ക്വാള്‍കോം ടോക്- വേറിട്ട ഒരു സ്മാര്‍ട്‌വാച്ച്

Posted By:

അടുത്തകാലത്തായി വിപണിയില്‍ പ്രചാരം നേടിവരുന്ന ഒന്നാണ് സ്മാര്‍ട്‌വാച്ചുകള്‍. സാംസങ്ങ് ആണ് ഇതിന് തുടക്കമിട്ടത്. ഗാലക്‌സി ഗിയറിലൂടെ. പിന്നീട് സോണിയും ഇതേപാത പിന്‍തുടര്‍ന്നു. എന്നാല്‍ സോണിയുടെ സ്മാര്‍ട്‌വാച് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

ഇപ്പോള്‍ മോട്ടറോള, എല്‍.ജി തുടങ്ങിയ കമ്പനികളും സ്മാര്‍ട്‌വാചുകള്‍ പുറത്തിറക്കിക്കഴിഞ്ഞു. എന്നാല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളില്‍ നിന്നു വ്യത്യസ്തമായി മൊബൈല്‍ ഫോണ്‍ ചിപ് നിര്‍മാതാക്കളായ ക്വള്‍കോം ഒരു സ്മാര്‍ട്‌വാച്ച് പുറത്തിറക്കി.

ടോക് എന്നു പേരിട്ട ഫോണ്‍ ആന്‍ഡ്രോയ്ഡ് 4.0.3 യും അതിനു മുകളിലുള്ള വേര്‍ഷനുകളും ഉള്ള സ്മാര്‍ട്‌ഫോണുകളില്‍ സപ്പോര്‍ട് ചെയ്യുമെന്നതായിരുന്നു ക്വാള്‍കോം ടോക്കിന്റെ പ്രധാന ആകര്‍ഷണം. അതുകൊണ്ടുതന്നെ വിപണിയില്‍ വളരെപ്പെട്ടെന്ന് പേരെടുക്കാനും ടോകിന് സാധിച്ചു.

എന്തായാലും ക്വാള്‍കോം ടോക് സ്മാര്‍ട്‌വാച് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിവ്യു ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി സ്മാര്‍ട്‌വാച്ചിനു സമാനമായി ചതുരത്തിലുള്ള ഡിസൈനാണ് ക്വാള്‍കോം സ്മാര്‍ട്‌വാച്ചിനുള്ളത്. വലിയ ഡിസ്‌പ്ലെയായതിനാല്‍ നോട്ടിഫിക്കേഷനുകളും മെസേജുകളും വായിക്കാനും സൗജകര്യപ്രദമാണ്.

 

വയര്‍ലെസ്് ചാര്‍ജിംഗ് ടെക്‌നോളജിയാണ് ക്വാള്‍മകാം ടോകില്‍ ഉപയോഗിച്ചിരിക്കുന്നത്്. 240 mAh ബാറ്ററിയും മിറസോള്‍ ഡിസ്‌പ്ലെയും കുറഞ്ഞ തോതില്‍ മാത്രമെ ചാര്‍ജ് വലിച്ചെടുക്കുകയുള്ളുവെന്നതും പ്രത്യേകതയാണ്.

 

മിറസോള്‍ ഡിസ്‌പ്ലെയാണ് ക്വാള്‍കോം ടോക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്‌ക്രീന്‍ എപ്പോഴും ഓണായിരിക്കും. മാത്രമല്ല, പുറത്തെ വെളിച്ചത്തിനനുസരിച്ച് സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് തനിയെ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും.

 

മറ്റ് സ്മാര്‍ട്‌വാച്ചുകളെപോലെ ഹാര്‍ട് റേറ്റ് മോണിറ്ററോ മറ്റ് ഹെല്‍ത് ട്രാക്കിംഗ് സംവിധാനങ്ങളോ ഇന്‍ബില്‍റ്റായി ക്വാള്‍കോം സ്മാര്‍ട്‌വാച്ചില്‍ ഇല്ല. അതേസമയം ഇത്തരം ഉപയോഗങ്ങള്‍ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ സാധ്യമാക്കുകയും ചെയ്യാം.

 

ഹെല്‍ത് ട്രാക്കിംഗ് സംവിധാനങ്ങളുടെ കുറവ് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് സ്മാര്‍ട്‌വാച്ചുകളേക്കാള്‍ മേന്മ ക്വാള്‍കോം ടോക്കിനുണ്ട്. എപ്പോഴും ഓണായിരിക്കുന്ന ഡിസ്‌പ്ലെ, കുറഞ്ഞ ബാറ്ററി ഉപയോഗം വലിയ സ്‌ക്രീന്‍ തുടങ്ങിയവയെല്ലാം വാച്ചിന്റെ ഗുണവശങ്ങളാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/srM-ej3di38?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot