Home
News

കഞ്ഞികുടിച്ച് ജീവിക്കാൻ ഒരു അ‌വസരം കൂടി! ആധാർ- റേഷൻകാർഡ് ബന്ധിപ്പിക്കലിന് സമയം നീട്ടി കേന്ദ്രം

ഇന്ത്യയിലെ പൊതു വിതരണ സമ്പ്രദായത്തിലെ ആധികാരിക രേഖയായ റേഷൻ കാർഡും പൗരന്മാരുടെ തിരിച്ചറിയലിനുള്ള നിലവിലെ സുപ്രധാന രേഖയായ ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അ‌വസരം നീട്ടിനൽകി കേന്ദ്ര സർക്കാർ. ആധാർ- റേഷൻ കാർഡ് ലിങ്കിങ്ങിനായി നേരത്തെ 2023 ജൂൺ 30 വരെയാണ് സമയം അ‌നുവദിച്ചിരുന്നത്.

പുതിയ ഉത്തരവ് പ്രകാരം റേഷൻ കാർഡ്- ആധാർ ലിങ്കിങ്ങിന് 2023 സെപ്റ്റംബർ 30 വ​രെയാണ് സമയം നൽകിയിരിക്കുന്നത്. ​റേഷൻ സാധനങ്ങൾ ലഭിക്കുന്നതിന് ആധാർ നിർബന്ധമായിരിക്കുന്നതിനാൽ ലിങ്കിൻ എത്രയും പെട്ടെന്ന് നടപ്പാക്കേണ്ടതുണ്ട്. അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് ആധാർ- റേഷൻ കാർഡ് ലിങ്കിങ് നിർബന്ധമാണ്.

ആധാർ- റേഷൻകാർഡ് ബന്ധിപ്പിക്കലിന് സമയം നീട്ടി കേന്ദ്രം

നിശ്ചിത സമയപരിധിക്ക് ശേഷവും നിരവധി ആളുകൾ ലിങ്കിങ് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി സെപ്റ്റംബർ വരെ നീട്ടി ഉത്തരവായിരിക്കുന്നത്. അന്ത്യോദയ അന്നയോജന പദ്ധതി ഉപയോക്താക്കൾക്ക് പുറമേ പ്രയോരിറ്റി ഹൗസ്‌ഹോൾഡ് സീകിമിനു കീഴിൽ വരുന്ന ഉപയോക്താക്കളും നിർബന്ധമായും റേഷൻ കാർഡ്- ആധാർ ലിങ്കിങ് എത്രയും വേഗം നടത്തേണ്ടതുണ്ട്.

ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിക്കുന്നതിലൂടെ റേഷൻ ആനുകൂല്യങ്ങൾ അ‌ർഹതപ്പെട്ടവർക്ക് കൃത്യമായി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും അ‌നധികൃത റേഷൻ കാർഡ് ഉടമകളെ കണ്ടെത്താനും കഴിയും എന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഉയർന്ന വരുമാനം ഉള്ളവർ റേഷൻ ആനുകൂല്യങ്ങൾ ​​കൈപ്പറ്റുന്നത് തടയാൻ ഈ നീക്കം ഏറെ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്.

ഇപ്പോൾ ഒട്ടേറെ ഉപയോക്താക്കൾ ഉയർന്ന വരുമാനം ഉണ്ടായിട്ടും റേഷൻ കാർഡ് ആനുകൂല്യങ്ങൾ ​കൈപ്പറ്റുന്നുണ്ട് എന്നാണ് വിലയിരുത്തൽ. ഒന്നിലധികം റേഷൻ കാർഡുകൾ ​കൈവശം വച്ച് ആനുകൂല്യങ്ങൾ ​കൈപ്പറ്റുന്നവരും ഉണ്ട്. ഇതിന് തടയിടുന്നതിലൂടെ പാവപ്പെട്ട ആളുകൾക്ക് വേഗത്തിൽ അ‌ർഹതപ്പെട്ടത് ലഭ്യമാകുമെന്നും കൂടുതൽ ​​പൗരന്മാർക്ക് പ്രയോജനം ലഭിക്കുമെന്നുമാണ് നിഗമനം.

പൗരന്മാർക്കുള്ള സബ്സിഡി ആനുകൂല്യങ്ങൾ റേഷൻ കാർഡിന്റെ അ‌ടിസ്ഥാനത്തിലാണ് പലപ്പോഴും നൽകിവരുന്നത്. റേഷൻ കാർഡ് ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം ഏറെ വർധിച്ചു എന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് ഗൗരവമായി എടുത്താണ് കേന്ദ്രം ആധാർ- റേഷൻ കാർഡ് ലിങ്കിങ്ങിന് ശ്രമം നടത്തുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ആധാർ- റേഷൻ കാർഡ് ലിങ്കിങ് നടത്താത്തവർക്ക് റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാകില്ല.

വെള്ള റേഷൻ കാർഡ് ഉടമകൾ ആദ്യം കാർഡുകൾ ഡിജിറ്റൈസ് ചെയ്യണം. പിന്നീടാണ് കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടത് എന്ന് നിർദേശത്തിൽ പറയുന്നു. സംസ്ഥാനങ്ങൾക്കനുസരിച്ച് ആധാർ- റേഷൻ കാർഡ് ലിങ്കിങ് നിർദേശങ്ങളിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകാം. അ‌തിനാൽ വ്യക്തതയ്ക്കായി റേഷൻ കടകളിൽ അ‌ന്വേഷണങ്ങൾ നടത്താവുന്നതാണ്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ അർഹരായ ആളുകൾക്ക് അ‌വ ഉറപ്പാക്കാൻ ആധാർ- റേഷൻ കാർഡ് ലിങ്കിൽ അ‌നിവാര്യമാണ്. ഉപയോക്താക്കൾക്ക് ഓൺ​ലൈനായി റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം. അ‌തിനായി ലളിതമായ ഏതാനും നടപടിക്രമങ്ങൾ പിന്നിട്ടാൽ മതിയാകും. അ‌വ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

റേഷൻ കാർഡ് ആധാറുമായി ഓ​ൺ​ലൈൻ വഴി ലിങ്ക് ചെയ്യാനുള്ള നടപടികൾ: ആദ്യം https://ecitizen.civilsupplieskerala.gov.in/index.php/c_login എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. തുടർന്ന് ലോഗിൻ ചെയ്തശേഷം ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ആധാർ കാർഡ് നമ്പർ, റേഷൻ കാർഡ് നമ്പർ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ തുടങ്ങിയ വിശദാംശങ്ങൾ നൽകുക.

ശേഷം ഉപയോക്താക്കളുടെ രജിസ്റ്റർ ചെയ്ത നമ്പറിറേക്ക് എത്തുന്ന ഒടിപി നൽകുക. ഒടിപി നൽകുന്നതോടെ റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തതിന്റെ സന്ദേശം ലഭിക്കും. അ‌തോടെ നടപടികൾ വിജയകരമായി പൂർത്തിയായി എന്ന ഉറപ്പിക്കാം. രാജ്യത്ത് ആകെ 8,78,51,253 റേഷൻ കാർഡുകളാണ് അനുവദിച്ചിട്ടുള്ളത് എന്നാണ് ഔദ്യോഗിക വെബ്​സൈറ്റി​ൽ നൽകിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The central government has extended the deadline for linking the ration card and Aadhaar. Earlier, time was allowed till June 30, 2023 for Aadhaar-Ration Card linking. As per the new order, it has been extended till September 30, 2023. Aadhaar-ration card linking is mandatory for the beneficiaries under Antyodaya Anna Yojana scheme.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X