റിലയന്‍സ് പുതിയ ഓഫര്‍: 70ജിബി 4ജി ഡാറ്റ 148 രൂപ!

70ജിബി 4ജി ഡാറ്റ 148 രൂപ, വാലിഡിറ്റി 70 ദിവസം.

|

താരിഫ് യുദ്ധം ഓരോ ദിവസം കഴിയുന്തോറും കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന് എല്ലാ വര്‍ക്കും അറിയാം. എയല്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവയെല്ലാം പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍ നല്‍കിക്കഴിഞ്ഞു.

 
റിലയന്‍സ് പുതിയ ഓഫര്‍: 70ജിബി 4ജി ഡാറ്റ 148 രൂപ!

ഈ യുദ്ധം തുടങ്ങിയത് റിലയന്‍സ് ജിയോ വളരെ കുറഞ്ഞ വിലയില്‍ 4ജി ഡാറ്റാ/ കോള്‍ പ്ലാനുകള്‍ കൊണ്ടു വന്നതിനു ശേഷമാണ്.

അടുത്തതായി അണ്‍ലിമിറ്റഡ് ഡാറ്റയുമായി എത്തിയിരിക്കുന്നത് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ആണ്. ഈ ഓഫറില്‍ 70ജിബി 4ജി ഡാറ്റ 148 രൂപയുടെ റീച്ചാര്‍ജ്ജില്‍ നല്‍കുന്നു. ഇതിന്റെ വാലിഡിറ്റി 70 ദിവസവുമാണ്.

റിലയന്‍സ് പുതിയ ഓഫര്‍: 70ജിബി 4ജി ഡാറ്റ 148 രൂപ!

ഈ ഡാറ്റ പാക്കില്‍ 1ജിബി ഡാറ്റ പ്രതിദിനം 70 ദിവസം വരെ നല്‍കുന്നു. കൂടാതെ ഇതില്‍ തന്നെ 50 രൂപ ടോക്ടൈമും ഉണ്ട്. ഈ ആനുകൂല്യത്തിന്റെ ഭാഗമായി 25പൈസ്/ മിനിറ്റ് എന്നതില്‍ വോയിസ് കോളുകളും ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം.

എന്നാല്‍ ഇതു കൂടാതെ FRC 54, FRC 61 എന്ന പ്ലാനും നല്‍കുന്നുണ്ട്. FRC 54 പ്ലനില്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനം നല്‍കുന്നു, 28 ദിവസത്തെ വാലിഡിറ്റിയില്‍. റിലയന്‍സ് ടു റിലയന്‍സില്‍ 10 പൈസ/മിനിറ്റിനും, ലോക്കല്‍ എസ്റ്റിഡി കോളുകള്‍
25 പൈസ/ മിനിറ്റിനും ഈടാക്കുന്നു.

റിലയന്‍സ് പുതിയ ഓഫര്‍: 70ജിബി 4ജി ഡാറ്റ 148 രൂപ!

FRC 61 പ്ലനില്‍ 1ജിബി 4ജി ഡാറ്റ പ്രതി ദിനം നല്‍കുന്നു, 28 ദിവസത്തെ വാലിഡിറ്റിയില്‍. എന്നാല്‍ റിലയന്‍സ് ടു റിലയന്‍സില്‍ വിളിക്കാന്‍ ഒരു പൈസ/സെക്കന്‍ഡിലും ഒരു പൈസ/2 സെക്കന്‍ഡില്‍ എല്ലാ ലോക്കല്‍ എസ്റ്റിഡി കോളുകളിലേക്കു ഈടാക്കുന്നു.

ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍

ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍

ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് ധന്‍ ധനാ ധന്‍ ഓഫറില്‍ ജൂണ്‍ അവസാനം വരെ 1ജിബി ഡാറ്റ നല്‍കുന്നു 309 രൂപ റീച്ചാര്‍ജ്ജില്‍. എന്നാല്‍ 509 രൂയുടെ പാക്കില്‍ 2ജിബി ഡാറ്റയും പ്രതി ദിനം നല്‍കുന്നു. ഇതു കൂടാതെ ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് ഫ്രീ കോളുകള്‍, ഫ്രീ റോമിങ്ങ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍, 100എസ്എംഎസ് പ്രതി ദിനം എന്നിവയും നല്‍കുന്നു. 30 രൂപയുടെ പാക്കില്‍ ഒരു ജിബിക്ക് 3.6 രൂപയും 509 രൂപയുടെ പാക്കില്‍ ഒരു ജിബിക്ക് മൂന്നു രൂപയുമാണ് ആകുന്നത്.

ബിഎസ്എന്‍എല്‍ 349 പ്ലാന്‍

ബിഎസ്എന്‍എല്‍ 349 പ്ലാന്‍

'ദില്‍ ഘോല്‍ കീ ബോല്‍' എന്ന പ്ലാനില്‍ 349 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി ഡാറ്റ പ്രതി ദിനം, അണ്‍ലിമിറ്റഡ് ലോക്കല്‍ കോള്‍ എന്നിവ 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഈ പ്ലാനില്‍ 1 ജിബിക്ക് ഈടാക്കുന്നത് 1.93 രൂപയാണ്. ഹോം സര്‍ക്കിളുകളില്‍ മാത്രമാണ് അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കുന്നത്. എസ്റ്റിഡി കോളുകളില്‍ ചാര്‍ജ്ജുകള്‍ ഓരോ പ്ലാന്‍ അനുസരിച്ച് ഈടാക്കുന്നുണ്ട്. കൂടാതെ ഈ പ്ലനില്‍ 3ജി സ്പീഡാണ് ലഭിക്കുന്നത്.

