അ‌ടുക്കളയ്ക്ക് ആശ്വാസം! ഗ്യാസ് മോഷണമടക്കം പൊക്കാൻ എൽപിജി സിലിണ്ടറുകളിൽ മൂന്ന് മാസത്തിനകം ക്യുആർ കോഡ്

|

അ‌ടുക്കളയ്ക്ക് ആശ്വാസം, ടെക്നോളജിക്ക് നന്ദി, ഒരു സ്മാർട്ട്ഫോണുമായി റെഡിയായിരുന്നോ ഇനി ഗ്യാസ് മോഷണം കൈയോടെ പൊക്കാം. രാജ്യത്ത് വിതരണം ചെയ്യുന്ന ഗാർഹിക എൽപിജി സിലിണ്ടറുകളിൽ മൂന്നു മാസത്തിനകം ക്യുആർ കോഡ് ( QR Code)സ്ഥാപിക്കാൻ കേന്ദ്രം തയാറെടുക്കുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇതു സംബന്ധിച്ച കേന്ദ്ര സർക്കാർ നീക്കം വെളിപ്പെടുത്തിയിരിക്കുന്നത്. ഗ്യാസ് വിതരണത്തിലെ സുതാര്യത ഉറപ്പാക്കാനും അ‌ളവ് സംബന്ധിച്ച പരാതികൾ കുറയ്ക്കാനും വിതരണം കാര്യക്ഷമമായി നീരീക്ഷിക്കാനും ഇതുവഴി സാധിക്കും എന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.

എൽപിജി സിലിണ്ടറുകളിൽ ക്യുആർ കോഡ്

നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എൽപിജി സിലിണ്ടറുകളിൽ ക്യുആർ കോഡ് ഒട്ടിയ്ക്കാനും പുതിയതായി നിർമിക്കുന്ന സിലിണ്ടറുകളിൽ വെൽഡ് ചെയ്ത് സ്ഥാപിക്കാനുമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എല്ലാ സിലിണ്ടറുകളിലും ക്യുആർ കോഡ് എത്തുന്നതോടെ രാജ്യത്തെ പാചകവാതക വിതരണത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം ആകും എന്നാണ് കരുതപ്പെടുന്നത്.

ആദ്യം 'കാലനെ' പരിചയപ്പെടുത്തി, പിന്നെ കാലന് 'ആയുധവും' നൽകി; ശ്രദ്ധ വാൾക്കർ കേസിൽ ആദ്യന്തം ഇടംപിടിച്ചൊരു ആപ്പ്ആദ്യം 'കാലനെ' പരിചയപ്പെടുത്തി, പിന്നെ കാലന് 'ആയുധവും' നൽകി; ശ്രദ്ധ വാൾക്കർ കേസിൽ ആദ്യന്തം ഇടംപിടിച്ചൊരു ആപ്പ്

1- 2 കിലോഗ്രാം കുറവാണെന്ന പരാതി

ഏജൻസികളിൽ നിന്നു വീടുകളിൽ എത്തുന്ന ഗ്യാസ് സിലിണ്ടറുകളുടെ തൂക്കം യഥാർഥത്തിൽ ഉണ്ടാവേണ്ട അ‌ളവിനെക്കാൾ 1- 2 കിലോഗ്രാം കുറവാണെന്ന പരാതി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വ്യാപകമായി ഉയരാറുണ്ട്. ഇത്തരം പരാതികൾ എല്ലാം ഇല്ലാതാക്കാൻ പുതിയ ന്യൂജെൻ ഗ്യാസ് സിലിണ്ടർ സംവിധാനത്തിന് കഴിഞ്ഞേക്കും.

ആശ്വാസം അ‌ടുക്കളയ്ക്ക്

ആശ്വാസം അ‌ടുക്കളയ്ക്ക്

പുതിയ ഗ്യാസ് വാങ്ങി ഒരു മാസമായില്ല, അ‌തിനുമുമ്പേ തീർന്നു എന്ന പരാതി പറയാത്ത വീട്ടമ്മമാർ കുറവാണ്. എത്ര ഉപയോഗിച്ചിട്ടായാലും ഇല്ലെങ്കിലും ഗ്യാസ് തീർന്നാൽ കൊണ്ടുവന്ന സിലിണ്ടർ പാതിയേ ഉണ്ടായിരുന്നുള്ളൂ എന്ന ആരോപണം ഉയരാറുണ്ട്. ഏജൻസികൾക്കും വീട്ടുകാർക്കും ഇടയിൽ ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ രണ്ടു കൂട്ടരുടെയും പ്രശ്നത്തിനുള്ള ഒരു പരിഹാരമാകാൻ പുത്തൻ ക്യുആർ കോഡ് സിലിണ്ടർ പരിഷ്കാരത്തിന് സാധിക്കും എന്നാണ് ഏവ​രും വിശ്വസിക്കുന്നത്.

