Home
News

പ്രതിഭകളാണ്... പ്രതിഭാസങ്ങളാണ്! റിയൽമി 14 പ്രോ സീരീസ് ഇന്ത്യയിൽ എത്തി

സ്മാർട്ട്ഫോണുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടിൽ പുതിയ ഒരു സ്മാർട്ട്ഫോൺ ഇറക്കുമ്പോൾ​ എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ വേണമല്ലോ, അ‌ത്തരം ചില പ്രത്യേകതകളുമായി റിയൽമി തങ്ങളുടെ 14 പ്രോ സീരീസ് (Realme 14 Pro series) ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. റിയൽമി 14 പ്രോ (realme 14 Pro ), റിയൽമി 14 പ്രോ പ്ലസ് (realme 14 Pro+) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉള്ളത്. ലോകത്താദ്യമായി കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ് ഡി​സൈനുമായി എത്തുന്ന സ്മാർട്ട്ഫോണുകൾ എന്നതാണ് റിയൽമി 14 പ്രോ സീരീസുകളുടെ പ്രധാന സവിശേഷത.

കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ്: റിയൽമി 14 പ്രോ സീരീസിൻ്റെ ബാക്ക് പാനലിൽ താപനിലയിലെ ഏറ്റക്കുറച്ചിലുകളോട് പ്രതികരിക്കുന്ന തെർമോക്രോമിക് പിഗ്മെൻ്റുകൾ അടങ്ങിയിരിക്കുന്നു. താപനില 16ഡിഗ്രി സെൽഷ്യസിൽ താഴെയെത്തുമ്പോൾ ബാക്ക് കവർ പേൾ വൈറ്റിൽനിന്ന് വൈബ്രൻ്റ് ബ്ലൂവിലേക്ക് മാറുന്നു, താപനില ഉയരുമ്പോൾ തിരിച്ചും നിറം മാറുന്നു. പ്രമുഖ സ്കാൻഡിനേവിയൻ ഇൻഡസ്ട്രിയൽ ഡിസൈൻ സ്റ്റുഡിയോ വലേർ ഡിസൈനർമാരുമായി സഹകരിച്ചും റിയൽമിയുടെ പ്രൊപ്രൈറ്ററി തെർമോക്രോമിക് ഫ്യൂഷൻ ഫൈബർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുമാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.

പ്രതിഭകളാണ്... പ്രതിഭാസങ്ങളാണ്! റിയൽമി 14 പ്രോ സീരീസ് ഇന്ത്യയിൽ എത്തി

പേൾ വൈറ്റിന് പുറമേ, ഇന്ത്യൻ നഗരങ്ങളുടെ വാസ്തുവിദ്യാ പൈതൃകവുമായി ബന്ധപ്പെട്ട ഐക്കണിക് നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബിക്കാനീർ പർപ്പിൾ, ജയ്പൂർ പിങ്ക് എന്നീ രണ്ട് ഇന്ത്യൻ എക്‌സ്‌ക്ലൂസീവ് കളർ വേരിയൻ്റുകളിലും റിയൽമി 14 പ്രോ സീരീസ് ലഭ്യമാകും. ഇൻഡസ്ട്രിയിലെ ആദ്യത്തെ ട്രിപ്പിൾ-റിഫ്ലക്ഷൻ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, വിപുലമായ AI അൾട്രാ ക്ലാരിറ്റി 2.0 ഇമേജിംഗ് ഫീച്ചറുകൾ എന്നിവയും ഈ പ്രോ സീരീസിലുണ്ട്.

റിയൽമി 14 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (2412×1080 പിക്സലുകൾ) ഫുൾ HD+ കർവ്ഡ് AMOLED സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2000Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3840Hz PWM ഡിമ്മിംഗ്, 100% DCI-P3 കളർ ഗാമട്ട്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്.

പ്രതിഭകളാണ്... പ്രതിഭാസങ്ങളാണ്! റിയൽമി 14 പ്രോ സീരീസ് ഇന്ത്യയിൽ എത്തി

ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300- എനർജി 4nm ചിപ്സെറ്റ് ആണ് റിയൽമി 14 പ്രോയുടെ കരുത്ത്. മാലി-G615 MC2 GPU, 8GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

റിയൽമി 14 പ്രോയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.88 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ ഇടം പിടിച്ചിരിക്കുന്നു. സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 45W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് ഇതിലുള്ളത്.

റിയൽമി 14 പ്രോ പ്ലസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.83-ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് AMOLED സ്ക്രീൻ, 3840Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm ചിപ്സെറ്റ് ആണ് ഈ മോഡലിന്റെ കരുത്ത്.

