പബ്‌ജി മൊബൈൽ വേർഷൻ 1.0 പ്രഖ്യാപിച്ചു: കൂടുതൽ വിശദാംശങ്ങൾ

|

പബ്‌ജി മൊബൈൽ ഏറ്റവും പുതിയ 1.0 വേർഷൻ അവതരിപ്പിക്കുവാൻ പോകുന്നതായി അറിയിച്ചു. ഈ പുതിയ എക്‌സ്‌പീരിയൻസിനെ ബിയോണ്ട് എസിഇ എന്ന് അറിയപ്പെടുന്നു. ഈ പുതിയ അപ്‌ഡേറ്റ് ഗ്രാഫിക്‌സിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരികയും, ഗെയിംപ്ലേയെ കൂടുതൽ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു. പുതിയതും കൂടുതൽ മെച്ചപ്പെട്ടതുമായ ഗ്രാഫിക്‌സ് ഉപയോഗിച്ച് ഗെയിംപ്ലേ തികച്ചും ഒരു യഥാർത്ഥ അനുഭവമായി മാറുമെന്നും കമ്പനി അവകാശപ്പെടുന്നു.

പബ്‌ജി മൊബൈൽ വേർഷൻ 1.0

സെപ്റ്റംബർ 8 ന് ഈ പുതിയ അപ്‌ഡേറ്റ് എല്ലാവർക്കും ലഭ്യമായി തുടങ്ങുമെന്ന് ടെക് മാധ്യങ്ങൾ വ്യക്തമാക്കി. ഈ അപ്‌ഡേറ്റ് എല്ലാ കളിക്കാർക്കും 90Hz മോഡിൽ ലഭ്യമാക്കും. നേരത്തെ, ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേയുള്ള വൺപ്ലസ് സ്മാർട്ട്ഫോൺ ഉടമകൾക്ക് മാത്രമാണ് ഈ സവിശേഷത ലഭ്യമായിരുന്നത്. ഈ ഗെയിം അതിന്റെ മികച്ച ഗ്രാഫിക് ക്രമീകരണം കൂടുതൽ ഫോണുകളിലേക്ക് കൊണ്ടുവരും. എന്നാൽ ഈ സവിശേഷത മുമ്പ് കുറച്ച് പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

പബ്‌ജി മൊബൈൽ വേർഷൻ 1.0 ലോഞ്ച്

ഗെയിംപ്ലേ ഗ്രാഫിക്സിനുപുറമെ, കമ്പനി ഒരു പുതിയ യൂസർ ഇന്റർഫേസും ഇതിനോടകം അവതരിപ്പിച്ചു. ഇത് ഗെയിം, സോഷ്യൽ, സ്റ്റോർ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മേഖലകളായി തിരിച്ചിരിക്കുന്നു. ഒരു നിശ്ചിത സമയത്ത് കളിക്കാർ എവിടെയാണെന്ന് കൃത്യമായി അറിയുവാനും, ഒരു പ്രദേശത്ത് നിന്ന് മറ്റൊന്നിലേക്ക് സ്വൈപ്പ് ചെയ്യ്ത് നീങ്ങുവാനും സാധിക്കുന്നു. കളിക്കാർക്ക് യുഐ ഇച്ഛാനുസൃതമാക്കാനും ആവശ്യമില്ലാത്ത ഘടകങ്ങൾ നീക്കം ചെയ്യാനും ഗെയിം കൂടുതൽ വ്യക്തിഗതമാക്കാനും കഴിയുന്നു.

പബ്‌ജി മൊബൈൽ വേർഷൻ 1.0 ലോഞ്ച് ഇന്ത്യയിൽ

പബ്‌ജി മൊബൈൽ വേർഷൻ 1.0 എങ്ങനെയായിരിക്കും എന്ന കാര്യത്തിൽ ആളുകൾക്ക് ആശ്ചര്യമുണ്ടെന്ന് കമ്പനി അറിയിച്ചു. സെപ്റ്റംബർ 8 ന് ഈ പുതിയ എഡിഷൻ ഡൗൺ‌ലോഡ് ചെയ്യുവാൻ കഴിയുന്നതാണ്. ഗെയിമിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പുകളിൽ ഇതിനകം ലഭ്യമായ പുതിയ എറഞ്ചൽ മാപ്പ് ഇതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പബ്‌ജി മൊബൈൽ വേർഷൻ 1.0 ഗെയിമിംഗ്

"പബ്‌ജി മൊബൈൽ വേർഷൻ 1.0 ലോഞ്ചിലേക്കുള്ള യാത്രയിൽ ഞങ്ങളോടൊപ്പം ചേർന്നതിന് ഓരോ ഉപയോക്താക്കളോടുമുള്ള നന്ദി ഞൻ രേഖപ്പെടുത്തുന്നു. രൂപകൽപ്പനയിലും വികസന പ്രക്രിയയിലുടനീളം പബ്‌ജി മൊബൈൽ ഐപിയും ശൈലിയും നിലനിർത്തുന്നതിൽ ഞങ്ങൾ പരിശ്രമിക്കുന്നു. അതേസമയം മൊബൈൽ ഡിവൈസുകൾക്ക് മികച്ച അനുഭവം നൽകുന്നതിനായി ഞങ്ങൾ പുതിയ അപ്ഡേറ്റുകൾ ലഭ്യമാക്കുന്നതാനായുള്ള ശ്രമം തുടരുകയാണ്, "ഒരു പബ്‌ജി മൊബൈലിന്റെ വക്താവ് പറഞ്ഞു.

'പബ്‌ജി മൊബൈൽ ഗ്ലോബൽ ചാമ്പ്യൻഷിപ്പ്' (പി‌എം‌ജി‌സി)

ഈ വേളയിൽ കമ്പനി പുതിയ എസ്‌പോർട്‌സ് ഇവന്റ് 'പബ്‌ജി മൊബൈൽ ഗ്ലോബൽ ചാമ്പ്യൻഷിപ്പ്' (പി‌എം‌ജി‌സി) പ്രഖ്യാപിച്ചു. അമേരിക്ക, യൂറോപ്പ്, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ചൈന എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്കായി പിഎംജിസി സീസൺ സീറോ നവംബർ അവസാനത്തോടെ ആരംഭിക്കും. 2 മില്യൺ ഡോളറാണ് ടൂർണമെന്റിനുള്ള സമ്മാന തുകയായി വരുന്നത്. ഈ പിഎംജിസിയുടെ ടൈറ്റിൽ സ്പോൺസർ ക്വാൽകോം ടെക്നോളജീസാണ്. ടൂർണമെന്റിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

Best Mobiles in India

English summary
PUBG Mobile has announced the release of its latest 1.0 version, and is naming this new experience Beyond A.C.E. The new update will carry with it a number of graphical improvements that will make gameplay more realistic and look better.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X