Home
News

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയ്സ് സെയിലിൽ റിയല്‍മീ 3 പ്രോയ്ക്ക് വന്‍ ഓഫര്‍

2019ന്റെ തുടക്കത്തിലാണ് റിയല്‍മീ പ്രോ അവതരിപ്പിച്ചത്. ഇൗ ഫോണിന് പിന്‍ഗാമിയുണ്ട്, റിയല്‍മീ 5 പ്രോ. ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ ഡെയിസില്‍ റിയല്‍മീ 3 പ്രോയ്ക്ക് പ്രത്യേക ഓഫറുകളാണ് നല്‍കുന്നത്. സെപ്തംബര്‍ 29നാണ് ഓഫര്‍ ആരംഭിക്കുന്നത്.

റിയല്‍മീ 3 പ്രോയുടെ വില

13,999 രൂപ മുതലാണ് റിയല്‍മീ 3 പ്രോയുടെ വില ആരംഭിക്കുന്നത്. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ വാര്‍ഷിക വില്‍പനയുടെ ഭാഗമായി 3000 രൂപയാണ് ഈ ഫോണിന് വില കുറച്ചിരിക്കുന്നത്. അങ്ങനെ 10,999 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നവര്‍ക്കു മാത്രമാണ് ഈ വിലയ്ക്ക് ഫോണ്‍ ലഭ്യമാകുന്നത്. പണമായി നല്‍കുന്നവര്‍ക്ക് 1000 രൂപ അധികം നല്‍കേണ്ടി വരും.

നിങ്ങള്‍ക്ക് അനുയോജ്യമാണോ?

റിയല്‍മീ 3 പ്രോ ഫോണ്‍ വാങ്ങുന്നത് നിങ്ങള്‍ക്ക് അനുയോജ്യമാണോ? അതെ, പ്രത്യേകിച്ചും 10,999 രൂപയ്ക്ക് ഈ ഫോണ്‍ ഏറെ മികച്ചതാണ്. 11,000 രൂപയ്ക്കുളളിലെ ഏറ്റവും ശക്തമായ ഫോണാണ് ഇത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 SoC, 4ജിബി റാം, 64ജിബി സ്‌റ്റോറേജ് എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്. വരു ആഴ്ചകളില്‍ കമ്പനി സ്ഥിരമായ ഒരു അപ്‌ഡേറ്റ് പറത്തിറക്കാന്‍ സാധ്യതയുണ്ട്.

6.3 ഇഞ്ച് IPS LCD സ്‌കീന്‍

6.3 ഇഞ്ച് IPS LCD സ്‌കീന്‍ ആണ് റിയല്‍മീ 3 പ്രോയ്ക്ക്. പ്രൈം വീഡിയോകള്‍, നെറ്റ്ഫ്‌ളിക്‌സ് പോലുളള ഡിആര്‍എം ലൈസന്‍സുളള പ്ലാറ്റ്‌ഫോമുകളില്‍ എച്ച്ഡി മൂവികളും ഷോകളും കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന വൈഡ്‌വിന്‍ 1 സര്‍ട്ടിഫിക്കേഷനുമായി ഉപകരണം പൊരുത്തപ്പെടുന്നു.

ക്യാമറ

16എംപി പ്രൈമറി സെന്‍സര്‍, 5എംപി ഡെപ്ത് സെന്‍സര്‍ എന്നിവയുളള ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണില്‍. ഒപ്പം 25എംപി സെല്‍ഫി ക്യാമറയും ഉണ്ട്. ഇതില്‍ വളരെ കുറഞ്ഞ പ്രകാശത്തില്‍ നിന്നും മികച്ച ഫോട്ടോകള്‍ എടുക്കാം.

ബാറ്ററി

4045എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ മറ്റുളള സ്മാര്‍ട്ട്‌ഫോണുകളെ പോലെ ഒരു മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഇരട്ട നാനോ സിംകാര്‍ഡ് സ്ലോട്ടും ഉണ്ട്.

ഓഫറിൽ സ്വന്തമാക്കാം

നിങ്ങള്‍ 12,000 രൂപയ്ക്കുളളിലെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ റിയല്‍മീ 3 പ്രോ ഏറ്റവും മികച്ച ഒന്നാണ്. ഫ്‌ളിപ്കാര്‍ട്ടിലെ ബഗ് ബില്ല്യന്‍ ഡേ സെയിലില്‍ ഈ ഫോണ്‍ നിങ്ങള്‍ക്ക് വലിയ ഡിസ്‌ക്കൗണ്ടില്‍ വാങ്ങാവുന്നതാണ്.

Best Mobiles in India

English summary
Realme 3 Pro was launched in early 2019 and it already has a successor -- the Realme 5 Pro. What if I tell you that the Realme 3 Pro is still a great smartphone, especially after the huge discounts on the upcoming Flipkart Big Billion Days, starting from September 29th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X