാര്‍ക്കറുകള്‍ അടുത്തിടെ നീക്കം ചെയ്തിരുന്നു.

എങ്ങനെ ആൻഡ്രോയ്ഡ് ഫോണിൽ മെസ്സേജുകൾ മറച്ചുവെക്കാം?എങ്ങനെ ആൻഡ്രോയ്ഡ് ഫോണിൽ മെസ്സേജുകൾ മറച്ചുവെക്കാം?

Best Mobiles in India

Read more about:
English summary
PUBG Mobile Lite for Budget Android Devices Soft Launched on Google Play

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X