33 ജിബിപിഎസ് ഡൌൺലോഡ് വേഗവുമായി വൈഫൈ 7 വരുന്നു

|

നിലവിൽ വയർലെസ് നെറ്റ്വർക്കിങ് സാങ്കേതികവിദ്യയുടെ ഏറ്റവും ഉയർന്ന നിലവാരമാണ് വൈഫൈ 6, വൈഫൈ 6ഇ എന്നിവ. അതിവേഗ ഡൌൺലോഡിങ്, അപ്‌ലോഡിങ് വേഗത ഓഫർ ചെയ്യുന്നവയാണ് ഈ സാങ്കേതികവിദ്യ. വൈഫൈ 6, വൈഫൈ 6ഇ സാങ്കേതികവിദ്യകൾ പോലും ഇന്നും സാർവത്രികമായിട്ടില്ല. ഇപ്പോഴിതാ അടുത്ത തലമുറ വൈഫൈ സാങ്കേതികവിദ്യ പ്രഖ്യാപിച്ചിരിക്കുകയാണ് ക്വാൽകോം. 33 ജിബിപിഎസ് വരെ ഡൌൺലോഡ് വേഗം ലഭിക്കുന്ന വൈഫൈ 7 ആണ് ക്വാൽകോം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വൈഫൈ 7 ചാനലിലേക്ക് 500 ഡിവൈസുകൾ വരെ കണക്‌റ്റ് ചെയ്യാനാകും എന്നതും പ്രത്യേകതയാണ്.

വൈഫൈ

നിലവിൽ ലഭ്യമായ ഏറ്റവും ആധുനികമായ ഹൈ എൻഡ് വൈഫൈ 6 ഇ നെറ്റ്വർകക് റൂട്ടറിന് 10 ജിബിപിഎസ് വരെയാണ് ഡൌൺലോഡ് വേഗത നൽകാൻ കഴിയുന്നത്. എന്നാൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന വൈഫൈ 7ന്, നിലവിലുള്ള വൈഫൈ 6ഇ നെറ്റ്വർക്കിനേക്കാളും മൂന്നിരട്ടി വേഗമെങ്കിലും പ്രതീക്ഷിക്കാം. 320 മെഗാ ഹെർട്സ് ചാനലിനും വൈഫൈ 7 സപ്പോർട്ട് നൽകും. ഇന്റർനെറ്റിലൂടെ സാധ്യമായ ഏറ്റവും മികച്ച ഡാറ്റ ട്രാൻസ്ഫർ സ്പീഡ് ആണ് വൈഫൈ 7 ഓഫർ ചെയ്യുന്നത്.

7000 രൂപ ഡിസ്കൌണ്ടിൽ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ സ്വന്തമാക്കാം7000 രൂപ ഡിസ്കൌണ്ടിൽ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ സ്വന്തമാക്കാം

ക്വാൽകോം നെറ്റ്വർക്കിങ് പ്രോ സീരീസ് ജെൻ 3 ഫാമിലി ഓഫ് പ്ലാറ്റ്‌ഫോമുകൾ

ക്വാൽകോം നെറ്റ്വർക്കിങ് പ്രോ സീരീസ് ജെൻ 3 ഫാമിലി ഓഫ് പ്ലാറ്റ്‌ഫോമുകൾ

ക്വാൽകോം നെറ്റ്വർക്കിങ് പ്രോ സീരീസ് ജെൻ 3 ഫാമിലി പ്ലാറ്റ്‌ഫോമുകൾ വൈഫൈ 7 പ്രോട്ടോക്കോൾ സപ്പോർട്ട് ലഭിക്കുന്ന നെറ്റ്‌വർക്കിങ് ചിപ്പുകളുടെ ആദ്യ സെറ്റ് ആയിരിക്കും. വൈഫൈ 7 വേഗത്തിലുള്ള ഡൗൺലോഡ് / അപ്‌ലോഡ് വേഗത മാത്രമല്ല, കുറഞ്ഞ ലേറ്റൻസിയും ഓഫർ ചെയ്യുന്നു. ഇത് ഓൺലൈൻ ഗെയിമിങ്, റിയൽ ടൈം വെർച്വൽ മീറ്റിങ് തുടങ്ങിയവ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.

നെറ്റ്‌വർക്കിങ് പ്രോ

കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിസർച്ച് വൈസ് പ്രസിഡന്റ് നീൽ ഷായുടെ അഭിപ്രായത്തിൽ, ക്വാൽകോമിന്റെ നെറ്റ്‌വർക്കിങ് പ്രോ സീരീസ് ജെൻ 3 ഫാമിലി പ്ലാറ്റ്‌ഫോമുകൾ ഒരേ സമയം മൾട്ടി ലിങ്ക് ഓപ്പറേഷനുകൾ, 4കെ ക്യുഎഎം, ക്വാഡ് ബാൻഡ് കോൺഫിഗറേഷനുകൾ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ഒരിക്കൽ കൂടി നെറ്റ്വർക്കിങ് സാങ്കേതികവിദ്യയുടെ നിലവാരം ക്വാൽകോം ഉയർത്തുകയും ചെയ്യുന്നു. ഇൻഡസ്ട്രിയെ കമ്പനി 10 ജിബിപിസ് പ്ലസ് കാലഘട്ടത്തിലേക്ക് ക്വാൽകോം കൈ പിടിച്ചുയർത്തുകയും ചെയ്യുന്നതായി അദ്ദേഹം പറയുന്നു.

