റഹ്മാന്‍റെ 'ഇന്‍റ്റല്‍ ക്യൂറി' സംഗീതം

Written By:

ലാസ് വെഗാസില്‍ വച്ച് നടക്കുന്ന 'കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോ'(CES 2016)യില്‍ ഇന്റലിന്‍റെ കൈയ്യൊപ്പായിരുന്നു 'ഇന്റല്‍ ക്യൂറി ചിപ്പ്'. ഇന്റലിന്‍റെ സിഇഒ ബ്രയാന്‍ ക്രസനിക്കാണ് ക്യൂറി ചിപ്പ് മേളയില്‍ അവതരിപ്പിച്ചത്. അതിന് ശേഷം പ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാന്‍ ക്യൂറി ചിപ്പുപയോഗിച്ച് നടത്തിയ സംഗീതവിരുന്ന്‍ മേളയ്ക്ക് ഏറെ മിഴിവേറി.

റഹ്മാന്‍റെ 'ഇന്‍റ്റല്‍ ക്യൂറി' സംഗീതം

ഒരു കീറ്റാര്‍ തോളിലിട്ട് വേദിയിലേക്ക് കടന്ന് വന്ന റഹ്മാന്‍റെ കൂടെ ഡ്രമ്മര്‍ ശിവമണിയും മറ്റ് മൂന്ന് ബാന്‍ഡ് അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, വാദ്യോപകരണങ്ങള്‍ക്ക് പകരം 'ഇന്റല്‍ ക്യൂറി ബാന്‍ഡ്' ധരിച്ചുകൊണ്ടാണ് അവര്‍ നിലകൊണ്ടത്. പിന്നീട് ആംഗ്യങ്ങള്‍ തീര്‍ത്ത സംഗീതമായിരുന്നു അവിടെ ഒഴുകി നടന്നത്.

റഹ്മാന്‍റെ 'ഇന്‍റ്റല്‍ ക്യൂറി' സംഗീതം

എന്താണ് ഈ ക്യൂറി ചിപ്പിന് ഇത്ര പ്രത്യേകതയെന്നാവും നിങ്ങള്‍ ചിന്തിക്കുന്നത്. നിറയെ സവിശേഷതകള്‍ അടങ്ങിയ ഒരു ഷര്‍ട്ട് ബട്ടന്‍റെ വലിപ്പത്തിലുള്ള ഇത്തിരി കുഞ്ഞന്‍ ചിപ്പാണ് ക്യൂറി. 384കെബി ഫ്ലാഷ് മെമ്മറിയും 80കെബി റാമുമാണ് ഈ 32ബിറ്റ് ചിപ്സെറ്റിലുള്ളത്. കൂടാതെ ഇതിലുള്ള ആക്സിലറോമീറ്റര്‍ സെന്‍സര്‍, ഗൈറോസ്കോപ്പ് സെന്‍സര്‍ എന്നിവ നമ്മുടെ ചലനങ്ങളും ആംഗ്യങ്ങളും കൃത്യമായി ഒപ്പിയെടുക്കുന്നു.

റഹ്മാന്‍റെ 'ഇന്‍റ്റല്‍ ക്യൂറി' സംഗീതം

വളരെ കുറച്ച് മാത്രം പവര്‍ ആവശ്യമുള്ള ബ്ലൂട്ടൂത്ത് സംവിധാനമാണീ ചിപ്പിലുള്ളത്. അതുകൊണ്ട് തന്നെ ധരിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌വാച്ച്, സ്മാര്‍ട്ട്‌ബാന്‍ഡ് എന്നിവയ്ക്ക് കൂടുതല്‍ ബാറ്ററി ലൈഫ് നല്‍ക്കാനും ക്യൂറിയ്ക്ക് സാധിക്കും. റേഡിയോആക്റ്റിവിറ്റി രംഗത്തെ സംഭാവനകള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ച മേരി ക്യൂറിയുടെ സ്മരണാര്‍ത്ഥമാണ് ഇന്റല്‍ തങ്ങളുടെ ചിപ്പിന് ഈ പേര് നല്‍കിയിരിക്കുന്നത്.

English summary
Rahman turns 48: Here's what he did with Intel Curie chip.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot