വലിയ വില നൽകാതെ ആഗ്രഹം പൂർത്തീകരിക്കാം! റിയൽമി P1 5ജി ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു
ഇപ്പോൾ 4ജി സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ പ്രധാന ആഗ്രഹങ്ങളിലൊന്ന് നല്ലൊരു 5ജി ഫോണിലേക്ക് മാറുക എന്നതാണ്. ജിയോയും എയർടെലും ഏതാണ്ട് എല്ലായിടത്തും 5ജി എത്തിച്ചുകഴിഞ്ഞു. വിഐയും 5ജി സേവനങ്ങൾ കേരളത്തിലടക്കം തുടങ്ങിയിട്ടുണ്ട്, ബിഎസ്എൻഎൽ 5ജി 2025 ജൂലൈ ആകുമ്പോഴേക്ക് എത്തും. ഇങ്ങനെ 5ജി ലഭ്യത ആവോളം ഉള്ളപ്പോൾ 4ജി ഫോണുമായി ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. ഇതിനകം പലരും 5ജി ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്തു. എന്നാൽ ആഗ്രഹമുണ്ടായിട്ടും സാമ്പത്തിക പ്രശ്നങ്ങൾ കാരണം 5ജി ഫോൺ വാങ്ങാൻ കഴിയാത്തവരും ധാരാളം. അങ്ങനെയുള്ളവർക്കായി ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഒരു കിടിലൻ ഡീൽ ഉണ്ട്.
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബിഗ് സേവിങ് ഡേയ്സ് എന്ന പേരിൽ ഒരു സെയിൽ നടക്കുന്നുണ്ട്. സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാൻ ഈ ഓഫർ സെയിൽ അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി റിയൽമി പി1 5ജി എന്ന സ്മാർട്ട്ഫോണും ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഇതിന് ലഭിക്കും.

റിയൽമി ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ പി1 സീരീസ് ലോഞ്ച് ചെയ്തു. രണ്ട് ഫോണുകളാണ് അതിൽ ഉണ്ടായിരുന്നത്, റിയൽമി P1 5ജി, റിയൽമി P1 പ്രോ 5ജി എന്നിവയായിരുന്നു അവ. ഇതിൽ വില കുറഞ്ഞ മോഡൽ പി1 5ജി ആയിരുന്നു. പി1 പ്രോ മോഡലിന് 20000 രൂപയ്ക്ക് മുകളിലായിരുന്നു വില.
റിയൽമി പി1 5ജി രണ്ട് വേരിയന്റുകളിൽ ആണ് ലഭ്യമാകുന്നത്. ഇതിൽ 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 15,999 രൂപയും 8GB + 256GB വേരിയന്റിന് 18,999 രൂപയുമായിരുന്നു ലോഞ്ച് വില. എന്നാലിപ്പോൾ അടിസ്ഥാന മോഡൽ 1000 രൂപ ഡിസ്കൗണ്ടിന് ശേഷം 14,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും റിയൽമി പി1 5ജിക്ക് ലഭ്യമാണ്. അതിനാൽ 13999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാൻ കഴിയും ബജറ്റ് വിലയെക്കാൾ അൽപ്പം മുകളിലും എന്നാൽ 15000 രൂപയിൽ താഴെയും ആയതിനാൽ കുറഞ്ഞ വിലയിൽ 5ജി ഫോൺ തേടുന്ന ആളുകൾക്ക് ഇത് വാങ്ങുന്നകാര്യം പരിഗണിക്കാവുന്നതാണ്.
Realme P1 5Gയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റ് ആണ് റിയൽമി പി1 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 2400X 1080 പിക്‌സൽ റെസല്യൂഷൻ, 240Hz ടച്ച് വാട്ടർ സാംപ്ലിംഗ് റേറ്റ്, TUV Touchification സപ്പോർട്ട് എന്നിവ ഇതിലുണ്ട്.
മാലി G68 MC4 ജിപിയു, 8GB LPDDR4x റാം, 256GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, ആൻഡ്രോയിഡ് 14 ഒഎസ്, മൂന്ന് വർഷ ഒഎസ് പിന്തുണ, നാല് വർഷത്തെ സുരക്ഷാ പാച്ചുകൾ എന്നിവ പി1 5ജി വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി പി1 5ജിയിൽ ഉള്ളത്. f/1.8 അപ്പേർച്ചറുള്ള 50എംപി സോണി LYT600 പ്രൈമറി ക്യാമറ, 2എംപി B&W സെക്കൻഡറി സെൻസർ എന്നിവ അതിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി 16MP ക്യാമറയാണ് നൽകിയിരിക്കുന്നത്.
45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, മിനി ക്യാപ്‌സ്യൂൾ 2.0, IP54 റേറ്റിങ്, ഗെയിമിങ്ങിനിടെ ചൂടിനെ തടയാൻ 7-ലെയർ VC കൂളിംഗ് സിസ്റ്റം എന്നിവയും ഇതിലുണ്ട്. പീക്കോക്ക് ഗ്രീൻ, ഫീനിക്സ് റെഡ് എന്നീ നിറങ്ങളിലാണ് റിയൽമി പി1 5ജി ലഭ്യമാകുക.


Click it and Unblock the Notifications








