Home
News

200 രൂപ എന്നത് 500 ആകും, ചാറ്റ് പേയ്മെന്റ് ഓപ്ഷൻ വരും; പുതിയ യുപിഐ ഫീച്ചറുകൾ പ്രഖ്യാപിച്ച് ആർബിഐ!

രാജ്യത്തെ ലക്ഷക്കണക്കിന് യുപിഐ ഉപയോക്താക്കളെ തേടി പുത്തൻ ഫീച്ചറുകൾ ഉടനെത്തും. യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും ഡിജിറ്റൽ പേയ്മെന്റ് വർധിപ്പിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി പുതിയ യുപിഐ ഫീച്ചറുകൾ അ‌വതരിപ്പിക്കാൻ ആർബിഐ തയാറെടുത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ആർബിഐ ​കൊണ്ടുവന്ന യുപിഐ ​ലൈറ്റ് ഫീച്ചറിന്റെ അ‌ടുത്ത ഘട്ട നവീകരണമാണ് വരാൻപോകുന്നത്.

ഡിജിറ്റൽ പേയ്മെന്റുകൾക്കായുള്ള ഇന്ത്യയുടെ സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ( യുപിഐ ) ഇന്ന് രാജ്യത്തെ ഏറ്റവും സജീവമായ പേയ്മെന്റ് ഓപ്ഷനാണ്. പണം പോക്കറ്റിൽ കൊണ്ടുനടക്കേണ്ട ആവശ്യമില്ല, എന്നതോടൊപ്പം കൂടുതൽ സൗകര്യപ്രദമായി ഇടപാടുകൾ നടത്താനും യുപിഐ സംവിധാനം ഉപയോക്താക്കളെ ഏറെ സഹായിക്കുന്നു.

പുതിയ യുപിഐ ഫീച്ചറുകൾ പ്രഖ്യാപിച്ച് ആർബിഐ!

ഗൂഗിൾപേ, ഫോൺപേ, പേടിഎം, തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകൾ യുപിഐ വഴി പേയ്മെന്റ് നടത്താൻ അ‌വസരം ​ഒരുക്കുന്നു. ദിവസവും ലക്ഷക്കണക്കിന് യുപിഐ ഇടപാടുകളാണ് ഈ ആപ്പുകളിലൂടെ നടക്കുന്നത്. കുറഞ്ഞ തുകയുടെ ഇടപാടുകൾക്കായി യുപിഐ ​ലൈറ്റ് ഫീച്ചർ ആർബിഐ കൊണ്ടുവരികയും യുപിഐ ഇടപാടുകളുടെ ചുമതലയുള്ള നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇത് നടപ്പിലാക്കുകയും ചെയ്തിരുന്നു.

പാസ്വേഡ് ഉപയോഗിക്കാതെ യുപിഐ വഴി കുറഞ്ഞ തുകയുടെ ഇടപാടുകൾ നടത്താം എന്നതായിരുന്നു യുപിഐ ​ലൈറ്റിന്റെ പ്രത്യേകത. രാജ്യത്തെ പ്രമുഖ യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോമുകളായ ഫോൺപേ, പേടിഎം, ഗൂഗിൾ പേ എന്നിവയെല്ലാം ​​ലൈറ്റ് യുപിഐ ഫീച്ചർ അ‌വതരിപ്പിച്ചിരുന്നു. പരമാവധി 200 രൂപ വരെയാണ് പാസ്വേഡ് ഇല്ലാതെ ​ലൈറ്റ് യുപിഐ വഴി ​കൈമാറാൻ സാധിച്ചിരുന്നത്.

എന്നാൽ, ഇപ്പോൾ അ‌ടുത്ത ഘട്ടമായി ഈപരിധി വർധിപ്പിക്കാൻ ആർബിഐ തീരുമാനിച്ചിരിക്കുന്നു. യുപിഐ ​ലൈറ്റ് ഇടപാടുകളുടെ പരിധി 200 രൂപയിൽനിന്ന് 500 രൂപയായി വർധിപ്പിക്കാനാണ് ആർബിഐയുടെ നിർദേശം. വ്യാഴാഴ്ച നടന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് യുപിഐയുടെ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചത്.

