ഇന്ന് ഉച്ചക്ക് 12 മുതൽ നിങ്ങൾക്ക് ഓപ്പോ റിയൽമി 1 വാങ്ങിത്തുടങ്ങാം..

|

ഓപ്പോയുടെ മധ്യനിര സൂപ്പർ ഫോൺ റിയൽമീ 1 ഇന്ന് വില്പനയ്ക്ക് എത്തും. ഉച്ചക്ക് കൃത്യം 12 മണിക്ക് ആമസോൺ ഇന്ത്യ വഴിയാണ് വില്പന നടക്കുക. ആമസോണിലൂടെ വാങ്ങുന്നവർക്ക് നിരവധി ഓഫറുകൾ കമ്പനി നൽകുന്നുണ്ട്. നോ കോസ്റ്റ് ഈഎംഐ സൗകര്യം അടക്കമുള്ള സൗകര്യങ്ങളാണ് ഫോൺ വാങ്ങുന്നവർക്ക് ലഭ്യമാകുക. എസ്ബിഐ കാർഡ് ഉള്ളവർക്ക് 5 ശതമാനം ക്യാഷ് ബാക്ക് ഓഫറും ഉണ്ട്. ജിയോ ഉപഭോക്താക്കൾക്ക് 4850 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ആണ് ലഭ്യമാകുക.

ഇന്ന് ഉച്ചക്ക് 12 മുതൽ നിങ്ങൾക്ക് ഓപ്പോ റിയൽമി 1 വാങ്ങിത്തുടങ്ങാം..

ഫോണിൽ ഒക്റ്റാ കോർ MediaTek Helio P60 SoC പ്രൊസസർ ആണ് ഉള്ളത്. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡൽ, 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡൽ, 3 ജിബിയുടെ 32ജിബി മെമ്മറിയുള്ള മോഡൽ എന്നിങ്ങനെ മൂന്ന് വേർഷനുകളാണ് ഫോണിനുള്ളത്. ആൻഡ്രോയ്ഡ് 8.1 ഓറിയോ ഉള്ള കളർ ഒഎസ് 5.0 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

Realme 1 മൂന്ന് വേർഷനുകളിൽ ആണ് ഇറങ്ങിയത് എന്ന് പറഞ്ഞല്ലോ. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡലിന് 13,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡലിന് 10,990 രൂപയും 3 ജിബി റാമുള്ള 32 ജിബി മെമ്മറിയുള്ള മോഡലിന് 8,990 രൂപയുമാണ് വില.

ഈ വിലയിലുള്ള ഒരു മോഡലിൽ കാണാത്ത ഒരു സവിശേഷതയാണ് ഫേസ് അണ്ലോക്ക് സംവിധാനം. ഇത്ര കുറഞ്ഞ വിലയിലുള്ള ഫോണിൽ ഓപ്പോ ഈ സൗകര്യം ഒരുക്കിയിരിക്കുകയാണ്. 0.1 സെക്കന്റുകൊണ്ട് അൺലോക്ക് ചെയ്യാൻ ഇത് സഹായിക്കും. അതുപോലെ ഓപ്പോ എത്തിയിരിക്കുന്നത് 3 സ്ലോട്ടുകളോടെ ആണ്. രണ്ടു സിം സ്ലോട്ട്, ഒരു മെമ്മറി കാർഡ് സ്ലോട്ട് എന്നിങ്ങനെ 3 സ്ലോട്ടുകൾ ഈ മോഡലിലുണ്ട്.

ഇവിടെ 3 സ്ലോട്ടുകൾ ഉണ്ടെന്നും അതിൽ രണ്ടിലും സിം കാർഡ് ഇടാം എന്നും ഒന്നിൽ മെമ്മറി കാർഡ് ഇടാം എന്നും പറഞ്ഞല്ലോ. ഇതിൽ സിം സ്ലോട്ടുകൾ രണ്ടും തന്നെ 4ജി പിന്തുണയ്ക്കുന്നതാണ് എന്നതാണ് മറ്റൊരു സവിശേഷത. നിങ്ങളുടെ രണ്ട് 4ജി സിമ്മുകളും ഒരേപോലെ ഇതിൽ പ്രവർത്തിപ്പിക്കാൻ പറ്റും.

ക്യാമറയുടെ കാര്യത്തിൽ AI സവിശേഷതകൾ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കുന്നതിനായുള്ള പ്രത്യേക AI ബോർഡ് തന്നെ ഫോൺ ബോർഡിൽ ഉൾകൊള്ളിച്ചിരിക്കുകയാണ് കമ്പനി. 296 തരത്തിലുള്ള മുഖത്തിന്റെ ഭാഗങ്ങൾ തൊലിയുടെ നിറവും വയസ്സും എല്ലാം അടിസ്ഥാനമാക്കി സ്വയം തിരിച്ചറിയാൻ ഈ AI സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോൺ ക്യാമറക്ക് കഴിയും.

ഓപ്പോ Realme 1ന് പിറകിലും മുൻഭാഗത്തും ഓരോ ക്യാമറകൾ വീതമാണ് ഉള്ളത്. പിറകിൽ 13 മെഗാപിക്സൽ ക്യാമറയും മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുമാണ് ഫോണിനുള്ളത്. ഈ ക്യാമറകൾ രണ്ടും മാന്യമായ രീതിയിലുള്ള ചിത്രങ്ങൾ എടുക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. ഇവയോടൊപ്പം AI ബ്യൂട്ടി 2.0 സവിശേഷതയും ഈ ക്യാമറക്കുണ്ട് എന്നതും ശ്രദ്ധേയം.

വാട്സാപ്പ് കാരണം ഫോൺ ഹാങ്ങ് ആവുന്നുവോ?? പരിഹാരമിതാ..വാട്സാപ്പ് കാരണം ഫോൺ ഹാങ്ങ് ആവുന്നുവോ?? പരിഹാരമിതാ..

3410mAh ബാറ്ററിയാണ് ഫോൺ നൽകുന്നത്. എന്നാൽ ഇത് അഴിക്കാൻ പറ്റാത്ത തരത്തിലുള്ള ബാറ്ററി ആയിരിക്കും. 156x75.3x7.8mm ആണ് ഫോണിന്റെ അളവുകൾ വരുന്നത്. ഭാരം 158 ഗ്രാമും. ഫോൺ ബോർഡിൽ AI അധിഷ്ഠിത ബോർഡും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നും ഓപ്പോ പറയുന്നു.

പൊതുവേ നമ്മൾ കണ്ടുശീലിച്ച മോഡലുകളിൽ നിന്നും വ്യത്യസ്തമായി പിറകിൽ ഡയമണ്ട് ഡിസൈൻ ആണ് കമ്പനി രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുവാക്കളെ ആകർഷിക്കുക എന്ന വ്യക്തമായ അജണ്ട ഇതിന് പിന്നിൽ കമ്പനിക്ക് ഉണ്ട്. ഏത് ദിശയിൽ നിന്നും നോക്കിയാലും പിറകുവശം ഈ ഭംഗി എടുത്തറിയിക്കും. ഡയമണ്ട് ബ്ലാക്ക്, സോളാർ റെഡ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാകും.

Best Mobiles in India

Read more about:
English summary
Realme 1 launched by the new sub-brand of Oppo will go on sale for the first time today via Amazon India at 12 PM. There are many offers such as Rs. 4,850 worth benefits from Reliance Jio, 5% cashback on using SBI cards for the purchase, up to 80% off on Kindle ebooks, a free case and a free screen protector.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X