ലോകത്താദ്യമായി കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ് ഡിസൈനുമായി റിയൽമി 14 പ്രോ സീരീസ് ഈ ദിവസം ഇന്ത്യയിൽ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് രണ്ട് കിടിലൻ പ്രോ മോഡൽ ഫോണുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് റിയൽമി. റിയൽമിയുടെ നമ്പർ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായി റിയൽമി 14 പ്രോ സീരീസ് ജനുവരി 16ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും റിയൽമി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്താദ്യമായി കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ് ഡിസൈനുമായി എത്തുന്ന സ്മാർട്ട്ഫോണുകൾ എന്നത് അടക്കം ഒട്ടേറെ പ്രത്യേകതകൾ റിയൽമി 14 പ്രോ സീരീസിന് ഉണ്ട്. രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ജനുവരി 16ന് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക.
റിയൽമി 14 പ്രോ (realme 14 Pro ), റിയൽമി 14 പ്രോ പ്ലസ് (realme 14 Pro Plus) എന്നിവയാണ് റിയൽമി 14 പ്രോ 5ജി സീരീസിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ. കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ്ങിന് പുറമേ,
ഇൻഡസ്ട്രിയിലെ ആദ്യത്തെ ട്രിപ്പിൾ-റിഫ്ലക്ഷൻ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, വിപുലമായ AI അൾട്രാ ക്ലാരിറ്റി 2.0, ഇമേജിംഗ് കഴിവുകൾ എന്നിവയും ഇവയിൽ ഉണ്ടാകും.

പ്രമുഖ സ്കാൻഡിനേവിയൻ ഇൻഡസ്ട്രിയൽ ഡിസൈൻ സ്റ്റുഡിയോ വലേർ ഡിസൈനർമാരുമായി സഹകരിച്ചും റിയൽമിയുടെ പ്രൊപ്രൈറ്ററി തെർമോക്രോമിക് ഫ്യൂഷൻ ഫൈബർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും റിയൽമി പുതിയ 14 പ്രോ സീരീസിൽ കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ് ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നു. ഇതിലൂടെ പ്രീമിയം ഡിസൈൻ എക്സ്പീരിയൻസ് ഉപയോക്താക്കൾക്ക് നൽകാൻ റിയൽമി ശ്രമിക്കുന്നു.
എന്താണ് കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ് ഡിസൈൻ: വരാൻ പോകുന്ന റിയൽമി 14 പ്രോ സീരീസിൻ്റെ ബാക്ക് പാനലിൽ താപനിലയിലെ ഏറ്റക്കുറച്ചിലുകളോട് പ്രതികരിക്കുന്ന നൂതന തെർമോക്രോമിക് പിഗ്മെൻ്റുകൾ അടങ്ങിയിരിക്കുന്നു. താപനില 16 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തുമ്പോൾ ബാക്ക് കവർ പേൾ വൈറ്റിൽ നിന്ന് വൈബ്രൻ്റ് ബ്ലൂവിലേക്ക് മാറുന്നു, താപനില ഉയരുമ്പോൾ തിരിച്ചും നിറം മാറുന്നു.

പേൾ വൈറ്റിന് പുറമേ, ബിക്കാനീർ പർപ്പിൾ, ജയ്പൂർ പിങ്ക് എന്നീ രണ്ട് ഇന്ത്യൻ എക്‌സ്‌ക്ലൂസീവ് കളർ വേരിയൻ്റുകളിലും റിയൽമി 14 പ്രോ സീരീസ് ലഭ്യമാകും. ഈ പ്രത്യേക വേരിയന്റുകൾ അവയുടെ പേരിലുള്ള ഇന്ത്യൻ നഗരങ്ങളുടെ വാസ്തുവിദ്യാ പൈതൃകവുമായി ബന്ധപ്പെട്ട ഐക്കണിക് നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. ആഗോളതലത്തിൽ സ്വീഡ് ഗ്രേയിലും റിയൽമി 14 പ്രോ സീരീസ് ലഭ്യമാകും.
റിയൽമി 14 പ്രോ സീരീസ് 5ജി 1.5 കെ റെസല്യൂഷനും 1.6 എംഎം ബെസലുകളുമുള്ള ക്വാഡ്-കർവ് ഡിസ്‌പ്ലേയുമായും വരും, സെഗ്മെന്റിലെ ഏറ്റവും സ്ലിം ഫോണായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, ലോകത്തിലെ ആദ്യത്തെ ട്രിപ്പിൾ ഫ്ലാഷ് ഫീച്ചർ അവതരിപ്പിക്കുന്നതും റിയൽമി 14 പ്രോ സീരീസ് ആണെന്ന് കമ്പനി പറയുന്നു.
റിയൽമി 14 പ്രോ പ്ലസ് മോഡലിന്റെ ക്യാമറ സജ്ജീകരണത്തിൽ f/1.88 അപ്പേർച്ചർ ഉള്ള 1/1.56″ സോണി IMX896 50MP മെയിൻ ക്യാമറ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), 8MP അൾട്രാവൈഡ് ലെൻസ്, 32MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവ ഉണ്ടാകും. ഇൻഡസ്ട്രിയിലെ ആദ്യത്തെ ട്രിപ്പിൾ-റിഫ്ലക്ഷൻ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് സോണി IMX882 50MP OIS റിയൽമി 14 പ്രോ സീരീസിൽ ഉപയോഗിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു.

പോർട്ടബിൾ പ്രൊഫഷണൽ ലൈറ്റിംഗ് സൊല്യൂഷനായ MagicGlow Triple Flash സിസ്റ്റം ഉള്ളതിനാൽ റിയൽമി 14 പ്രോ സീരീസിലെ ക്യാമറ കൂടുതൽ ശക്തനായി മാറുന്നു. ഇതോടൊപ്പം വിപുലമായ AI അൾട്രാ ക്ലാരിറ്റി 2.0, ഇമേജിംഗ് കഴിവുകൾ ഈ സീരീസിനെ ക്യാമറ മികവിൽ ഏറെ ദൂരം മുന്നോട്ട് കൊണ്ടുപോകുന്നു.
റിയൽമി 14 പ്രോ സീരീസിന്റെ കൂടുതൽ ഹാർഡ്വെയർ ഫീച്ചറുകൾ കമ്പനി നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ലോഞ്ചിനോടനുബന്ധിച്ച് ഈ ഫോണുകൾ സംബന്ധിച്ച ചർച്ചകൾ സജീവമായി നിലനിർത്തുന്നതിനായി വരും ദിവസങ്ങളിൽ കമ്പനിക കൂടുതൽ ഡീറ്റെയിൽസ് പുറത്തുവിടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലോഞ്ചിന് ശേഷം റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ ഫോണുകൾ വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








