ഇത് വെറും ഡ്രാഗൺ അല്ല... സ്‌നാപ്ഡ്രാഗൺ! സ്‌നാപ്ഡ്രാഗൺ 4s Gen 2 മൊബൈൽ പ്ലാറ്റ്‌ഫോം ഇന്ത്യയിൽ അവതരിപ്പിച്ചു
ക്വൽകോം (Qualcomm), 5ജി ഇന്ത്യയിൽ കൂടുതൽ ആക്‌സസ് ചെയ്യാൻ ലക്ഷ്യമിട്ട് ഡൽഹിയിൽ സ്‌നാപ്ഡ്രാഗൺ 4s Gen 2 മൊബൈൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. കമ്മ്യൂണിറ്റികൾക്കും വ്യവസായങ്ങൾക്കും പ്രയോജനം ചെയ്യുന്ന 4ജിയിൽ നിന്ന് 5ജിയിലേക്കുള്ള ആഗോള മാറ്റത്തെ സുഗമമാക്കിക്കൊണ്ട് മനുഷ്യ പുരോഗതി കൈവരിക്കുന്നതിന് ഉള്ള ക്വാൽകോമിൻ്റെ സമർപ്പണത്തെ ഈ പ്ലാറ്റ്ഫോം ഉദാഹരണമാക്കുന്നു. സ്‌നാപ്ഡ്രാഗൺ 4s Gen 2ൽ, തടസ്സങ്ങളില്ലാത്ത മൾട്ടിടാസ്‌കിംഗിന് ആയി ശക്തമായ സിപിയു പ്രകടനം, മെച്ചപ്പെട്ട പൊസിഷൻ ആക്യുറസിക്കായി ഡ്യുവൽ-ബാൻഡ് navIC, എഐ മെച്ചപ്പെടുത്തിയ ഓഡിയോ, എന്റർടൈൻമെന്റ് അനുഭവങ്ങൾ എന്നിവ പോലുള്ള മെച്ചപ്പെടുത്തിയ സവിശേഷതകൾ ഉൾപ്പെടുന്നു.
"5ജി സാങ്കേതികവിദ്യ കൂടുതൽ ആക്‌സസ് ചെയ്യുന്നതിന് ഉള്ള ഒരു സുപ്രധാന മുന്നേറ്റമാണ് സ്‌നാപ്ഡ്രാഗൺ 4s Gen 2 മൊബൈൽ പ്ലാറ്റ്‌ഫോം, അതിനാൽ കൂടുതൽ ആളുകൾക്ക് 5ജി വേഗതയിൽ ലോകം നാവിഗേറ്റ് ചെയ്യാൻ കഴിയും," ക്വൽകോം ടെക്നൊളജിസ്, Inc, മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ സീനിയർ വൈസ് പ്രസിഡൻ്റും ജനറൽ മാനേജരുമായ ക്രിസ് പാട്രിക് പറഞ്ഞു.

"അത്യാധുനിക എഞ്ചിനീയറിംഗിന് നന്ദി, ഞങ്ങൾ താങ്ങാനാവുന്ന വിലയിൽ ഈ പുതിയ പ്ലാറ്റ്‌ഫോം 600 ദശലക്ഷത്തിലധികം ഇന്ത്യൻ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഗിഗാബിറ്റ് 5G കണക്റ്റിവിറ്റി കൊണ്ടുവരാൻ ലക്ഷ്യമിടുന്നു" എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇത് 1 Gbps വരെ പീക്ക് ഡൗൺലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു.
ഒരേ വില ശ്രേണിയിലുള്ള എൽടിഇ പ്ലാറ്റ്‌ഫോമുകൾ സാധാരണയായി നൽകുന്നതിനേക്കാൾ ഏഴിരട്ടി വേഗതയാണ് ഈ വേഗത. പുതിയ പ്രോസസറിൻ്റെ ഹൃദയഭാഗത്ത് 2 GHz വരെ ക്ലോക്ക് ചെയ്യുന്ന ക്രിയോ കോറുകൾ, 4 nm പ്രോസസ്സിംഗ് ഉപയോഗിക്കുന്നു. 90Hz-ൻ്റെ ഓൺ-ഡിവൈസ് ഡിസ്‌പ്ലേ പിന്തുണയും ഇത് അവതരിപ്പിക്കുന്നു.
