5000 രൂപ ഡിസ്കൗണ്ട്! റിയൽമി 13+ 5G വാങ്ങാൻ വമ്പൻ ഡീലുമായി ഫ്ലിപ്പ്കാർട്ട്
20000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ആവേശം പകർന്ന് ഫ്ലിപ്പ്കാർട്ട്. കഴിഞ്ഞ വർഷം (2024) ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട റിയൽമി 13 പ്ലസ് 5ജി (realme 13+ 5G) ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ ഫ്ലിപ്പ്കാർട്ട് അവസരം ഒരുക്കിയിരിക്കുന്നു. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും ചേർത്താണ് ഈ 5000 രൂപ ഡിസ്കൗണ്ട് ലഭ്യമാകുക. യഥാർഥത്തിൽ 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഈ ഫോൺ ലോഞ്ച് ചെയ്യപ്പെട്ടത്. എന്നാലിപ്പോൾ 20000 രൂപയിൽ താഴെ വിലയിൽ ഇത് വാങ്ങാനാകുന്നു.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി 13+ 5ജിയുടെ 8ജിബി + 128ജിബി വേരിയന്റിന് 22,999 രൂപയും 8ജിബി + 256ജിബി വേരിയന്റിന് 24,999 രൂപയും ടോപ്പ് എൻഡ് 12ജിബി + 256ജിബി വേരിയന്റിന് 26,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ അടിസ്ഥാന മോഡൽ 3000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 19999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ, 17999 രൂപ വിലയിൽ ഈ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നു. താൽപര്യമുള്ളവർക്ക് എക്സ്ചേഞ്ച് ഡിസ്കൗണ്ടും പ്രയോജനപ്പെടുത്താവുന്നതാണ്. പരമാവധി 14350 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. വിക്ടറി ഗോൾഡ്, സ്പീഡ് ഗ്രീൻ, ഡാർക്ക് പർപ്പിൾ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാകുക.
റിയൽമി 13+ 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ്, റെയിൻ വാട്ടർ സ്മാർട്ട് ടച്ച്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

മാലി-G615 MC2 ജിപിയു, 8GB/12GB LPDDR4X റാം 128GB/ 256GB UFS 3.1 സ്റ്റോറേജ്, 6050mm² വേപർ കൂളിംഗ് ഏരിയയുള്ള സ്റ്റെയിൻലെസ് സ്റ്റീൽ വേപ്പർ കൂളിംഗ് സിസ്റ്റം, 14GB വരെ വെർച്വൽ റാം എന്നിവയും 90 എഫ്‌പിഎസ് ഗെയിമിംഗ് പിന്തുണയും റിയൽമി 13+ 5ജിയിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആണ് പ്രവർത്തനം. 2 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.
ഡ്യുവൽ റിയർ ക്യാമറ സഹിതമാണ് റിയൽമി 13+ 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. അതിൽ Sony LYT-600 സെൻസർ, f/1.88 അപ്പേർച്ചർ OIS പിന്തുണകളുള്ള 50MP മെയിൻ ക്യാമറ, 2MP പോർട്രെയ്റ്റ് ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.45 അപ്പേർച്ചറുള്ള 16MP ക്യാമറയാണ് നൽകിയിരിക്കുന്നത്.
ഡ്യുവൽ സിം (നാനോ + നാനോ) ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, ബീഡോ, GPS, GLONASS, QZ, ഗലീലിയോ, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

IP65 റേറ്റിങ്, 80W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. തിളങ്ങുന്ന വിക്ടറി സ്പീഡ് ഡിസൈനിനൊപ്പം അൾട്രാ സ്ലിം 7.6 എംഎം ബോഡിയാണ് റിയൽമി 13+ 5ജിക്ക് ഉള്ളത്. 185 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം. ഡിസ്കൗണ്ട് വിലയിൽ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