എല്ലാം ഈ'സി'യാക്കിക്കളയാം; സ്മാർട്ട് ഡി​വൈസുകൾക്കെല്ലാം സി ​ടൈപ്പ് ചാർജർ നയം രാജ്യത്തും നടപ്പാക്കുംഎല്ലാം ഈ'സി'യാക്കിക്കളയാം; സ്മാർട്ട് ഡി​വൈസുകൾക്കെല്ലാം സി ​ടൈപ്പ് ചാർജർ നയം രാജ്യത്തും നടപ്പാക്കും

ഗ്യാസ് സിലിണ്ടറുകളുടെ ജാതകമാണ്

ഗ്യാസ് സിലിണ്ടറുകളുടെ ജാതകമാണ്

ഗ്യാസ് സിലിണ്ടറുകളുടെ ജാതകമാണ് വരാൻ പോകുന്ന ക്യുആർ കോഡുകൾ എന്ന് പറയാം. ഗ്യാസ് നിറയ്ക്കുന്നതു മുതൽ വിതരണം ചെയ്യുന്നത് വരെയുള്ള എല്ലാ വിവരങ്ങളും ഈ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ അ‌റിയാൻ സാധിക്കും വിധമുള്ള സംവിധാനമാണ് സജ്ജീകരിക്കുന്നത്. ഉള്ളിലുള്ള ഗ്യാസ് മോഷണത്തിന് പുറമെ ഗ്യാസ് സിലിണ്ടർ അ‌പ്പാടെ മോഷണം പോകുന്നതും ഇനി തടയാൻ സാധിക്കും. ഓരോരുത്തർക്കും ലഭിക്കുന്ന ക്യുആർ കോഡ് വ്യത്യസ്തമാണ് എന്നതിനാൽത്തന്നെ ഒരു സിലിണ്ടർ കണ്ടെത്തിയാൽ ആരുടെ പക്കൽ ഉണ്ടായിരുന്നതാണ് എന്ന് ഇനി ട്രാക്ക് ചെയ്യാൻ സാധിക്കും.

ഒരു ക്യുആർ കോഡ്: നേട്ടം പലത്

ഒരു ക്യുആർ കോഡ്: നേട്ടം പലത്

2022ലെ ലോക എൽപിജി വാരാചരണത്തോടനുബന്ധിച്ച്, എല്ലാ എൽപിജി സിലിണ്ടറുകളിലും ഉടൻ തന്നെ ക്യുആർ കോഡുകൾ സജ്ജീകരിക്കുമെന്നാണ് ഹർദീപ് സിങ് പുരി പറയുന്നത്. ഉപയോക്താവിന് ലഭിക്കുന്ന സിലിണ്ടറിൽ ഗ്യാസ് കുറവാണ് എന്ന് തോന്നിയാൽ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും. വിതരണത്തിന്റെ ഏത് ഘട്ടത്തിലാണ് മോഷണം നടന്നതെന്നും അ‌ളവ് കുറഞ്ഞതെന്നും ഇത് വ്യക്തമാക്കിത്തരും. സിലിണ്ടർ ​കൈകാര്യം ചെയ്യുന്ന ഓരോ ഘട്ടത്തിലും നടത്തുന്ന അ‌പ്ഡേഷനുകളിലൂടെയാണ് ഇത് സാധ്യമാക്കുക.

ഇന്റർനാഷണൽ കളിക്ക് ഇന്റർനാഷണൽ പ്ലാൻ... അതല്ലേ ഹീറോയിസംഇന്റർനാഷണൽ കളിക്ക് ഇന്റർനാഷണൽ പ്ലാൻ... അതല്ലേ ഹീറോയിസം

നിരവധി കാര്യങ്ങൾ ക്യൂആർ കോഡ് വഴി അറിയാൻ സാധിക്കും

എത്ര തവണ സിലിണ്ടറിൽ ഗ്യാസ് റീഫിൽ ചെയ്തു, റീഫില്ലിങ് സ്റ്റേഷനിൽ നിന്ന് വീടുകളിലേക്ക് ഗ്യാസ് എത്താൻ എത്ര സമയം എടുത്തു, ഏതു ഡീലറാണ് ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തത്, ഗാർഹിക സിലിണ്ടർ വാണിജ്യ ആവശ്യങ്ങൾക്കു ദുരുപയോഗം ചെയ്യുന്നുണ്ടോ തുടങ്ങി നിരവധി കാര്യങ്ങൾ ക്യൂആർ കോഡ് വഴി അറിയാൻ സാധിക്കും എന്നാണ് പറയപ്പെടുന്നത്. ക്യുആർ കോഡുകൾ ഇല്ലാത്ത സിലിണ്ടറുകൾ നിരസിക്കാൻ ഉപയോക്താക്കൾക്കു അ‌ധികാരമുണ്ടാകും എന്നും സൂചനയുണ്ട്. രാജ്യത്തെ പാചകവാതക വിതരണത്തിലെ നിർണായക ചുവടുവയ്പ്പാകും എൽപിജി ഗ്യാസ് സിലിണ്ടറുകളിലെ ക്യുആർ കോഡ് സംവിധാനം എന്നാണ് പൊതു വിലയിരുത്തൽ.

ഐഫോൺ 14 വേണോ? ഐഫോൺ 13 മോഡലും കുറച്ചു കാശും തന്നാൽ മതി, 13 വാങ്ങാനാണോ ബാങ്ക് ഓഫർ തരാമല്ലോ: ഫ്ലിപ്കാർട്ട്ഐഫോൺ 14 വേണോ? ഐഫോൺ 13 മോഡലും കുറച്ചു കാശും തന്നാൽ മതി, 13 വാങ്ങാനാണോ ബാങ്ക് ഓഫർ തരാമല്ലോ: ഫ്ലിപ്കാർട്ട്

Best Mobiles in India

Read more about:
English summary
The Center is preparing to install QR codes on domestic gas cylinders distributed in the country within three months. Union Petroleum Minister Hardeep Singh Puri disclosed this. It is estimated that this will ensure transparency in gas supply, reduce quantity complaints, and effectively monitor supply.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X