Home
News

കച്ചോടം ഉഷാറാക്കാൻ 4000 രൂപ വരെ ഡിസ്കൗണ്ട്; റിയൽമി 14 പ്രോ+ 5G വിൽപ്പന ആരംഭിച്ചു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി അ‌ടുത്തിടെ ഇന്ത്യയിൽ അ‌വതരിപ്പിച്ച റിയൽമി 14 പ്രോ പ്ലസ് 5ജി (realme 14 Pro+ 5G) യുടെ വിൽപ്പന ആരംഭിച്ചു. റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ ഉപയോക്താക്കൾക്ക് വാങ്ങാനാകും. റിയൽമി 14 പ്രോ സീരീസിൽ ആകെ രണ്ട് ഫോണുകളാണ് അ‌വതരിപ്പിച്ചത്. അ‌തിൽ ഏറ്റവും കൂടിയ മോഡൽ ആണ് റിയൽമി 14 പ്രോ പ്ലസ് 5ജി. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകൾ സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

റിയൽമി 14 പ്രോ പ്ലസ് 5ജി മൂന്ന് വേരിയന്റുകളിൽ വാങ്ങാനാകും. ഇതിന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 29,999 രൂപയും, 8GB + 256GB മോഡലിന് 31,999 രൂപയും, 12GB + 256GB മോഡലിന് 34,999 രൂപയും ആണ് വില. ആദ്യ രണ്ട് വേരിയന്റുകൾക്കും 2000 രൂപയും 12GB + 256GB വേരിയന്റിന് 4000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാണ്.

4000 രൂപ വരെ ഡിസ്കൗണ്ട്; റിയൽമി 14 പ്രോ+ 5G വിൽപ്പന ആരംഭിച്ചു

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 8GB + 128GB അ‌ടിസ്ഥാന വേരിയന്റ് 27999 രൂപ വിലയിലും 8GB + 256GB വേരിയന്റ് 29,999 രൂപ വിലയിലും 12GB + 256GB വേരിയന്റ് 30,999 രൂപ വിലയിലും ലഭ്യമാണ്. 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ മോഡലുകൾക്ക് ലഭ്യമാണ്.

ലോഞ്ച് ഓഫർ ആയതിനാൽ പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഡിസ്കൗണ്ടുകൾ ലഭ്യമാകുക. പേൾ വൈറ്റ്, ബിക്കാനീർ പർപ്പിൾ, ജയ്പൂർ പിങ്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. ഇതിൽ പേൾ​ ​വൈറ്റ് വേരിയന്റ്
കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ് ഫീച്ചറുമായാണ് എത്തുന്നത്.

4000 രൂപ വരെ ഡിസ്കൗണ്ട്; റിയൽമി 14 പ്രോ+ 5G വിൽപ്പന ആരംഭിച്ചു

പ്രമുഖ സ്കാൻഡിനേവിയൻ ഇൻഡസ്ട്രിയൽ ഡിസൈൻ സ്റ്റുഡിയോ വലേർ ഡിസൈനർമാരുമായി സഹകരിച്ചും റിയൽമിയുടെ പ്രൊപ്രൈറ്ററി തെർമോക്രോമിക് ഫ്യൂഷൻ ഫൈബർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുമാണ് കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ് ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ബാക്ക് പാനലിൽ താപനിലയിലെ ഏറ്റക്കുറച്ചിലുകളോട് പ്രതികരിക്കുന്ന തെർമോക്രോമിക് പിഗ്മെൻ്റുകൾ അടങ്ങിയിരിക്കുന്നു. താപനില 16ഡിഗ്രി സെൽഷ്യസിൽ താഴെയെത്തുമ്പോൾ ബാക്ക് കവർ പേൾ വൈറ്റിൽനിന്ന് വൈബ്രൻ്റ് ബ്ലൂവിലേക്ക് മാറുന്നു, താപനില ഉയരുമ്പോൾ തിരിച്ചും നിറം മാറുന്നു.

റിയൽമി 14 പ്രോ പ്ലസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: റിയൽമി 14 പ്രോ+ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm ചിപ്സെറ്റ് ആണ് ഈ മോഡലിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.83-ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് AMOLED സ്ക്രീൻ, 3840Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 256GB / 512GB (UFS 3.1) സ്റ്റോറേജ് എന്നിവയും റിയൽമി 14 പ്രോ പ്ലസ് മോഡലിലുണ്ട്. 6000mm² VC കൂളിംഗ് സിസ്റ്റവും 13,329mm² ഗ്രാഫൈറ്റ് ഷീറ്റും റിയൽമി ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

4000 രൂപ വരെ ഡിസ്കൗണ്ട്; റിയൽമി 14 പ്രോ+ 5G വിൽപ്പന ആരംഭിച്ചു

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി 14 പ്രോ+ൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 1/1.56″ സോണി IMX896 സെൻസർ, f/1.88 അപ്പേർച്ചർ, OIS എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 50MP സോണി IMX882 3X പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 6X ഇൻ-സെൻസർ സൂം, 120x വരെ സൂം, f/2.65 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവയുൾപ്പെടുന്നു.

റിയൽമി 14 പ്രോ+ 5ജിയുടെ ഫ്രണ്ടിൽ f/2.45 അപ്പേർച്ചറും സോണി സെൻസറുമുള്ള 32MP ക്യാമറയാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ൽ ആണ് പ്രവർത്തനം. 2 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 80W SUPERVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), 5G (SA:n1/n3/n5/n8/n28B/n40/n41/n77/n78; NSA:n1/n3/n40/n41/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, IP66 + IP68 + IP69 റേറ്റിങ് എന്നിവയാണ് റിയൽമി 14 പ്രോ പ്ലസ് 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Realme 14 Pro Plus 5G is now on sale with a discount of up to Rs 4,000. With the bank discount, the 8GB + 128GB base variant is available for Rs 27,999, the 8GB + 256GB variant for Rs 29,999, and the 12GB + 256GB variant for Rs 30,999. No-cost EMI options for up to 12 months are also available for these models.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X