യുപിഐ ​ലൈറ്റ് ഫീച്ചർ അ‌വതരിപ്പിച്ചപ്പോൾ മുതൽ തന്നെ ചെലവഴിക്കാവുന്ന തുകയുടെ പരിധി ഉയർത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് ആർബിഐ ഇപ്പോൾ ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇതോടൊപ്പം യുപിഐ ഉപയോഗം കൂടുതൽ സുരക്ഷിതവും എളുപ്പവുമാക്കാനുള്ള മറ്റ് ചില നിർദേശങ്ങളും ആർബിഐ മുന്നോട്ട് വച്ചിട്ടുണ്ട്.

കോൺവർ​സേഷൻ പേയ്മെന്റ് ഓപ്ഷൻ എന്നതാണ് ആർബിഐ ഇപ്പോൾ പ്രഖ്യാപിച്ച പുതിയ യുപിഐ ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധേയയിട്ടുള്ളത്. പേയ്മെന്റുകൾക്ക് ഒരു എഐ ചാറ്റ്ബോട്ടിന്റെ സഹായം ഉറപ്പാക്കുന്നതാണ് ഈ ഫീച്ചർ. ഇത് എത്തരത്തിലാണ് പ്രവർത്തിക്കുക എന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും ആളുകളുടെ പേയ്മെന്റ് എളുപ്പമാക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ഇത് എന്നാണ് റിപ്പോർട്ട്.

ഡിജിറ്റൽ പേയ്‌മെന്റുകൾ വർദ്ധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്ന തീരുമാനത്തിന്റെ ഭാഗമാണ് കോൺവർസേഷൻ പേയ്മെന്റ് ഫീച്ചർ. ഇത് സ്‌മാർട്ട്‌ഫോണുകളിലും ഫീച്ചർ ഫോണുകളിലും പ്രവർത്തിക്കുമെന്നും ഇത് രാജ്യത്തെ ഡിജിറ്റൽ നുഴഞ്ഞുകയറ്റം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. തുടക്കത്തിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമാകും ഈ ഫീച്ചർ ലഭ്യമാകുക. പിന്നീട് കൂടുതൽ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കും.

യുപിഐ നവീകരണത്തിനായുള്ള ഈ നിർദ്ദേശങ്ങൾ ആർബിഐ ഉടൻ എൻപിസിഐക്ക് നൽകും. ​ലൈറ്റ് യുപിഐയ്ക്കൊപ്പം നാഷണൽ കോമൺ മൊബിലിറ്റി കാർഡിലെയും (എൻസിഎംസി) മിനിമം ഇടപാട് തുകയുടെ പരിധി ഉയർത്തും. കുറഞ്ഞ തുകയുടെ ഇടപാടുകൾ ആയതിനാൽ ടു ഫാക്ടർ ഓതന്റിക്കേഷൻ യുപിഐ ​​ലൈറ്റ് ഫീച്ചറിൽ വേണ്ടിവരുന്നില്ല. അ‌തിനാൽത്തന്നെ വേഗത്തിൽ ഇടപാടുകൾ നടത്താൻ സാധിക്കും.

പുതിയ യുപിഐ ഫീച്ചറുകൾ പ്രഖ്യാപിച്ച് ആർബിഐ!

യുപിഐ ​ലൈറ്റ് വഴി നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) സാങ്കേതികവിദ്യ ഉപയോഗിച്ച് ഓഫ്‌ലൈൻ യുപിഐ പേയ്‌മെന്റും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. പോയിന്റ് ഓഫ് സെയിൽ (PoS) മെഷീനിൽ ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ച് ഇടപാട് നടത്താം എന്നതിനാൽ ഈ ഫീച്ചറും പേയ്മെന്റ് എളുപ്പമാക്കാൻ സഹായിക്കും.

ഈ പുതിയ ഫീച്ചറുകൾ ഇന്റർനെറ്റ്/ ടെലികോം കണക്റ്റിവിറ്റി ദുർബലമായതോ ലഭ്യമല്ലാത്തതോ ആയ സാഹചര്യങ്ങളിൽ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സാധ്യമാക്കുകയും, കുറഞ്ഞ തുകയുടെ ഇടപാടുകൾ വേഗത്തിൽ നടക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. പുതിയ ഫീച്ചറുകൾക്കായി എൻപിസിഐക്കുള്ള നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

More from GizBot

Best Mobiles in India

English summary
RBI announced new UPI features including conversational payment option, UPI Lite transaction limit to Rs 500. The new features of UPI were announced by RBI Governor Shaktikanta Das at the Monetary Policy Committee (MPC) meeting on Thursday. Currently, a maximum of Rs 200 can be transferred through Lite UPI without a password.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X