ഓണ്‍ലൈനിലൂടെ സമ്പന്നനാവാന്‍ 10 മാര്‍ഗങ്ങള്‍

By Bijesh
|

ഓണ്‍ ലൈന്‍ ജോലികളെ കുറിച്ച് മിക്ക വെബസൈറ്റുകളിലും പരസ്യങ്ങള്‍ കാണാറുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരങ്ങളും ലക്ഷങ്ങളും നേടിത്തരുന്ന ജോലി എന്നു കേള്‍ക്കുമ്പോള്‍ ആരായാലും ഒന്നു തിരയുകയും ചെയ്യും. എന്നാല്‍ ഇതില്‍ പലതും പണം തട്ടാനും പറ്റിക്കാനുമുള്ള പരസ്യങ്ങളായിരുന്നെന്ന് പിന്നീടാണ് തിരിച്ചറിയുക. അതേസമയം കഴിവും ബുദ്ധിയും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മികച്ച വരുമാനം നേടിത്തരുന്ന പല ഓണ്‍ലൈന്‍ ജോലികളും ഉണ്ടതാനും. സമ്പന്നനാവാന്‍ കുറുക്കുവഴികളില്ല എന്ന യാദാര്‍ഥ്യത്തോടെ തന്നെ വേണം ഇത്തരം ജോലികളെ സമീപിക്കുന്നത്.

മികച്ച വരുമാനം നേടിത്തരുന്ന ഓണ്‍ലൈന്‍ ജോലികള്‍

ഓണ്‍ലൈനിലൂടെ സമ്പന്നനാവാന്‍ 10 മാര്‍ഗങ്ങള്‍

ആമസോണ്‍ മെക്കാനിക്കല്‍ ടര്‍ക്ക്

ആമസോണ്‍ വെബ് സര്‍വീസിന്റെ 'ജോലിക്കാര്‍ക്കായുളള മാര്‍ക്കറ്റാ'ണ് ആമസോണ്‍ മെക്കാനിക്കല്‍ ടര്‍ക്ക്. സൈറ്റുകള്‍ പരിശോധിക്കുക, ബിസിനസ് സംബന്ധമായ ലേഖനങ്ങള്‍ എഴുതുക, സര്‍വെകള്‍ നടത്തുക തുടങ്ങിയ ജോലികളിലൂടെ നല്ലൊരു തുക സമ്പാദിക്കാം. ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പ്രതിഫലം ലഭിക്കും.

കോണ്‍ഡ്യിറ്റ്

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സൗകര്യത്തിനായുള്ള കസ്റ്റം ടൂള്‍ബാറുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കു കോണ്‍ഡ്യിറ്റിലൂടെ വരുമാനം നേടാം. ടൂള്‍ ബാറുകള്‍ ഓരോതവണ ഡൗണ്‍ലോഡ് ചെയ്യപ്പെടുമ്പോഴും നിശ്ചിത തുക ലഭിക്കും.

ഇ-ബേ

നമ്മുടെ ഉല്‍പന്നങ്ങള്‍ കമ്മിഷന്‍ അടിസ്ഥാനത്തില്‍ ഇ-ബേയിലൂടെ വില്‍പന നടത്താം.

ഓണ്‍ലൈനിലൂടെ സമ്പന്നനാവാന്‍ 10 മാര്‍ഗങ്ങള്‍

പെയ്ഡ് ആര്‍ട്ടിക്കിള്‍സ്

കണ്ടന്റ് വെബ്‌സൈറ്റുകള്‍ നിരവധിയുണ്ട്. നിലവാരമുള്ള ലേഖനങ്ങള്‍ എഴുതി നല്‍കിയാല്‍ നല്ല പ്രതിഫലം നല്‍കാനും ഇവര്‍ തയാറാണ്. ഇ-ഹൗ, ബ്രൈറ്റ് ഹബ്, കോണ്‍സ്റ്റന്റ-കണ്ടന്റ് തുടങ്ങിയവ ഇത്തരത്തിലുള്ള സൈറ്റുകളാണ്.

എക്‌സപേര്‍ട്‌സ് എക്‌സ്‌ചേഞ്ച്

ടെക്കികള്‍ക്ക് പറ്റിയ ജോലിയാണ് എക്‌സ്‌പേര്‍ട്‌സ് എക്‌സ്‌ചേഞ്ച് വാഗ്ദാനം ചെയ്യുന്നത്. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, പ്രോഗ്രാമിംഗ് തുടങ്ങിയവ സംബന്ധിച്ച് ആളുകളുടെ സംശയം തീര്‍ത്തുകൊടുക്കുക എന്നതാണ് ജോലി. നല്ല ഒരു സംഖ്യ പ്രതിഫലമായി പ്രതീക്ഷിക്കാം.

മൈക്രോ വര്‍ക്കേഴ്‌സ്

ആവശ്യക്കാര്‍ക്കായി ലേഖനങ്ങള്‍ കണ്ടെത്തുക, സൈറ്റുകള്‍ ലിങ്ക് ചെയ്യുക, സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുക എന്നിവയാണ് മൈക്രോ വര്‍ക്കേഴ്‌സ് വാഗ്ദാനം ചെയ്യുന്ന ജോലി.

ഓണ്‍ലൈനിലൂടെ സമ്പന്നനാവാന്‍ 10 മാര്‍ഗങ്ങള്‍

സ്റ്റുഡന്റ് ഓഫ് ഫോര്‍ച്യൂണ്‍

ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്റര്‍ എന്നു വേണമെങ്കില്‍ സ്റ്റുഡന്റ് ഓഫ് ഫോര്‍ച്യൂണിനെ വിളിക്കാം. വിദ്യാര്‍ഥികള്‍ അവരുടെ സംശയങ്ങള്‍ പോസ്റ്റ് ചെയ്യുകയും വ്യക്തമായ ഉത്തരം നല്‍കിയാല്‍ നല്ലൊരു തുക പ്രതിഫലമായി നല്‍കുകയും ചെയ്യും.

99 ഡിസൈന്‍

ഫോട്ടോഷോപ്പില്‍ വിദഗ്ധനാണെങ്കില്‍ 99 ഡിസൈന്‍ നല്ലൊരു വരുമാനമാര്‍ഗമാണ്. ലോഗോ, വെബ്‌സൈറ്റ് തുടങ്ങി വിവിധ ഡിസൈനുകള്‍ രൂപകല്‍പന ചെയ്യുകയാണ് ജോലി.

ഫിവര്‍

വിദഗ്ധ ജോലിക്കാര്‍ക്കായുള്ള മാര്‍ക്കറ്റ് പ്ലേസാണ് ഫിവര്‍. വേഡ് പ്രസ് പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, വിവര്‍ത്തനം, ബിസിനസ് കാര്‍ഡ് ഡിസൈന്‍ ചെയ്യുക തുടങ്ങിയവയാണ് ഫിവര്‍ നല്‍കുന്ന തൊഴിലുകള്‍.

ചാച

ഒരു സെര്‍ച് എന്‍ജിനാണ് ചാച. അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുക എന്നതാണ് ചാചായിലൂടെ വരുമാനം നേടാനുള്ള മാര്‍ഗം. ഓരോതവണ മറുപടി നല്‍കുമ്പോഴും ചെറിയ ഒരു തുക പ്രതിഫലമായി ലഭിക്കും.

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X