Home
News

ഇന്ന് നടക്കുന്ന റിയൽ‌മി 5 ജി ഗ്ലോബൽ സമ്മിറ്റിൽ റിയൽ‌മി ജിടി 5 ജി സ്മാർട്ഫോൺ അവതരിപ്പിച്ചേക്കും

ഇന്ന് ആരംഭിക്കുന്ന റിയൽ‌മി 5 ജി ഗ്ലോബൽ സമ്മിറ്റിൽ ജി‌എസ്‌എം‌എ ഇന്റലിജൻസ്, കൗണ്ടർപോയിന്റ് റിസർച്ച്, ക്വാൽകോം ഇന്ത്യ, റിയൽ‌മി എന്നിവിടങ്ങളിലെ വ്യവസായ വിദഗ്ധർ ആഗോളതലത്തിൽ 5 ജി യുടെ പുരോഗതികളെ കുറിച്ച് ചർച്ച ചെയ്യും. റിയൽ‌മി ഇന്ത്യയും യൂറോപ്പ് സിഇഒ മാധവ് ഷെത്തും റിയൽ‌മി ബ്രാൻഡ് ഡയറക്ടർ ജോണി ചെനും 5 ജിയിൽ ഒരു സ്മാർട്ട്‌ഫോൺ നിർമ്മാതാവിൻറെ സംഭാവനയെക്കുറിച്ച് സംസാരിക്കും, ഒപ്പം കമ്പനിയിൽ നിന്നും വരാനിരിക്കുന്ന പ്രോഡക്റ്റുകളെ കുറിച്ച് ചില വിശദാംശങ്ങളും വെളിപ്പെടുത്തും. ഈ ചടങ്ങിൽ കമ്പനി ആഗോളതലത്തിൽ റിയൽ‌മി ജിടി 5 ജി അവതരിപ്പിക്കുമെന്ന് പറയുന്നു.

റിയൽ‌മി 5 ജി ഗ്ലോബൽ സമ്മിറ്റ്: ലൈവ്സ്ട്രീം എങ്ങനെ കാണാം ?

റിയൽ‌മി 5 ജി ഗ്ലോബൽ സമ്മിറ്റ്: ലൈവ്സ്ട്രീം എങ്ങനെ കാണാം ?

റിയൽ‌മി 5 ജി ഗ്ലോബൽ സമ്മിറ്റ് ഇന്ന് കൃത്യം ഉച്ചയ്ക്ക് 2:30 ന് ഒരു വെർച്വൽ ഇവന്റിലൂടെ റിയൽ‌മി ഗ്ലോബൽ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. റിയൽ‌മിയിൽ ജി‌എസ്‌എം‌എ, ക്വാൽകോം, കൗണ്ടർ‌പോയിൻറ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഇതിൽ പങ്കെടുക്കും. നിങ്ങൾക്ക് താഴെ കാണുന്ന റിയൽ‌മി 5 ജി ഗ്ലോബൽ സമ്മിറ്റ് ലൈവ്സ്ട്രീമും കാണാവുന്നതാണ്.

റിയൽ‌മി 5 ജി ഗ്ലോബൽ സമ്മിറ്റ് 2021

വ്യവസായ വിദഗ്ധർക്ക് 5 ജി യുടെ ഭാവി, ഇന്ത്യയിൽ ഇതിൻറെ പ്രവർത്തനം, ഉപയോക്താക്കൾക്കുള്ള ലഭ്യത എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടത്തുവാനുമുള്ള ഒരു വേദിയായിരിക്കും റിയൽ‌മി 5 ജി ഗ്ലോബൽ സമ്മിറ്റ്. ഇന്ത്യയിൽ 5 ജി സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും സ്വീകരിക്കുന്നതിനും വേദിയൊരുക്കാൻ ലക്ഷ്യമിടുന്ന ആദ്യ തരത്തിലുള്ള ഉച്ചകോടി എന്നാണ് ഈ സമ്മിറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. കൽവിൻ ബഹിയ (പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ്, ജിഎസ്എംഎ ഇന്റലിജൻസ്), പീറ്റർ റിച്ചാർഡ്സൺ (വിപി, സഹസ്ഥാപകൻ, കൗണ്ടർപോയിന്റ് റിസർച്ച്), രാജൻ വാഗാഡിയ (വിപി, പ്രസിഡന്റ്, ക്വാൽകോം ഇന്ത്യ, സാർക്ക്), മാധവ് ഷെത്ത് (റിയൽ‌മി ഇന്ത്യ, യൂറോപ്പ് സിഇഒ), ജോണി ചെൻ (ബ്രാൻഡ് ഡയറക്ടർ, റിയൽ‌മി) എന്നിവരാണ് പാനലിസ്റ്റുകൾ.

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ ഗ്ലോബൽ ലോഞ്ച്

റിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ ഗ്ലോബൽ ലോഞ്ച്

ഈ സമ്മിറ്റിൽ റിയൽ‌മി ആഗോളതലത്തിൽ റീം ജിടി 5 ജി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാർച്ചിൽ ചൈനയിൽ അവതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ ജൂൺ 3 ന് യൂറോപ്പിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ജൂൺ 10 ന് ഇന്ത്യയിൽ 5 ജി ഇവന്റുകൾ കൂടി കമ്പനി ആസൂത്രണം ചെയ്‌തിട്ടുണ്ട്. റിയൽമി ജിടി 5 ജി യുടെ ഇന്ത്യൻ വേരിയൻറ് ഈ സമ്മിറ്റിൽ പുറത്തിറക്കുമെന്ന് പറയുന്നു. എന്നാൽ, റിയൽ‌മി ഇതുവരെ ജിടി 5 ജി സ്മാർട്ഫോൺ അവതരിപ്പിക്കുന്നതിനെ കുറിച്ച് ഇതുവരെ ഒരു വിവരവും വ്യക്തമാക്കിയിട്ടില്ല.

റിയൽ‌മി ജിടി 5 ജി സവിശേഷതകൾ

റിയൽ‌മി ജിടി 5 ജി സവിശേഷതകൾ

റിയൽ‌മി ജിടി 5 ജിയുടെ കളർ ഓപ്ഷനുകൾ, സവിശേഷതകൾ, യൂറോപ്യൻ വിപണിയിൽ നൽകിയേക്കാവുന്ന വില എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അടുത്തിടെ ചോർന്നിരുന്നു. 8 ജിബി റാം + 128 ജിബി സ്റ്റോറേജിലും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നു. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് യൂറോ 400 (ഏകദേശം 35,700 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് യൂറോ 450 (ഏകദേശം 40,200 രൂപ) എന്നിങ്ങനെ വില വരുന്നു. റിയൽ‌മി ജിടി 5 ജി സ്മാർട്ഫോൺ ബ്ലൂ ഗ്ലാസ്, യെല്ലോ നിറങ്ങളിൽ അവതരിപ്പിക്കും.

More from GizBot

Best Mobiles in India

English summary
Today, June 3, at 2:30 p.m. IST, the Realme 5G Global Summit will begin. Industry experts from GSMA Intelligence, Counterpoint Research, Qualcomm India, and Realme will speak at the event about the worldwide growth opportunities for 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X