കരുത്തൻ ആയുധങ്ങളും പുത്തൻ വാഹനങ്ങളുമായി പബ്ജി മൊബൈൽ സീസൺ 4

|

പബ്ജി ആരാധകർക്കായൊരു സന്തോഷ വാർത്ത. കിടിലൻ അപേഡേഷനുമായി പബ്ജി മൊബൈൽ സീസൺ 4 നിങ്ങൾക്കരികിലേക്ക് എത്തുകയാണ്. 'പബ്ജി മൊബൈൽ’ ഞായറാഴ്ച നടത്തിയ ട്വീറ്റിൽ ഇക്കാര്യം വ്യക്തമാണ്. എന്നാൽ എന്ന് റിലീസുണ്ടാകും എന്ന കാര്യത്തിൽ കമ്പനി വ്യക്തക നൽകിയിട്ടില്ല. എന്തായാലും ട്വീറ്റിലൂടെ സീസൺ 3ൻറെ ആവസാനമായി എന്ന കാര്യം വ്യക്തമാണ്. മറ്റൊന്ന്, കരുത്തൻ ആയുധങ്ങൾ, വാഹനങ്ങൾ എന്നിവയുമായിട്ടാകും പുത്തൻ അപ്ഡേറ്റിൻറെ വരവ്.

 

അന്തിമ ഘട്ടത്തിലാണ്

അന്തിമ ഘട്ടത്തിലാണ്

നിലവിൽ അപ്ഡേറ്റ് അന്തിമ ഘട്ടത്തിലാണ്. ആഗോള തലത്തിൽ നവംബർ 21 മുതൽ ലഭ്യമായിത്തുടങ്ങുമെന്നാണ് അറിയുന്നത്. ആദ്യഘട്ട അപ്ഡേറ്റ് നിലവിൽ ലഭ്യമായിക്കഴിഞ്ഞു. സീസൺ 3യിലെ സ്കോർ, റാങ്കിംഗ് എന്നിവ സീസൺ 4ൽ ലഭിക്കില്ല. പുതുതായി അപ്ഡേറ്റ് ചെയ്യുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതായത് സീസൺ 4ൽ കളി ആരംഭിക്കുന്നവർ ആദ്യമുതൽ തന്നെ ആരംഭിക്കേണ്ടി വരും. മാത്രമല്ല റാങ്ക് പെട്ടന്ന് ഉയരുവാനും അവസരമുണ്ട്.

അപ്ഡേഷനിലെ പുതിയ മാറ്റങ്ങൾ

അപ്ഡേഷനിലെ പുതിയ മാറ്റങ്ങൾ

• എല്ലാ മാപ്പുകളിലും എം 762 ഓട്ടോമാറ്റിക് റൈഫിളുകൾ ചേർത്തിട്ടുണ്ട്.

• പുതിയ ഷാനോക്ക് വാഹനം ഉൾപ്പെടുത്തിയിരിക്കുന്നു.

• ഷാനോക്കിനായി ഡൈനാമിക്ക് വെതറുണ്ട്.

• കംപ്യൂട്ടറിൽ ലഭിക്കുന്ന അതേ ഫീൽ നൽകുന്നതിനായുള്ള സംവിധാനങ്ങളും പുതിയ സീസണിലുണ്ട്.

റോയൽ പാസ് സീസൺ 4
 

റോയൽ പാസ് സീസൺ 4

• പുത്തൻ റേറ്റ് ഔട്ട് ഫിറ്റുൾ, ഹെയർ സ്റ്റൈലുകൾ, ഫയർആം ഫിനിഷേർസ്

• ഫൈൻ ട്യൂൺ റെഡംപ്ഷൻ ഫീച്ചർ

• മിഷൻ കാർഡുകൾ ചേർത്തിരിക്കുന്നു

188.08 എം.ബിയുടെ അപ്ഡേറ്റാണ് ലഭിക്കുക. അപ്ഡേറ്റ് ചെയ്യാനായി വൈഫൈ കണക്ഷൻ ഉപയോഗിക്കുന്നതാവും നല്ലത്. സീസൺ 4ൽ ഏകദേശം 1000 ലൈവുകളുണ്ട്. എലൈറ്റ്, എലൈറ്റ് പ്ലസ് എന്നിങ്ങനെ രണ്ട് ഓപ്ഷൻസുമുണ്ട്. അപ്പോൾ അപ്ഡേറ്റ് ചെയ്യാത്തവർ വേഗം ചെയ്യുക. അതിനുള്ള വഴികൾ ചുവടെ. അപ്ഡേറ്റായാലുടൻ പബ്ജി സീസൺ 4 കളിക്കാം.

1. പബ്ജി മൊബൈൻ ആപ്പ് ഓണാക്കുക

2. അനൌൺസ്മെൻറ് ക്യാൻസൽ ചെയ്യുക

3. അപ്ഡേറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക

സാങ്കേതിക വിദ്യയുടെ ഭാവി പ്രവചിച്ച 15 സിനിമകൾസാങ്കേതിക വിദ്യയുടെ ഭാവി പ്രവചിച്ച 15 സിനിമകൾ

 

Best Mobiles in India

Read more about:
English summary
PUBG Mobile Season 4 arrived with M762 rifle, rainy weather and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X