റെയില്‍വേ മന്ത്രാലയവും ഇനി സോഷ്യല്‍ മീഡിയയില്‍!!!

Posted By:

ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പായി റെയില്‍വെ മന്ത്രാലയം പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ട് തുടങ്ങി. ഇന്നലെ കേന്ദ്ര റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡയാണ് സോഷ്യല്‍ മീഡിയ ലോഞ്ചിംഗ് നടത്തിയത്. മിനിസ്ട്രി ഓഫ് റെയില്‍വേയ്‌സ്- ഇന്ത്യ എന്നാണ് ഫേസ്ബുക് ഐ.ഡി.
@RailMinIndia എന്നതാണ് ട്വിറ്റര്‍ ഹാന്‍ഡില്‍.

റെയില്‍വേ മന്ത്രാലയവും ഇനി സോഷ്യല്‍ മീഡിയയില്‍!!!

ഇന്ത്യന്‍ റെയില്‍വെയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വേഗത്തില്‍ ജനങ്ങളിലെത്തിക്കുന്നതിനാണ് സോഷ്യല്‍ മീഡിയയില്‍ റെയില്‍വെ മന്ത്രാലയം അക്കൗണ്ട് തുടങ്ങിയതെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. ഇനിമുതല്‍ മന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ലഭ്യമാവും.

അതോടൊപ്പം വീഡിയോ ഷെയറിംഗ് സോഷ്യല്‍ സൈറ്റായ യൂട്യൂബിലും റെയില്‍വെ മന്ത്രാലയം അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ഇത് ലഭ്യമായിത്തുടങ്ങും. റെയില്‍വെ കൂടുതല്‍ ഹൈടെക് ആകുന്നതിന്റെ ഭാഗമാണ് ഈ നീക്കങ്ങളെല്ലാം.

English summary
Railway ministry joins Facebook, Twitter, Indian Railway ministry joins Social networking sites, Railway ministry joins Facebook and Twitter, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot