Home
News

നൈറ്റ് മോഡ് ഉള്‍പ്പെടെയുള്ള പുതുമകളുമായി PUBG മൊബൈല്‍ അപ്‌ഡേറ്റ്

മള്‍ട്ടിപ്ലേയര്‍ ഓണ്‍ലൈന്‍ ബാറ്റില്‍ റോയാല്‍ ഗെയിമായ PUBG-യുടെ പുതിയ അപ്‌ഡേറ്റ് പുറത്തിറങ്ങി. ഗെയിമിന്റെ 0.9.0 പതിപ്പ് എല്ലാവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. നൈറ്റ് മോഡ്, ഹാലോവീന്‍ തീം മുതലായവയാണ് അപ്‌ഡേറ്റിലൂടെ ഗെയിമില്‍ വന്നിരിക്കുന്ന പുതുമകള്‍.

ഗെയിം കളിക്കാന്‍

ഗെയിം കളിക്കാന്‍

ഗെയിം കളിക്കാന്‍ ആരംഭിക്കുമ്പോള്‍ അപ്‌ഡേറ്റ് താനേ ഡൗണ്‍ലോഡ് ആയിക്കൊള്ളും. അപ്‌ഡേറ്റ് ഇതുവരെയും കിട്ടാത്തവര്‍ വിഷമിക്കേണ്ട കാര്യമില്ല, കുറച്ചുകൂടി കാത്തിരിക്കുക. അല്ലെങ്കില്‍ പ്ലേസ്റ്റോര്‍ സന്ദര്‍ശിച്ച് അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യുക.

കമ്പനി അപ്‌ഡേറ്റ്

കമ്പനി അപ്‌ഡേറ്റ്

ഹാലോവീക്ക് എന്നുപേരിട്ട ഹാലോവീന്‍ ആഘോഷങ്ങള്‍ക്കൊപ്പമാണ് കമ്പനി അപ്‌ഡേറ്റ് പുറത്തിറക്കിയത്. ഇതോടെ കളിക്കാര്‍ക്ക് മമ്മി- മന്ത്രവാദി വേഷങ്ങള്‍ അണിയാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്. ഹാലോവീന്‍ തീമിന് അനുസരിച്ച് വാഹനങ്ങള്‍ പോലും രൂപകല്‍പ്പന ചെയ്യാനാകും. ഇതോടൊപ്പം നൈറ്റ് മോഡും അവതരിപ്പിച്ചിട്ടുണ്ട്. Erangel, pumpkins in Spawn Island മുതലായവയില്‍ ഇത് ലഭിക്കും.

ഹാലോവീന്‍

ഹാലോവീന്‍

മൊബൈല്‍ പതിപ്പിന് പുറമെ ടെന്‍സെന്റ് ഗെയിമിന്റെ കമ്പ്യൂട്ടര്‍ പതിപ്പിനും ഹാലോവീന്‍ മേക്കോവര്‍ നടത്തി. കമ്പ്യൂട്ടറില്‍ PUBG കളിക്കുന്നവര്‍ക്ക് കില്ലര്‍ ക്ലൗണ്‍, ബ്ലഡി നഴ്‌സ്, മാനിയാക്കല്‍ ബുചര്‍, ആന്‍ഷ്യന്റ് മമ്മി തുടങ്ങിയ വേഷങ്ങള്‍ അണിയാം. ഓരോ കോസ്റ്റിയൂം വാങ്ങാന്‍ കഴിയും. ഒരുമിച്ച് വാങ്ങിയാല്‍ വിലക്കുറവ് ലഭിക്കും.

സ്‌ക്രീന്‍ഷോട്ട്

സ്‌ക്രീന്‍ഷോട്ട്

സ്‌ക്രീന്‍ഷോട്ട് മത്സരത്തിലൂടെ ഒരു കോസ്റ്റിയൂം സൗജന്യമായി സ്വന്തമാക്കാനും അവസരമുണ്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി PUBG-യുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ സന്ദര്‍ശിക്കുക.

More from GizBot

Best Mobiles in India

English summary
PUBG Mobile update to v0.9.0 brings Night Mode and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X