വർധിച്ചുവരുന്ന മൊബൈൽ ഫോൺ റേഡിയേഷൻ പക്ഷികളെ ഇല്ലാതാക്കുമോ ?

|

രജനികാന്ത്, അക്ഷയ് കുമാർ എന്നിവർ അഭിനയിച്ച സിനിമയായ 2.0 കണ്ടവർ പക്ഷികളെ കുറിച്ച് ഭയപ്പെട്ടിരിക്കുവായിരിക്കും. വർധിച്ചുവരുന്ന മൊബൈൽ ഫോൺ റേഡിയേഷൻ പക്ഷികളെയും പരിസ്ഥിതികളെയും ബാധിക്കുന്നതെങ്ങനെയെന്നാണ് സിനിമയിലെ ഒരു രംഗത്തിൽ കാണിച്ചിരിക്കുന്നത്.

 
വർധിച്ചുവരുന്ന മൊബൈൽ ഫോൺ റേഡിയേഷൻ പക്ഷികളെ ഇല്ലാതാക്കുമോ ?

ഓറിയന്തോളജിസ്റ്റും, ഇന്ത്യൻ സ്‌പാരോ മനുഷ്യനെന്നുമറിയപ്പെടുന്ന മുഹമ്മദ് ദിൽവാർ പറഞ്ഞത് ' അതിൽ കാണുന്ന അവസ്ഥ സംഭവിക്കാനുള്ള സമയം വിദൂരമല്ല. ഇപ്പോൾ അത്ര പ്രശ്നമുള്ള ഒരു അവസ്ഥയിലല്ല, പക്ഷെ, ഭാവിയിൽ ഇതിനുള്ള സാഹചര്യങ്ങൾ വളരെ കൂടുതലാണ്'.

വിപണിയില്‍ ഗെയിമിംഗ് പ്രേമികള്‍ക്കായി കരുത്തന്‍ 'ന്യൂബ റെഡ് മാജിക്ക്' സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍വിപണിയില്‍ ഗെയിമിംഗ് പ്രേമികള്‍ക്കായി കരുത്തന്‍ 'ന്യൂബ റെഡ് മാജിക്ക്' സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

പരിസ്ഥിതി വനം വകുപ്പിന്റെ കമ്മിറ്റിയിലുള്ള ഒരു അംഗമാണ് മുഹമ്മദ് ദിൽവാർ. ഈ കമ്മിറ്റി ഇപ്പോൾ പത്ത് വർഷങ്ങൾക്ക് മുൻപായി തുടങ്ങിയ ഒരു ഗവേഷണത്തിന്റെ പണിപ്പുരയിലാണ്. മൊബൈൽ ഫോൺ റേഡിയേഷൻ പക്ഷികളെയും, തേനീച്ചകളെയും അതുപോലെ പരിസ്ഥിതിയെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് ഗവേഷണത്തിന്റെ ലക്‌ഷ്യം, റെഡിഫ് റിപ്പോർട്ട് ചെയ്യ്തു.

"കുരുവിയുടെ എണ്ണം കുറയുന്നതിന്റെ പ്രധാന കാരണം മൊബൈൽ ഫോൺ ടവറുകളിൽ നിന്നും വരുന്ന റേഡിയേഷനുകളാണ് എന്ന് പറയുന്നത് ഒരു വലിയ കുറ്റമായി പോകും. ഈ പക്ഷിയുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ടെങ്കിൽ അതിന് തക്കതായ വേറെ കാരണമുണ്ടാകും. അതുകൊണ്ടാണ് ഗവേഷണം വേണമെന്ന് നിർബന്ധമാക്കിയത്. എൻറെ ഗവേഷണം എവിടെയെങ്കിലും കൊണ്ടുനിർത്താൻ എനിക്ക് താല്പര്യമില്ല. പരിസ്ഥിതിയിൽ വന്ന മാറ്റങ്ങൾ പോലെ തന്നെ അതിനെ ഗുരുതരമായ രീതിയിൽ ബാധിക്കുന്ന പ്രശ്‌നം കാണും", മുഹമ്മദ് ദിൽവാർ പറഞ്ഞു.