വർഷ അവസാനത്തിന് മുമ്പ് തന്നെ ഈ പുതിയ പ്ലാറ്റ്ഫോം സ്വീകരിക്കുന്ന പ്രതീക്ഷിക്കുന്ന ആദ്യ ഉപകരണം എന്നത് ആദ്യത്തെ കമ്പനികളിൽ ഷവോമി ആയിരിക്കും. ഷവോമി ഇന്ത്യയുടെ പ്രസിഡൻ്റ് മുരളീകൃഷ്ണൻ ബി, ഈ സഹകരണത്തെ കുറിച്ച് ആവേശം പ്രകടിപ്പിച്ചു. "ഉപയോക്താക്കൾക്ക് ഗിഗാബിറ്റ്-വേഗതയുള്ള കണക്റ്റിവിറ്റിയിലേക്ക് പ്രവേശനം പ്രാപ്തമാക്കുന്നതിന് ക്വാൽകോം ടെക്നോളജീസുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.
നിരവധി ആളുകൾക്ക് 5ജിയുടെ പ്രയോജനങ്ങൾ ഇത് വരെ അനുഭവിച്ചിട്ടില്ല. കൂടാതെ സ്നാപ്ഡ്രാഗണിന് നന്ദി. 4s Gen 2, ഷവോമിക്ക് 5ജി കണക്റ്റിവിറ്റി വിശാലമായ പ്രേക്ഷകരിലേക്ക് കൊണ്ടുവരാൻ കഴിയും, അത് ലോകം ബന്ധിപ്പിക്കുന്ന രീതിയും സംവദിക്കുന്ന രീതിയും പുനഃക്രമീകരിക്കാൻ സഹായിക്കുന്നു" എന്ന് മുരളീകൃഷ്ണൻ കൂട്ടിച്ചേർത്തു.
ക്വാൽകോം സ്പെക്ട്ര ഇമേജ് സിഗ്നൽ പ്രോസസർ, ഡ്യുവൽ 12-ബിറ്റ് ISP-കൾ, 30FPS സീറോ ഷട്ടർ ലാഗ് ഉള്ള 16 എംപി + 16 എംപി ഡ്യുവൽ ക്യാമറ, 30 FPS സീറോ ഷട്ടർ ലാഗ് ഉള്ള 32 എംപി സിംഗിൾ ക്യാമറ, 84 എംപി വരെ സിംഗിൾ ക്യാപ്‌ചർ എന്നിവ ക്യാമറ സവിശേഷതകളിൽ വരുന്നു.
1080 ഫോട്ടോ ക്യാപ്‌ചർ, 1080 60 FPS, 30 FPSൽ 1080p ഡ്യുവൽ വീഡിയോ ക്യാപ്‌ചർ, HEIC ഫോട്ടോ ക്യാപ്‌ചർ, H.264 (AVC), H.265 (HEVC) വീഡിയോ ക്യാപ്‌ചർ എന്നിവയാണ് മറ്റ് പ്രധാന ക്യാമറ സവിശേഷതകൾ. മൾട്ടി ഫ്രേം നോയിസ് റിഡക്ഷൻ, വീഡിയോയ്ക്കായി മോഷൻ കൊമ്പൻസേഷൻ ടെംപോറൽ ഫിൽറ്റർ, വീഡിയോ ഇമേജ് സ്റ്റെബിലൈസേഷൻ, ഫേസ് ഡിറ്റക്ഷൻ എന്നിവ ആണ് ഇതിന്റെ സവിശേഷതകൾ.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