 

 

ബിഎസ്എന്‍എല്‍ 395 പ്ലാന്‍
 

ബിഎസ്എന്‍എല്‍ 395 പ്ലാന്‍

' നെപ്‌ലെ പീ ഡഹലേ എന്ന ഈ പ്ലാനില്‍ 395 രൂപയുടെ റീച്ചാര്‍ജ്ജില്‍ 2ജിബി ഡാറ്റ പ്രതിദിനം 71 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നുണ്ട്. ഇതില്‍ 2.78 രൂപയാണ് ഒരു ജിബിക്ക് ഈടാക്കുന്നത്. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകളും ചെയ്യാം. അതായത് ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍ല്ലിലേക്ക് 3,000 മിനിറ്റും ബിഎസ്എന്‍എല്‍ നിന്നും മറ്റു നമ്പറിലേക്ക് 1,800 മിനിറ്റുമാണ് ഫ്രീ കോളുകള്‍. ഈ പ്ലാനിലും 3ജി സ്പീഡായിരിക്കും ലഭിക്കുന്നത്.

 

 

എയര്‍ടെല്‍ 399 പാക്ക്

എയര്‍ടെല്‍ 399 പാക്ക്

എയര്‍ടെല്ലിന്റെ 399 രൂപയുടെ പാക്കില്‍ 1ജിബി ഡാറ്റ പ്രതിദിനം 70 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഇതില്‍ ഒരു ജിബിക്ക് ഈടാക്കുന്നത് 5.7 രൂപയാണ്. ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ 4ജി സിമ്മും 4ജി സ്മാര്‍ട്ട്‌ഫോണും വേണം. ഈ 70 ദിവസത്തിനുളളില്‍ മറ്റു നമ്പറിലേക്കു വിളിക്കാന്‍ 3,000 മിനിറ്റാണ് ഫ്രീ കോളുകള്‍. അതു കഴിഞ്ഞാല്‍ 0.10 രൂപയായിരിക്കും ഒരു മിനിറ്റിന് ഈടാക്കുന്നത്. എന്നാല്‍ എയര്‍ടെല്‍ ടൂ എയര്‍ടെല്ലിലേക്കു വിളിക്കാന്‍ പ്രതിദിനം 300 മിനിറ്റാണ് ഫ്രീ, അതായത് ആഴ്ചയില്‍ 1,200 മിനിറ്റ്.

 

 

വോഡാഫോണ്‍ 352 പാക്ക്

വോഡാഫോണ്‍ 352 പാക്ക്

വോഡാഫോണിന്റെ 352 രൂപയുടെ പാക്കില്‍ 1ജിബി ഡാറ്റ പ്രതിദിനം 56 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതില്‍ 1 ജിബിക്ക് 6.28 ആണ് ഈടാക്കുന്നത്. ഇതു കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ചെയ്യാം. ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ വോഡാഫോണ്‍ വെബ്‌സൈറ്റിലോ മൈവോഡാഫോണ്‍ ആപ്പിലോ സാധിച്ചില്ല എങ്കില്‍ വോഡാഫോണ്‍ ഔട്ട്‌ലെറ്റ് വഴി സാധിക്കുന്നതാണ്.

 

 

ഐഡിയ 297 പാക്ക്

ഐഡിയ 297 പാക്ക്

ഐഡിയയുടെ ഈ റീച്ചാര്‍ജ്ജില്‍ 1ജിബി ഡാറ്റ പ്രതിദിനം 70 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഇതില്‍ ഒരു ജിബിക്ക് 4.24 രൂപയാണ് ഈടാക്കുന്നത്, അതും നിങ്ങള്‍ക്ക് 4ജി സിമ്മും 4ജി മൊബൈലും ഉണ്ടെങ്കില്‍. ഇതില്‍ നിന്നും 300 മിനിറ്റ് സൗജന്യ കോളുകള്‍ ചെയ്യാം ഒരു ദിവസം. അതു കഴിഞ്ഞാല്‍ 30 പൈസ ആയിരിക്കും ഒരു മിനിറ്റില്‍ ഈടാക്കുന്നത്.

 

 

ഐഡിയ 447 പാക്ക്

ഐഡിയ 447 പാക്ക്

ഈ പാക്കില്‍ 1ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 70 ദിവസത്തെ വാലിഡിറ്റിയും. ഇതില്‍ ഒരു ജിബിക്ക് 6.38 രൂപയാണ് ഈടാക്കുന്നത്. 70 ദിവസത്തെ വാലിഡിറ്റിയില്‍ 3,000 മിനിറ്റ് സൗജന്യ കോളുകള്‍ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാം.

 

 

ഐഡിയ 300 പാക്ക്

ഐഡിയ 300 പാക്ക്

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് 300 രൂപയുടെ പാക്ക് ഐഡിയ നല്‍കിയിരിക്കുന്നത്. ഇതില്‍ 1ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 199 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ ഏപ്രില്‍ 31നുളളില്‍ ചെയ്യേണ്ടതാണ്. ഡാറ്റ ആനുകൂല്യം ലഭിക്കാനായി ഐഡിയ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 300 രൂപയുടെ പാക്ക് എല്ലാ മാസവും വാങ്ങാവുന്നതാണ്.

 

 

Best Mobiles in India

English summary
Tariff war is going to be more intensified as Reliance Communication is offering 1GB data for 70 days at Rs 148

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X