പബ്‌ജി ഗെയിമിങിന് ആവേശമേകി പുതിയ 'സോമ്പി മോഡ്'

|

ജനപ്രീതിയുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന പബ്ജി മൊബൈൽ ഗെയിമിന്റെ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചു. ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന സോംബി മോഡുമായാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.

പബ്‌ജി ഗെയിമിങിന് ആവേശമേകി പുതിയ 'സോമ്പി മോഡ്'

 

പുതിയ സോംബി അടിസ്ഥാനത്തിലുള്ള പബ്‌ജി ഏറെ നാളായി ഗെയിം പ്രേമികൾ കാത്തിരിക്കുന്ന ഒന്നാണ്, കൂടാതെ മറ്റ് ചില ഫീച്ചറുകളും ഈ പുതിയ പബ്‌ജി ഗെയിമിൽ അവതരിപ്പിച്ചിട്ടുണ്ട്. 436 എം.ബി വലിപ്പമുള്ള അപ്‌ഡേറ്റാണ് ആന്‍ഡ്രോയിഡില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഗെയിം അപ്‌ഡേറ്റ് ചെയ്യ്ത ഗെയിം ആസ്വദിക്കാവുന്നതാണ്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുറച്ച് സുന്ദര്‍ പിച്ചൈ; പുതിയ ഓഫീസുകള്‍ക്കായി 13 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും

'സ്ണ്‍സെറ്റ്' എനന്നായിരുന്നു ആദ്യം ഇട്ടിരുന്ന പേര്, ഇപ്പോൾ സോംബി മോഡിന് 'സര്‍വൈവ് ടില്‍ ഡൗണ്‍' എന്നാണ് അറിയപ്പെടുന്നത്. 'റെസിഡന്റ് ഈവിള്‍ 2' ഗെയിമുമായി സഹകരിച്ചാണ് ടെന്‍സന്റ് ഗെയിംസ് സോംബി മോഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ കളിക്കാര്‍ക്ക് മറ്റുകളിക്കാരെ നേരിടുന്നതിനൊപ്പം സോംബികളേയും നേരിടേണ്ടിവരും.

സര്‍വൈവ് ടില്‍ ഡൗണ്‍

സര്‍വൈവ് ടില്‍ ഡൗണ്‍

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുറച്ച് സുന്ദര്‍ പിച്ചൈ; പുതിയ ഓഫീസുകള്‍ക്കായി 13 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും.

ടെൻസെന്റ് ഗെയിംസ്

ടെൻസെന്റ് ഗെയിംസ്

പബ്‌ജി 0.11.0 'സര്‍വൈവ് ടില്‍ ഡൗണ്‍' മോഡിനെ കൂടാതെ വിക്കെന്‍ഡി മാപ്പില്‍ മൂണ്‍ ലൈറ്റ് വെതര്‍ അവതരിപ്പിച്ചു. നിലവില്‍ ഇറംഗല്‍ മാപ്പില്‍ ലഭ്യമായിട്ടുള്ള രാത്രികാല പശ്ചാത്തലത്തിന് സമാനമാണിത്. ഇതോടെ വികെന്‍ഡിയില്‍ പൂര്‍ണ ചന്ദ്രനുള്ള രാത്രി പശ്ചാത്തലമായി വരും.

 ഗൂഗിള്‍ പ്ലേസ്റ്റോർ

ഗൂഗിള്‍ പ്ലേസ്റ്റോർ

'റസിഡന്റ് ഈവിള്‍ 2' വുമായി സഹകരിച്ചുള്ള ഉദ്യമമായതിനാല്‍ റസിഡന്റ് ഈവിളിന്റെ മെയിന്‍ മെനുവും പശ്ചാത്തല സംഗീതവുമാണ് പബ്ജി ഗെയിമിനുണ്ടാവുക. ആര്‍കേഡ് മോഡില്‍ സാന്‍ഹോക്ക് മാപ്പ് കളിക്കാനും ഇനി സാധിക്കും.

ആപ്പിൾ പ്ലെയ്സ്റ്റോർ (iOS)
 

ആപ്പിൾ പ്ലെയ്സ്റ്റോർ (iOS)

പുതിയ അപ്ഡേറ്റ് ആൻഡ്രോയിഡ്, ഐ.ഓ.എസ് ഉപകരണങ്ങൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റ് എങ്ങനെ ലഭിക്കുമെന്ന് ഇവിടെ നോക്കാം.

-ഗൂഗിൾ പ്ലേയ് സ്റ്റോറിലേക്ക് പോകുക, അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ഐ.ഓ.എസ് ഉപകരണം ഉണ്ടെങ്കിൽ അതിന്റെ ആപ്പ് സ്റ്റോറിലേക്ക് കടക്കുക.

-പബ്‌ജി മൊബൈലിനായി തിരയുക, ഗെയിം അപ്ഡേറ്റുചെയ്യുന്നതിനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും.

-അപ്ഡേറ്റ് 493 എം.ബിയുടെ വ്യാപ്തി ഉള്ളതിനാൽ, ഒരു വൈ-ഫൈ കണക്ഷൻ വഴി

ഗെയിം ഡൺലോഡ് ചെയ്യുന്നത് നന്നായിരിക്കും.

-നിങ്ങൾ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഗെയിം പ്രവർത്തിപ്പിക്കുക. 12 എം.ബി വരുന്ന മറ്റൊരു ദ്രുത അപ്ഡേറ്റ് ആവശ്യപ്പെടും.

-രണ്ടാം അപ്ഡേറ്റ് നൽകുക, അപ്പോൾ നിങ്ങൾ നേരത്തെ തുറന്ന ഗെയിം അടയും, വീണ്ടും അത് തുറക്കുക.

-ഇപ്പോൾ പുതിയ അപ്ഡേറ്റ് ആസ്വദിക്കാൻ സാധിക്കും, 'സര്‍വൈവ് ടില്‍ ഡൗണ്‍' മോഡ് ആണ് നിങ്ങൾ ഡൗൺലോഡ് ചെയ്തതത് എന്ന് ഉറപ്പാക്കുക.

Most Read Articles
Best Mobiles in India

Read more about:
English summary
PUBG Mobile is getting the long-awaited update that brings in the Zombie mode in association with Resident Evil 2. Sunset or the Survive Till Dawn is a new time-limited event mode where players need to fight to survive as usual on Erangel, but Zombies and Bosses from Resident Evil 2 also spawn on the map.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X