വന്നല്ലോ ഇന്ത്യയുടെ ഭാവി വാഗ്ദാനം! റിയൽമി 14 പ്രോ പ്ലസ് ലോഞ്ച് ചെയ്തു, വാങ്ങാൻ റെഡിയായിക്കോ
റിയൽമിയുടെ 14 പ്രോ സീരീസ് ജനുവരി 16ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്. ഇക്കാര്യം റിയൽമി ഔദ്യോഗകിമായിത്തന്നെ ഏതാനും ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. റിയൽമി 14 പ്രോ (realme 14 Pro ), റിയൽമി 14 പ്രോ പ്ലസ് (realme 14 Pro Plus) എന്നിങ്ങനെ രണ്ട് മോഡലുകളാണ് റിയൽമി 14 പ്രോ 5ജി സീരീസിൽ ഇന്ത്യയിൽ എത്തുക. ഇപ്പോൾ ഇന്ത്യയിലും ആഗോളതലത്തിലും ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി റിയൽമി 14 പ്രോ പ്ലസ് മോഡൽ കമ്പനി ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. കാര്യമായ പ്രചാരണങ്ങളൊന്നും ഇല്ലാതെയാണ് ലോഞ്ച്.
വരാൻ പോകുന്ന റിയൽമി 14 പ്രോ പ്ലസ് ഫോണിന്റെ ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് ഇന്ത്യക്കാർക്ക് അറിയാനുള്ള അവസരവും ഈ ലോഞ്ച് നൽകിയിരിക്കുന്നു. സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് കരുത്താക്കിയാണ് റിയൽമി 14 പ്രോ പ്ലസ് എത്തിയിരിക്കുന്നത്. 1.6mm അൾട്രാ-നാരോ ബെസലുകളുള്ള 6.83″ 1.5K 120Hz കർവ്ഡ് OLED ഡിസ്‌പ്ലേയും 3840Hz PWM ഡിമ്മിംഗും ഇതിലുണ്ട്.

റിയൽമി 14 പ്രോ പ്ലസിന്റെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് (2800 x 1272പിക്സലുകൾ) ഫുൾ HD+ കർവ്ഡ് AMOLED സ്ക്രീൻ, 3840Hz PWM ഡിമ്മിംഗ്, 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 720 GPU എന്നിവ ഇതിലുണ്ട്.
12GB LPDDR4X റാം, 256GB / 512GB (UFS 3.1) സ്റ്റോറേജ് എന്നിവ റിയൽമി 14 പ്രോ പ്ലസ് വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ൽ ആണ് പ്രവർത്തനം. റിയൽമി 14 പ്രോ പ്ലസിന്റെ സ്വീഡ് ഗ്രേ വേരിയന്റിന് വീഗൻ സ്വീഡ് ലെതർ ഫിനിഷും 16°C-ൽ താഴെ പോകുമ്പോൾ പേൾ വൈറ്റ് നിറത്തിൽ നിറം മാറ്റുന്ന ബാക്ക് ഫിനിഷും (കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ് ഡിസൈൻ) ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി 14 പ്രോ പ്ലസിൽ ഒരുക്കിയിരിക്കുന്നത്. അതിൽ 1/1.56″ സോണി IMX896 സെൻസർ, f/1.88 അപ്പേർച്ചർ, OIS എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 50MP സോണി IMX882 3X പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 6X ഇൻ-സെൻസർ സൂം, 120x വരെ സൂം, f/2.65 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു.
f/2.45 അപ്പേർച്ചറും സോണി സെൻസറുമുള്ള 32MP ക്യാമറയാണ് ഫ്രണ്ടിലുള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ,
USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66 + IP68 + IP69 റേറ്റിങ് എന്നിവയും റിയൽമി 14 പ്രോ പ്ലസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, ഡ്യുവൽ-ഫ്രീക്വൻസി GPS/ GLONASS/ Beidou, USB ടൈപ്പ്-C, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് റിയൽമി 14 പ്രോ പ്ലസിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

ചൈനയിൽ റിയൽമി 14 പ്രോ+ ന്റെ 12GB + 256GB അടിസ്ഥാന മോഡലിന് 2,599 യുവാൻ (ഏകദേശം 30,450 രൂപ) ആണ് വില. 12GB + 512GB വേരിയന്റ് 2,799 യുവാൻ (ഏകദേശം 32,800 രൂപ) വിലയിൽ എത്തുന്നു. ഈ ഫോണുകൾ ഇതിനകം ചൈനയിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇതിന്റെ വില എന്തായിരിക്കുമെന്ന് ജനുവരി 16ലെ ലോഞ്ചിന് ശേഷമേ വ്യക്തമാകൂ.


Click it and Unblock the Notifications








