റാം, റോം, ഇന്റർണൽ മെമ്മറി.. എന്താണ് ഇത് മൂന്നും?

By GizBot Bureau
|

റാം, റോം, ഇന്റർണൽ മെമ്മറി.. ഈ മൂന്ന് കാര്യങ്ങളും നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായിട്ടുണ്ട്. സ്മാർട്ഫോണുകളുടെ വരവോടെയാണ് ഈ വാക്കുകൾ നമ്മിൽ പലരും കൂടുതലായി കേൾക്കാൻ തുടങ്ങിയത് എങ്കിലും അതിനു മുമ്പേ കംപ്യൂട്ടറുകളിലൂടെ ഈ വാക്കുകൾ നമ്മിൽ ചിലർക്കെങ്കിലും സുപരിചിതമാണ്. എന്തായാലും ഈ മൂന്ന് കാര്യങ്ങളും എന്താണെന്ന് ലളിതമായി നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ വിവരിക്കുകയാണ് ഇവിടെ.

 

എന്താണ് റാം?

എന്താണ് റാം?

റാം എന്നത് Random Access Memory എന്നതിന്റെ ചുരുക്കപ്പേര് ആണ്. മറ്റു മെമ്മറികളെ പോലെ ഇവിടെ ഒരു ഡാറ്റയും നിങ്ങൾക്ക് ശേഖരിച്ചു വെക്കാനോ സ്ഥിരമായി സേവ് ചെയ്യാനോ സാധിക്കില്ല. ഫോൺ ആവട്ടെ കമ്പ്യൂട്ടർ ആവട്ടെ നിങ്ങൾ ആ ഉപകരണം ഓഫ് ചെയ്യുന്നതോടെ പൂർണ്ണമായും അതിൽ ഉള്ള ഡാറ്റ നശിക്കും. ഉപകരണങ്ങളുടെ വേഗമേറിയ സുഗമമായ പ്രവർത്തനം സാധ്യമാക്കാൻ താത്കാലികമായി ഉപയോഗിക്കപ്പെടുന്ന മെമ്മറി ആണ് റാം എന്ന് ചുരുക്കി മനസ്സിലാക്കാം.

 എന്താണ് റോം?

എന്താണ് റോം?

Read Only Memory അഥവാ റോം എന്താണെന്ന് നോക്കാം. റാം അല്ലാത്ത സ്ഥിരമായി അല്ലെങ്കിലും അധികനേരത്തേക്ക് ഡാറ്റ സ്റ്റോർ ചെയ്യുന്ന മെമ്മറി ആണ് റോം എന്ന് ഒരുതരത്തിൽ പറയാം. എന്നാൽ സ്മാർട്ട്‌ഫോൺ റോമിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ആൻഡ്രോയിഡ് പാർട്ടീഷൻ അടക്കം ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിപ്പിക്കാൻ അല്ലെങ്ങിൽ അത് സ്റ്റോർ ചെയ്തുവെക്കാൻ സഹായിക്കുന്ന ഒന്നാണ് എന്ന് ചുരുക്കി മനസ്സിലാക്കാം. ആൻഡ്രോയിഡ് കസ്റ്റം റോം എന്നൊക്കെ കെട്ടിട്ടുണ്ടെങ്കിൽ അവിടെ കാര്യങ്ങൾ അല്പം കൂടെ വ്യത്യസ്തമാണ് എന്ന് നമുക്ക് മനസ്സിലാവും.

 എന്താണ് ഇന്റർണൽ മെമ്മറി?
 

എന്താണ് ഇന്റർണൽ മെമ്മറി?

ഇതിനെ കുറിച്ച് പ്രത്യേകം ഒന്നും പറയേണ്ടതില്ല എന്ന് തോന്നുന്നു. കാരണം നമ്മിൽ ഒട്ടുമിക്ക ആളുകൾക്കും അറിയാം എന്താണ് ഇന്റർണൽ മെമ്മറി എന്നത്. ഒരു ഉപകരണത്തിൽ സ്റ്റോറേജ് ആവശ്യത്തിനായി ഉപയോഗിക്കുന്ന ഹാർഡ് ഡ്രൈവ് ആവട്ടെ, മറ്റു ഡ്രൈവുകൾ ആവട്ടെ ഇത്തരത്തിലുള്ള എന്തും ഇതിന്റെ കീഴിൽ വരും. നമ്മുടെ ഫോണിന്റെ മെമ്മറി 32 ജിബി ആണ് 64 ജിബി ആണ് എന്നൊക്കെ നമ്മൾ പറയാറുണ്ടല്ലോ, അത് തന്നെയാണ് സംഭവം.

 മൂന്നും കൂടെ മാറരുത്

മൂന്നും കൂടെ മാറരുത്

ഇപ്പോൾ ഈ മൂന്ന് മെമ്മറി വിഭാഗങ്ങളെ കുറിച്ചും വിശദമായിട്ടല്ലെങ്കിലും ചെറിയൊരു ധാരണ കിട്ടിക്കാണുമല്ലോ. ഇനി ഇവ മൂന്നും മാറരുത്. പ്രത്യേകിച്ചും ഒരു പുതിയ സ്മാർട്ട്‌ഫോൺ എടുക്കാൻ പോകുമ്പോഴോ അല്ലെങ്കിൽ ഒരു ലാപ്ടോപ്പ് എടുക്കാൻ പോകുമ്പോഴോ ഈ മൂന്ന് കാര്യങ്ങളും ഓർമ്മയിൽ സൂക്ഷിക്കുക.

ഇനിയും ഭിം ആപ്പ് ഉപയോഗിച്ചുതുടങ്ങിയില്ലേ..?? എങ്ങനെ ഭിം ഉപയോഗിച്ചു എളുപ്പം പണം അയക്കാം?ഇനിയും ഭിം ആപ്പ് ഉപയോഗിച്ചുതുടങ്ങിയില്ലേ..?? എങ്ങനെ ഭിം ഉപയോഗിച്ചു എളുപ്പം പണം അയക്കാം?

Best Mobiles in India

Read more about:
English summary
RAM, ROM and Internal Memory Explained

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X