പ്രതിഭകളാണ്... പ്രതിഭാസങ്ങളാണ്! റിയൽമി 14 പ്രോ സീരീസ് ഇന്ത്യയിൽ എത്തി

അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 256GB / 512GB (UFS 3.1) സ്റ്റോറേജ് എന്നിവയും റിയൽമി 14 പ്രോ പ്ലസ് മോഡലിലുണ്ട്. 6000mm² VC കൂളിംഗ് സിസ്റ്റവും 13,329mm² ഗ്രാഫൈറ്റ് ഷീറ്റും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 80W SUPERVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററിയാണ് ഇതിലുള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് 14 പ്രോ+ൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 1/1.56″ സോണി IMX896 സെൻസർ, f/1.88 അപ്പേർച്ചർ, OIS എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 50MP സോണി IMX882 3X പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 6X ഇൻ-സെൻസർ സൂം, 120x വരെ സൂം, f/2.65 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവയുൾപ്പെടുന്നു. ഫ്രണ്ടിൽ f/2.45 അപ്പേർച്ചറും സോണി സെൻസറുമുള്ള 32MP ക്യാമറയുമുണ്ട്.

മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ റിയൽമി 14 പ്രോ സീരീസ് ഏതാണ്ട് ഒരുപോലെയാണ്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ൽ ആണ് പ്രവർത്തനം. 2 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇവയ്ക്ക് ലഭിക്കും. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ ഫീച്ചറുകളും ഇവയിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G (SA:n1/n3/n5/n8/n28B/n40/n41/n77/n78; NSA:n1/n3/n40/n41/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, ഡ്യുവൽ -ഫ്രീക്വൻസി GPS/ GLONASS/ Beidou, USB ടൈപ്പ്-C, IP66 + IP68 + IP69 റേറ്റിങ് എന്നിവയും റിയൽമി 14 പ്രോ സീരീസ് വാഗ്ദാനം ചെയ്യുന്നു.

പ്രതിഭകളാണ്... പ്രതിഭാസങ്ങളാണ്! റിയൽമി 14 പ്രോ സീരീസ് ഇന്ത്യയിൽ എത്തി

റിയൽമി 14 പ്രോയുടെ 8GB + 128GB മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയും ആണ് വില. റിയൽമി 14 പ്രോ പ്ലസിന്റെ 8GB + 128GB മോഡലിന് 29,999 രൂപയും, 8GB + 256GB മോഡലിന് 31,999 രൂപയും, 12GB + 256GB മോഡലിന് 34,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.

വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. റിയൽമി 14 പ്രോ മോഡലുകൾക്ക് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭിക്കുക. അ‌തിനാൽ ഇവ യഥാക്രമം 22999 രൂപ, 24999 രൂപ വിലകളിൽ വാങ്ങാം. റിയൽമി 14 പ്രോ പ്ലസിന്റെ ആദ്യ രണ്ട് വേരിയന്റുകൾക്ക് 2000 രൂപയും ​ഹൈ വേരിയന്റിന് 4000 രൂപയും ഡിസ്കൗണ്ട് ലഭിക്കും.

അ‌തിനാൽ ലോഞ്ച് ഡിസ്കൗണ്ടുകളുടെ സഹായത്താൽ റിയൽമി 14 പ്രോ പ്ലസ് വേരിയന്റുകൾ യഥാക്രമം, 27999 രൂപ, 29999 രൂപ, 30999 രൂപ വിലകളിൽ സ്വന്തമാക്കാനാകും. പരിമിതകാലയളവിലേക്ക് മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക. 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ മോഡലുകൾക്ക് ലഭ്യമാണ്.

റിയൽമി 14 പ്രോ, റിയൽമി 14 പ്രോ പ്ലസ് മോഡലുകൾ ജനുവരി 23 മുതൽ റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പനയ്ക്ക് എത്തും. ഇന്ന് മുതൽ ജനുവരി 16 വരെ ഇവ പ്രീ-ബുക്ക് ചെയ്യാൻ സൗകര്യം ഉണ്ട്.

More from GizBot

Best Mobiles in India

English summary
Realme has launched its Realme 14 Pro series in India. The series consists of two smartphones, the Realme 14 Pro and the Realme 14 Pro+. The Realme 14 Pro is priced at Rs 24,999 for the 8GB + 128GB model and Rs 26,999 for the 8GB + 256GB model. The Realme 14 Pro Plus is priced at Rs 29,999 for the 8GB + 128GB model, Rs 31,999 for the 8GB + 256GB model, and Rs 34,999 for the 12GB + 256GB model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X