റിയൽമി ഫോണുകളിൽ കളർഒഎസ് 17 അപ്‌ഡേറ്റ് തുടങ്ങി: 20,000 രൂപയിൽ താഴെയുള്ള ഫോണുകൾക്ക് എപ്പോൾ ലഭിക്കും?
ഇന്ത്യയിലെ റിയൽമി സ്മാർട്ട്‌ഫോണുകളിലേക്ക് കളർഒഎസ് 17 (ColorOS 17) അപ്‌ഡേറ്റ് വിതരണം ഇന്നു മുതൽ (ഒക്ടോബർ 29) ആരംഭിച്ചു. റിയൽമി ജിടി 8 പ്രോ സീരീസിലാണ് ആദ്യ സ്റ്റേബിൾ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. ഇതോടെ, 20,000 രൂപയിൽ താഴെ വിലയുള്ള തങ്ങളുടെ ഫോണുകൾക്ക് എന്ന് അപ്‌ഡേറ്റ് ലഭിക്കുമെന്ന കാത്തിരിപ്പിലാണ് ബജറ്റ് ഫോൺ ഉപയോക്താക്കൾ. ഘട്ടം ഘട്ടമായാണ് റിയൽമി ഈ അപ്‌ഡേറ്റ് നൽകുന്നത്. ഫോണിന്റെ ഐഎംഇഐ (IMEI) ബാച്ചുകൾ, പ്രദേശം, മുൻപ് ബീറ്റ വേർഷൻ ഉപയോഗിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും ഓരോ ഫോണിലും അപ്‌ഡേറ്റ് ലഭിക്കുന്ന സമയം. വിതരണം ഇന്ന് തന്നെ ആരംഭിച്ചതായി റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്.
ജിടി 8 പ്രോ മോഡലുകൾക്ക് ഒക്ടോബർ 29-നും ജിടി 7 പ്രോ, 16 പ്രോ+, 16 പ്രോ എന്നീ മോഡലുകൾക്ക് ഒക്ടോബർ 30-നുമാണ് അപ്‌ഡേറ്റ് നൽകുന്നത്. ഫ്ലാഗ്ഷിപ്പ് മോഡലുകൾക്ക ശേഷം ബജറ്റ് സീരീസുകളിലേക്ക് അധികം വൈകാതെ തന്നെ അപ്‌ഡേറ്റ് ലഭ്യമാകും. 'ലിവിങ് ഫ്ലോ' ഡിസൈൻ, കൂടുതൽ സ്മൂത്തായ അനിമേഷനുകൾ, ഫോട്ടോകൾക്കും ദൈനംദിന ആവശ്യങ്ങൾക്കും സുരക്ഷയ്ക്കുമായി സിസ്റ്റം തലത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സവിശേഷതകൾ എന്നിവയാണ് കളർഒഎസ് 17 നൽകുന്ന പ്രധാന മാറ്റങ്ങളെന്ന് ഒപ്പൊ വ്യക്തമാക്കുന്നു.

20,000 രൂപയിൽ താഴെയുള്ള റിയൽമി ഫോണുകളിലെ കളർഒഎസ് 17 അപ്‌ഡേറ്റ്: ആദ്യ ഘട്ടം
20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ ഉപയോഗിക്കുന്നവർക്ക് നവംബർ മാസത്തോടെ അപ്‌ഡേറ്റിന്റെ ആദ്യ ഘട്ടം ലഭിച്ചുതുടങ്ങും. റിയൽമി 15 5ജി സീരീസ്, നർസോ 90 സീരീസ്, റിയൽമി 16 5ജി, 16 ലൈറ്റ് 5ജി എന്നീ മോഡലുകളാണ് ആദ്യ ലിസ്റ്റിലുള്ളത്. ഡിസംബറോടെ കൂടുതൽ നമ്പർ സീരീസ്, പി-സീരീസ് ഫോണുകളിലേക്കും അപ്‌ഡേറ്റ് വ്യാപിപ്പിക്കും. എന്നാൽ ഇപ്പോൾ പുറത്തുവിട്ട ആദ്യ പട്ടികയിൽ സി-സീരീസ് മോഡലുകളൊന്നും ഇടംപിടിച്ചിട്ടില്ല.
റിയൽമി ഫോണുകളിൽ കളർഒഎസ് 17 എങ്ങനെ സുരക്ഷിതമായി ഇൻസ്റ്റാൾ ചെയ്യാം?
അപ്‌ഡേറ്റ് വന്നിട്ടുണ്ടോ എന്നറിയാൻ ഫോണിന്റെ Settings തുറന്ന് Software Update പേജിൽ പോയി Check for updates ക്ലിക്ക് ചെയ്യുക. ലളിതമായ ഘട്ടങ്ങൾ: Settings തുറക്കുക > Software Update > Check > Download and install. അപ്‌ഡേറ്റ് ചെയ്യുന്നതിന് മുൻപ് വൈഫൈ കണക്ഷൻ ഉപയോഗിക്കുക, ഫോണിൽ 50 ശതമാനത്തിൽ കൂടുതൽ ചാർജ് ഉണ്ടെന്ന് ഉറപ്പുവരുത്തുക, പ്രധാനപ്പെട്ട ഫോട്ടോകളും ചാറ്റുകളും ബാക്കപ്പ് ചെയ്യുക. വലിയ വീഡിയോകൾ ഡിലീറ്റ് ചെയ്തോ, ആപ്പ് കാഷെ ഫയലുകൾ നീക്കം ചെയ്തോ, ഫയലുകൾ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റിയോ 5 മുതൽ 7 ജിബി വരെ ഫ്രീ സ്‌പേസ് ഫോണിൽ ഉറപ്പാക്കുകയും വേണം.
20,000 രൂപ ബജറ്റിൽ റിയൽമി ഫോൺ വാങ്ങുന്നവർ അറിയാൻ
20,000 രൂപയിൽ താഴെ വിലയുള്ള പുതിയ ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുകയാണെങ്കിൽ, നവംബറിൽ തന്നെ അപ്‌ഡേറ്റ് പ്രഖ്യാപിച്ച മോഡലുകൾ തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. ആൻഡ്രോയിഡ് 17 അപ്‌ഡേറ്റ് ഉറപ്പായ ഫോണുകൾ ദീർഘകാലം തടസ്സമില്ലാതെ ഉപയോഗിക്കാനും പിന്നീട് നല്ല റീസെയിൽ വാല്യൂ ലഭിക്കാനും സഹായിക്കും. നിലവിൽ ഇതേ ഫോണുകൾ കൈവശമുള്ളവരാണെങ്കിൽ സ്റ്റേബിൾ അപ്‌ഡേറ്റ് നോട്ടിഫിക്കേഷനായി കാത്തിരിക്കുക; ബീറ്റ വേർഷനുകൾ ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഘട്ടം ഘട്ടമായുള്ള ഐഎംഇഐ ബാച്ചുകൾ കാരണവും കരിയർ ലോക്കുകൾ കാരണവും ഒരേ മോഡൽ ഫോണുകളിൽ തന്നെ അപ്‌ഡേറ്റ് ലഭിക്കാൻ ദിവസങ്ങളുടെ വ്യത്യാസം വന്നേക്കാം.


Click it and Unblock the Notifications
