കമ്പനി തന്നെ ഡിസ്കൗണ്ടുമായി രംഗത്ത്! റിയൽമി P1 5G ഇപ്പോൾ 12999 രൂപയ്ക്ക് കിട്ടും
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ സാന്നിധ്യങ്ങളിൽ ഒന്നായ റിയൽമി തങ്ങളുടെ P1 സീരീസിലെ 5ജി ഫോണിന് 3000 രൂപ ഡിസ്കൗണ്ടുമായി രംഗത്ത്. 15000 രൂപ ബജറ്റിൽ 5ജി ഫോൺ വാങ്ങാൻ ലക്ഷ്യമിട്ട ഉപയോക്താക്കൾക്കായി കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി P1 5ജിക്ക് (realme P1 5G) ആണ് ഇപ്പോൾ അപ്രതീക്ഷിത ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 8 മുതൽ ജനുവരി 10 വരെ മാത്രമായിരിക്കും ഈ ഡിസ്കൗണ്ട് ലഭ്യമാകുക എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഡിസ്കൗണ്ട് ഓഫർ ലഭ്യമാണ്.
റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ടിലും ഈ പരിമിതകാല ഡിസ്കൗണ്ട് ലഭ്യമാകും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. റിയൽമി പി1 5ജി രണ്ട് വേരിയന്റുകളിൽ ആണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. അതിൽ, 6GB റാമും 128GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 15,999 രൂപയും 8GB+ 256GB വേരിയന്റിന് 18,999 രൂപയുമായിരുന്നു വില.

എന്നാലിപ്പോൾ 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 14999 രൂപ വിലയിലാണ് റിയൽമി P1 5ജി കമ്പനിയുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും. അങ്ങനെ ആകെ 3000 രൂപ ഡിസ്കൗണ്ടിന് ശേഷം 12,999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും.
പീക്കോക്ക് ഗ്രീൻ, ഫീനിക്സ് റെഡ് എന്നീ നിറങ്ങളിലാണ് റിയൽമി പി1 5ജി ലഭ്യമാകുക. ബജറ്റ് വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് റിയൽമി പ്രഖ്യാപിച്ചിരിക്കുന്ന ഈ പരിമിതകാല ഡീൽ പരിഗണിക്കാവുന്നതാണ്. 15000 രൂപയുടെ ഫോൺ ആയതിനാൽ തന്നെ ബജറ്റ് വിലയിൽ ലഭ്യമാകുന്ന 5ജി ഫോണുകളെക്കാൾ ഫീച്ചറുകൾ ഇതിലുണ്ട്. അത് 3000 രൂപ ഡിസ്കൗണ്ടിൽ ലഭിക്കുമ്പോൾ നമുക്ക് അനുയോജ്യമാണോ എന്ന് പരിശോധിച്ച് നല്ലതെങ്കിൽ വാങ്ങാവുന്നതാണ്. അതിനായി ഈ ഫോണിന്റെ ഫീച്ചറുകൾകൂടി അറിഞ്ഞിരിക്കാം.

റിയൽമി പി1 5ജി (Realme P1 5G) യുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 2400 X 1080 പിക്‌സൽ റെസല്യൂഷൻ, 240Hz ടച്ച് വാട്ടർ സാംപ്ലിംഗ് റേറ്റ്, TUV Touchification സപ്പോർട്ട് എന്നിവ ഇതിലുണ്ട്.
മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റ് ആണ് റിയൽമി പി1 5ജിയുടെ കരുത്ത്. മാലി G68 MC4 ജിപിയു, 8GB വരെ LPDDR4x റാമും 256GB UFS 3.1 നേറ്റീവ് സ്റ്റോറേജും ഇതോടൊപ്പം എത്തുന്നു. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി പി1 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50എംപി സോണി LYT600 പ്രൈമറി ക്യാമറ, 2എംപി B&W സെക്കൻഡറി സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 16MP ക്യാമറയാണ് ഇതിൽ നൽകിയിരിക്കുന്നത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് റിയൽമി പി1 5ജി എത്തുന്നത്. എങ്കിലും മൂന്ന് വർഷ ഒഎസ് പിന്തുണയും നാല് വർഷ സുരക്ഷാ അപ്ഡേറ്റുകളും ഈ ഫോണിന് റിയൽമി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP54 റേറ്റിങ് എന്നിവയും ഇതിലുണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, ഡ്യുവൽ-ഫ്രീക്വൻസി GPS/ GLONASS/ യുഎസ്ബി ടൈപ്പ് സി, 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, 7-ലെയർ VC കൂളിംഗ് സിസ്റ്റം എന്നിവയാണ് റിയൽമി പി1 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








