Home
News

പ്ലസ് മോഡലിനെക്കാൾ വില കുറവാണ്, ഡിസ്കൗണ്ടും ഉണ്ട്! റിയൽമി 14 പ്രോ 5ജി വാങ്ങാം

റിയൽമി തങ്ങളുടെ നമ്പർ സീരീസിൽ ഏറ്റവും പുതിയതായി അ‌വതരിപ്പിച്ച റിയൽമി 14 പ്രോ സീരീസ് ഇതിനോടകം ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ജനുവരി 16ന് ആണ് റിയൽമി 14 പ്രോ 5ജി സീരീസ് ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. റിയൽമി 14 പ്രോ 5ജി, റിയൽമി 14 പ്രോ പ്ലസ് 5ജി എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉണ്ടായിരുന്നത്. ഈ ഫോണുകൾ ജനുവരി 23 മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുകയും ചെയ്തു. ലോഞ്ച് ഓഫർ എന്ന നിലയിൽ ആകർഷകമായ ഡിസ്കൗണ്ടുകൾ ഇപ്പോൾ ഈ ഫോണുകൾക്ക് ലഭ്യമാണ്.

റിയൽമി 14 ​പ്രോ പ്ലസ് മോഡലിന്റെ 8GB + 128GB മോഡലിന് 29,999 രൂപയും, 8GB + 256GB മോഡലിന് 31,999 രൂപയും, 12GB + 256GB മോഡലിന് 34,999 രൂപയും ആണ് വില. എന്നാൽ ഇത്രയും തുക ബജറ്റ് ഇല്ലാത്തവർക്ക് 25000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിട്ടുള്ള റിയൽമി 14 പ്രോ മോഡൽ പരിഗണിക്കാവുന്നതാണ്.

വില കുറവാണ്, ഡിസ്കൗണ്ടും ഉണ്ട്! റിയൽമി 14 പ്രോ 5G വാങ്ങാം

റിയൽമി 14 പ്രോ 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയും ആണ് വില. ലോഞ്ച് ഓഫർ ലഭ്യമായതിനാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് നേടാൻ സാധിക്കും. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 22999 രൂപ പ്രാരംഭ വിലയിൽ സ്വന്തമാക്കാം. റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.

റിയൽമി 14 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300- എനർജി 4nm ചിപ്സെറ്റ് ആണ് റിയൽമി 14 പ്രോയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (2412×1080 പിക്സലുകൾ) ഫുൾ HD+ കർവ്ഡ് AMOLED സ്ക്രീൻ ഇതിലുണ്ട്.

വില കുറവാണ്, ഡിസ്കൗണ്ടും ഉണ്ട്! റിയൽമി 14 പ്രോ 5G വാങ്ങാം

240Hz ടച്ച് സാമ്പിൾ റേറ്റ്, 2000Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3840Hz PWM ഡിമ്മിംഗ്, 100% DCI-P3 കളർ ഗാമട്ട്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകളും ഇതിലെ ഡിസ്പ്ലേയിലുണ്ട്. മാലി-G615 MC2 GPU, 8GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ സഹിതമാണ് റിയൽമി 14 പ്രോ എത്തിയിട്ടുള്ളത്.

1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.88 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ റിയൽമി 14 പ്രോയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഇടം പിടിച്ചിരിക്കുന്നു. ഫ്രണ്ടിൽ f/2.4 അപ്പേർച്ചറുള്ള 16MP സെൽഫി ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ൽ ആണ് പ്രവർത്തനം. 2 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, IP66 + IP68 + IP69 റേറ്റിങ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

വില കുറവാണ്, ഡിസ്കൗണ്ടും ഉണ്ട്! റിയൽമി 14 പ്രോ 5G വാങ്ങാം

ഡ്യുവൽ സിം (നാനോ+ നാനോ), 5G (SA:n1/n3/n5/n8/n28B/n40/n41/n77/n78; NSA:n1/n3/n40/n41/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, ഡ്യുവൽ -ഫ്രീക്വൻസി GPS/ GLONASS/ Beidou, USB ടൈപ്പ്-C, 45W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് റിയൽമി 14 പ്രോ 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. പേൾ വൈറ്റ്, ജയ്പൂർ പിങ്ക്, സ്വീഡ് ഗ്രേ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Realme 14 Pro 5G is now available at a discount of Rs 2000. Its 8GB + 128GB base variant is priced at Rs 24,999 and the 8GB + 256GB variant is priced at Rs 26,999. If you take advantage of the launch offer, you can get this phone at a starting price of Rs 22,999 after a discount of Rs 2000. This phone can be purchased through Realme's official website, Flipkart, and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X