Home
News

ആദ്യത്തെ കൺമണിക്ക് വില കുറഞ്ഞു! സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്പുള്ള റിയൽമി GT 7 പ്രോ വാങ്ങാം, ഈസിയായി

ഒരു പവർഫുൾ സ്മാർട്ട്ഫോൺ മാന്യമായ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അ‌വസരങ്ങളുടെ വാതിൽ തുറന്നിട്ട് നൽകി റിയൽമി. നിലവിൽ ലഭ്യമായിട്ടുള്ള പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് റിയൽമി ജിടി 7 പ്രോ ആയിരുന്നു. ഈ കരുത്തൻ ചിപ്സെറ്റുമായി ഇന്ത്യയിൽ എത്തിയ ഈ ആദ്യത്തെ കൺമണിയെ ഇ​പ്പോൾ ഈസിയായി ആരാധകർക്ക് വാങ്ങാൻ റിയൽമി അ‌വസരം ഒരുക്കിയിരിക്കുന്നു. അ‌തായത് ലോഞ്ച് വിലയെക്കാൾ 5000 രൂപ വിലക്കുറവിൽ ആണ് ഇപ്പോൾ ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

റിയൽമി ജിടി 7 പ്രോയുടെ 12GB + 256GB മോഡലിന് 59,999 രൂപയും 16GB + 512GB മോഡലിന് 65,999 രൂപയുമായിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. എന്നാലിപ്പോൾ ആമസോണിൽ 5000 രൂപ വിലക്കുറവിന് ശേഷം 54,998 രൂപ വിലക്കുറവിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും വിലക്കുറവ് ഡയറക്ടായി ഈ സ്മാർട്ട്ഫോണിന് ലഭിക്കുന്നത്.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്പുള്ള റിയൽമി GT 7 പ്രോ വാങ്ങാം, ഈസിയായി

മുൻപ് ചില ഓഫർ സെയിലുകളിൽ റിയൽമി ജിടി 7 പ്രോ 55000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിരുന്നു. എന്നാൽ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടുകളുടെ കൂടി സഹായത്താലാണ് അ‌ന്ന് അ‌ത് 55000 രൂപയിൽ താഴെ വിലയിൽ എത്തിയത്. എന്നാലിപ്പോൾ ഒരു ബാങ്ക് കാർഡിന്റെയും സഹായം ഇല്ലാതെ തന്നെ ഈ ഫോൺ 54,998 രൂപയ്ക്ക് വാങ്ങാൻ കഴിയുന്നു.

റിയൽമി ജിടി 7 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് സാംസങ് Eco² OLED പ്ലസ് മൈക്രോ-കർവ്ഡ് ഡിസ്പ്ലേ, 2780×1264 പിക്‌സൽ, 120Hz റിഫ്രഷ് റേറ്റ്, ഹൈ കളർ 6000Hz ഹാർഡ്‌വെയർ-ലെവൽ ഡിസി ഡിമ്മിംഗ്, 6500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2600Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, ഡോൾബി വിഷൻ, HDR 10+, 120% DCI-P3 എംഎംഎച്ച് എന്നിവ ഇതിലുണ്ട്.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്പുള്ള റിയൽമി GT 7 പ്രോ വാങ്ങാം, ഈസിയായി

4.32GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് കരുത്തിന് പുറമേ, 1100MHz അഡ്രിനോ 830 GPU, 12GB/ 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ൽ ആണ് ജിടി 7 പ്രോയുടെ പ്രവർത്തനം.

റിയൽമി ജിടി 7 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് നൽകിയിരിക്കുന്നത്. OIS, f/1.8 അപ്പേർച്ചർ 1/1.56 ഇഞ്ച് Sony IMX906 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ IMX882 സെൻസർ, 3x പെരിസ്‌കോപ്പ്/ടെലിഫോട്ടോ6 ക്യാമറ. 120x ഹൈബ്രിഡ് സൂം എന്നിവ ഇതിൽ അ‌ടങ്ങുന്നു.

f/2.45 അപ്പേർച്ചറും സോണി സെൻസറുമുള്ള 16എംപി ഫ്രണ്ട് ക്യാമറയും ജിടി 7 പ്രോയിൽ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, യുഎസ്ബി ​ടൈപ്പ് സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്പുള്ള റിയൽമി GT 7 പ്രോ വാങ്ങാം, ഈസിയായി

IP68+IP69 റേറ്റിങ് സഹിതമാണ് ജിടി 7 പ്രോ എത്തിയിരിക്കുന്നത്. ജലം കൊണ്ട് തകരാർ സംഭവിക്കാതിരിക്കാൻ ഓട്ടോമാറ്റിക്കായി ജലം പുറന്തള്ളുന്ന ഫീച്ചറും ഇതിലുണ്ട്. 120W ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററിയാണ് റിയൽമി ജിടി 7 പ്രോയിൽ ഉള്ളത്. മാർസ് ഓറഞ്ച്, ഗാലക്‌സി ഗ്രേ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Realme GT 7 Pro is now available at a discount of Rs 5000. The launch price of Realme GT 7 Pro in India was Rs 59,999 for the 12GB + 256GB model and Rs 65,999 for the 16GB + 512GB model. However, it is now listed on Amazon at a price of Rs 54,999, a discount of Rs 5000. So, you can buy it for Rs 55,000 without the help of any bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X