സംതൃപ്തമായ പ്രണയ ജീവിതത്തിന് സ്മാര്‍ട്ട്‌ഫോണ്‍ അകറ്റി നിര്‍ത്തുക....!

Written By:

സ്മാര്‍ട്ട്‌ഫോണുകളും 70 ശതമാനം സ്ത്രീകളുടേയും പ്രണയ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം. മാത്രമല്ല, നമ്മളെ തിന്നുന്ന സാങ്കേതികതയും സ്‌ക്രീനുകളും ദബതികള്‍ക്കിടയില്‍ ടെക്‌നോഫറന്‍സ് സൃഷ്ടിക്കുന്നതായും വെളിപ്പെടുത്തല്‍.

പങ്കാളികള്‍ ഒഴിവ് സമയം ആസ്വദിക്കുന്ന സമയത്ത് ഫോണ്‍ എടുക്കുന്നതു മുതല്‍ തര്‍ക്കങ്ങള്‍ക്കിടയില്‍ ഫേസ്ബുക്ക് പരിശോധിക്കാന്‍ പോകുന്നതു വരെ ടെക്‌നോഫറന്‍സ് നീളുന്നു. യുഎസ്സിലെ ബ്രിഗാം യങ് യൂണിവേഴ്‌സിറ്റിയിലെ സാറാ കൊയ്‌നാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്.

പ്രണയം സംതൃപ്തമാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ അകറ്റുക....!

കല്ല്യാണം കഴിച്ചതും ഒരുമിച്ച് താമസിക്കുന്നതുമായ 143 സ്ത്രീകളോടാണ് അവരുടെ ഫോണ്‍, ടിവി, കമ്പ്യൂട്ടര്‍, ടാബ്‌ലറ്റ് ശീലങ്ങളെക്കുറിച്ച് സര്‍വേ നടത്തിയത്.

ഒഴിവ് സമയത്ത് പങ്കാളി ഫോണില്‍ കളിക്കുന്നതാണ് പൊതുവായ പ്രശ്‌നമായി 62 ശതമാനം സ്ത്രീകളും പറഞ്ഞത്. സാറയുടെ അഭിപ്രായത്തില്‍ കൂടുതല്‍ സംതൃപ്തമായ ജീവിതത്തിന് ഫോണ്‍ കൈ എത്താത്ത ദൂരത്ത് വയ്ക്കുകയാണ് നല്ലതെന്നാണ്.

Read more about:
English summary
Put smartphone away to rekindle romance.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot