ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855: ഏറ്റവും പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോമിനെ അടുത്തറിയാം

|

ഏറ്റവും പുതിയതും മികച്ചതുമായ മൊബൈല്‍ പ്രോസസ്സര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855-ന് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. 2019-ല്‍ പുറത്തിറങ്ങുന്ന ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കരുത്തേകുന്നത് സ്‌നാപ്ഡ്രാഗണ്‍ 855 ആയിരിക്കും. സ്മാര്‍ട്ട്‌ഫോണുകളെ പ്രകടനം, ബാറ്ററി ഉപയോഗം, നെറ്റ്‌വര്‍ക്കിംഗ്, ഗെയിമിംഗ്, ഫോട്ടോഗ്രാഫി എന്നിവയുടെ കാര്യത്തില്‍ പുതിയൊരു തലത്തിലേക്കുയര്‍ത്താന്‍ തയ്യാറായാണ് 855-ന്റെ വരവ്.

 

സ്‌നാപ്ഡ്രാഗണ്‍ 855

സ്‌നാപ്ഡ്രാഗണ്‍ 855

മള്‍ട്ടി ഗിഗാബൈറ്റ് 5G കണക്ടിവിറ്റിയോട് കൂടിയ ആദ്യത്തെ വാണിജ്യ മൊബൈല്‍ പ്രോസസ്സറാണ് സ്‌നാപ്ഡ്രാഗണ്‍ 855. X50 മോഡം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഭാവിയില്‍ വരുന്ന എല്ലാ നെറ്റ് വര്‍ക്കുകളുമായും കണക്ട് ചെയ്യാന്‍ സാധിക്കുന്ന ആന്റിന സംവിധാനവും ക്വാല്‍കോം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5G മോഡത്തോട് കൂടിയ പ്രോസസ്സറായതിനാല്‍ 5G നെറ്റ്‌വര്‍ക്കുകളിലേക്ക് മാറുന്നതിന് പ്രവര്‍ത്തനക്ഷമത കുറഞ്ഞ സെക്കന്റഡി ചിപ്പുകളെ ആശ്രയിക്കേണ്ട ഗതികേടുമുണ്ടാവുകയില്ല.

5G സേവനം

5G സേവനം

5G സംവിധാനത്തോടെ വിപണിയിലെത്തുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണുകളില്‍ തന്നെ സ്‌നാപ്ഡ്രാഗണ്‍ 855-ന്റെ സാന്നിധ്യമുണ്ടാകും. ഇതിനായി കമ്പനി മൊബൈല്‍ സേവനദാതാക്കളുമായി സഹകരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള മൊബൈല്‍ സേവനദാതാക്കളില്‍ ഒരു വിഭാഗം 2019 തുടക്കത്തില്‍ തന്നെ 5G സേവനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടൊപ്പം നിരവധി കമ്പനികള്‍ 5G സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുകയും ചെയ്യും.

പ്രോസസ്സിംഗ് വേഗത
 

പ്രോസസ്സിംഗ് വേഗത

മള്‍ട്ടി ഗിഗാബൈറ്റ് എല്‍റ്റിഇ-ക്കായി 855-ലുംം X24 മോഡം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. വൈഫൈ 6, 8x8, mmWave Wi-Fi റെഡി എന്നിവയുമുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 845-നെ അപേക്ഷിച്ച് വളരെയധികം മെച്ചപ്പെടുത്തലുകള്‍ കമ്പനി 855-ല്‍ വരുത്തിയിട്ടുണ്ട്. AI പ്രോസസ്സിംഗ് യൂണിറ്റ്, XR പ്രോസസ്സിംഗ് എന്നിവ അവയില്‍ ചിലതാണ്. പ്രോസസ്സറിലും കാര്യമായ അഴിച്ചുപണി വരുത്തിയിട്ടുണ്ട്. ഇതോടെ പ്രോസസ്സിംഗ് വേഗതയില്‍ 45 ശതമാനത്തിന്റെയും ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റിന്റെ വേഗതയില്‍ 20 ശതമാനത്തിന്റെയും വര്‍ദ്ധനവ് കൈവരിക്കാന്‍ സ്‌നാപ്ഡ്രാഗണ്‍ 855-ന് കഴിഞ്ഞു. മറ്റ് 7nm പ്രോസസ്സറുകളെക്കാള്‍ ഇരട്ടി പ്രവര്‍ത്തന മികവ് 855-ന് ഉണ്ട്.

മാറ്റങ്ങള്‍ കൊണ്ടുവരാന്‍

മാറ്റങ്ങള്‍ കൊണ്ടുവരാന്‍

മൊബൈല്‍ ഫോട്ടോഗ്രാഫിയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സ്‌നാപ്ഡ്രാഗണ്‍ 855-ന് കഴിയും. ഇതിനായി സ്‌പെക്ട്രാ 380 ഇമേജ് സിഗ്നല്‍ പ്രോസസ്സര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മികച്ച ഇഫക്ടുകള്‍ നല്‍കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്ന് നിസ്സംശയം പറയാം. 60fps 4K HDR വീഡിയോകള്‍ പകര്‍ത്താനും സാധിക്കും. ഇതിന് പുറമെ വീഡിയോകളില്‍ പോട്രെയ്റ്റ് മോഡ് ഇഫക്ടുകള്‍ ചേര്‍ക്കാനുള്ള സൗകര്യവുമുണ്ട്. HDR10+ വീഡിയോകള്‍, മികച്ച ചിത്രങ്ങള്‍ എടുക്കുന്നതിന് പുതിയ HEIF ഫയല്‍ ഫോര്‍മാറ്റ് എന്നിവയും സ്‌നാപ്ഡ്രാഗണ്‍ 855 SoC വാഗ്ദാനം ചെയ്യുന്നു.

ക്വാല്‍കോം ആരംഭിച്ചിട്ടുണ്ട്.

ക്വാല്‍കോം ആരംഭിച്ചിട്ടുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 855-ന്റെ പരീക്ഷണം ക്വാല്‍കോം ആരംഭിച്ചിട്ടുണ്ട്. 2019 ആദ്യപകുതിയോടെ ഇത് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. സാംസങ് ഗാലക്‌സി S10-ല്‍ സ്‌നാപ്ഡ്രാഗണ്‍ 855 ആയിരിക്കും ഉപയോഗിക്കുകയെന്ന് അഭ്യൂഹങ്ങളുണ്ട്.

പേശികളുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഉപകരണം; സ്മാര്‍ട്ട് വസ്ത്രങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രലോകംപേശികളുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഉപകരണം; സ്മാര്‍ട്ട് വസ്ത്രങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രലോകം

Best Mobiles in India

Read more about:
English summary
Qualcomm Snapdragon 855: Everything you need to know about the latest mobile platform

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X