റിയൽമി ജിടി 2 5ജി റിവ്യൂ: പുത്തൻ ഫ്ലാഗ്ഷിപ്പുകളെ നേരിടാൻ ഈ ഫോണിനാകുമോ?റിയൽമി ജിടി 2 5ജി റിവ്യൂ: പുത്തൻ ഫ്ലാഗ്ഷിപ്പുകളെ നേരിടാൻ ഈ ഫോണിനാകുമോ?

വൈഫൈ 7 സപ്പോർട്ട് ലഭിക്കുന്ന ക്വാൽകോം നെറ്റ്വർക്കിങ് പ്രോ ചിപ്പ്സ്

വൈഫൈ 7 സപ്പോർട്ട് ലഭിക്കുന്ന ക്വാൽകോം നെറ്റ്വർക്കിങ് പ്രോ ചിപ്പ്സ്

ക്വാൽകോം നെറ്റ്വർക്കിങ് പ്രോ 1620 നിലവിൽ കമ്പനിയിൽ നിന്നുള്ള ഏറ്റവും മികച്ച ( വൈഫൈ 7 സപ്പോർട്ട് ലഭിക്കുന്ന ) ഓഫറാണ്, ഇത് ഒരു ക്വാഡ് ബാൻഡ്, 16 സ്ട്രീം നെറ്റ്‌വർക്കിങ് ചിപ്പ് ആണ്. 33.1 ജിബിപിഎസ് വരെയുള്ള പീക്ക് വയർലെസ് കപ്പാസിറ്റിയും ക്വാൽകോം നെറ്റ്വർക്കിങ് പ്രോ 1620 ഓഫർ ചെയ്യുന്നു. ക്വാൽകോം നെറ്റ്വർക്കിങ് പ്രോ 1220 വൈഫൈ 7 സപ്പോർട്ട് ലഭിക്കുന്ന മറ്റൊരു നെറ്റ്‌വർക്കിങ് ചിപ്പ്സെറ്റാണ്. 12 സ്ട്രീം, 21.6 ജിബിപിഎസ് പീക്ക് വയർലെസ് കപ്പാസിറ്റി ഉള്ള ഒരു ട്രൈ ബാൻഡ് നെറ്റ്‌വർക്കിങ് ചിപ്പ് കൂടിയാണ് ക്വാൽകോം നെറ്റ്വർക്കിങ് പ്രോ 1220.

പ്രോ

ക്വാൽകോം നെറ്റ്വർക്കിങ് പ്രോ 820യാണ് വൈഫൈ 7 സപ്പോർട്ട് ലഭിക്കുന്ന മറ്റൊരു ചിപ്പ്സെറ്റ്. എട്ട് സ്ട്രീമുകളും 13.7 ജിബിപിഎസ് പീക്ക് നെറ്റ്‌വർക്കിംഗ് വേഗതയുമുള്ള ഒരു ക്വാഡ് ബാൻഡ് ചിപ്പാണ് ക്വാൽകോം നെറ്റ്വർക്കിങ് പ്രോ 820. ക്വാൽകോം നെറ്റ്വർക്കിങ് പ്രോ 620 ആണ് ഇക്കൂട്ടത്തിലെ അവസാന ചിപ്പ്സെറ്റ്. ആറ് സ്ട്രീമുകളും 10.8 ജിബിപിഎസ് പീക്ക് നെറ്റ്‌വർക്കിങ് ശേഷിയുമുള്ള ഒരു ട്രൈ ബാൻഡ് ചിപ്പാണ് ഇത്.

കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നാല് പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോകിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നാല് പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ

വൈഫൈ 7

വൈഫൈ 7 അനുഭവം യൂസേഴ്സിന് ലഭ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും. വൈഫൈ 7 ശേഷിയുള്ള ചിപ്പുകളെ അടിസ്ഥാനമാക്കിയുള്ള റൂട്ടറുകൾ 2023 മുതൽ മാത്രമാണ് ലഭ്യമാകുക. അതേ സമയം തന്നെ ഈ പ്രോട്ടോക്കോളുകൾ 2024ൽ മാത്രമായിരിക്കും പൊതു ഉപയോഗത്തിനായി ലഭ്യമാകുക. അതിനാൽ നിങ്ങൾക്ക് നിലവിൽ പരമാവധി വൈഫൈ 6ഇ ക്ലാസ് മാത്രമേ ലഭിക്കൂ.

Best Mobiles in India

Read more about:
English summary
Wi-Fi 6 and Wi-Fi 6E are currently the highest standards of wireless networking technology. This technology offers fast download and upload speeds. Qualcomm has announced the next generation WiFi technology. Qualcomm has announced Wi-Fi 7, which has a download speed of up to 33 Gbps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X