സേവ് സ്‌പാരോ

സേവ് സ്‌പാരോ

എന്തായാലും, ഇ.എം.ആർ (ഇലക്ട്രോ മാഗ്നെറ്റിക് റേഡിയേഷൻ) അദൃശ്യമായിട്ടുള്ള ഒരു മലിനീകരണമാണ്, ഇത് പരിസ്ഥിതിയുടെ ഒരു ഭാഗമാണ് ഡൽഹിയിൽ പുകമഞ്ഞ് പൊലെ, ഇത് പക്ഷികളുടെ ആരോഗ്യത്തിന് ഭീക്ഷണിയാണ് സൃഷ്ടിക്കുന്നത്.

മൊബൈൽ ടവറുകൾ

മൊബൈൽ ടവറുകൾ

റൂയിസ് മാർട്ടിനെസ് സ്പെയിനിൽ നടത്തിയ ഗവേഷണത്തിലുള്ള മുഹമ്മദ് ദിൽവാറിന്റെ കാഴ്ചപ്പാടാനുസരിച്ച്, ജനപ്പെരുപ്പത്തിന് എതിരായിട്ടാണ് പക്ഷികളുടെ കാര്യം. പ്രകൃതിയോടുള്ള മനുഷ്യന്റെ ചൂഷണതയാണ് എന്ന് റിപ്പോർട്ട് ചെയ്തു. മൈക്രോവേവിൽ നിന്നും വരുന്ന റേഡിയേഷൻ പോലെത്തന്നെയാണ് ടവർ റേഡിയേഷനും, അമിതമായ റേഡിയേഷൻ പക്ഷികളുടെ മുട്ടകളുടെ നിലനില്പിന്നെ ബാധിക്കും. ഇ.എം.ആർ റേഡിയേഷന്റെ ഉപയോഗപരിധിയിയെ കുറിച്ച് ഇതുവരെയാരും പഠനം നടത്തിയിട്ടില്ല. ഇ.എം.ആർ അദൃശ്യമായ ഒരു റേഡിയേഷൻ വാഹിനിയായതിനാൽ വേണ്ടത്ര ശ്രദ്ധ ഇതിലേക്ക് എത്തിയിട്ടില്ല.

മുഹമ്മദ് ദിൽവാർ
 

മുഹമ്മദ് ദിൽവാർ

അടുത്തയിടങ്ങളിലായി ഒന്നിൽ കൂടുതൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ ടെലികോം കമ്പനികൾക്ക് അനുമതി നൽകിയ സുപ്രീം കോടതിയുടെ പ്രസ്താവനക്കെതിരെ ദിൽവാർ പറഞ്ഞു, "ഞാൻ ഈ ഉത്തരവിനെതിരെ ഒന്നും പറയുന്നില്ല, പക്ഷെ, സിനിമയിൽ പക്ഷികളുടെ ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥ എടുത്ത് കാണിച്ച അക്ഷയ് കുമാറിനോഡും, രജനികാന്തിനോടും എനിക്ക് നന്ദിയാണ് പറയാനുള്ളത്. ഒരിക്കൽ മറന്ന് പോയ മലിനകാരിയെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്. എല്ലാ സെൽഫോൺ ടവറുകളിലേക്ക് നോക്കുകയാണെങ്കിൽ നിങ്ങൾക്ക് നിയമപ്രകാരം 'റേഡിയേഷൻ മുന്നറിയിപ്പ്' നൽകുന്ന സൂചന ബോർഡുകൾ കാണാൻ സാധിക്കും".

കുരുവികൾ

കുരുവികൾ

"ഇപ്പോൾ, കുരുവികൾ വംശനാശഭീക്ഷണിയിൽ അല്ല, ദിൽവാർ പറഞ്ഞു. ഭാഗ്യവശാൽ, നമുക്ക് ഗ്രാമീണ മേഖലയിലും നഗരമേഖലയിലുമായി നല്ല ഒരു സംഖ്യയിൽ കുരുവികൾ വസിക്കുന്നുണ്ട്". ടെലികോം കമ്പനികൾ പറയുന്നത് റേഡിയേഷൻ നിയന്ത്രണപരിധിയിലാണെന്നാണ്.

Best Mobiles in India

English summary
While the decline of sparrows in cities is not caused merely by the cellular towers, they are very much a culprit. There are other reasons as well because of which Dilawar says thorough research is mandatory. Dilwar told Rediff.com that he does not conclude his observations just there as there are different variables that affect bird population like altering landscapes. However, electromagnetic radiation or EMR is a kind of pollution that is invisible, is very much a part of our environment just like smog in Delhi and it may have an adverse impact on the health of birds.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X