റിയല്‍മീ ഫോണുകള്‍ക്ക് വന്‍ ഓഫറുമായി 'റിയല്‍മീ റിയല്‍പബ്ലിക് സെയില്‍'..!

|

70-ാമത് റിപബ്ലിക് ദിനം ഉടന്‍ എത്തും. അതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വില്‍പന കമ്പനികളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും വമ്പന്‍ ഓഫറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലുമായി റിപബ്ലിക് ഡേ സെയില്‍ ജനുവരി 20ന് ആരംഭിച്ചു.

 
റിയല്‍മീ ഫോണുകള്‍ക്ക് വന്‍ ഓഫറുമായി 'റിയല്‍മീ റിയല്‍പബ്ലിക് സെയില്‍'..

ആമസോണ്‍ വില്‍പന അവസാനിക്കുന്നത് ജനുവരി 23നും ഫ്‌ളിപ്കാര്‍ട്ട് വില്‍പന അവസാനിക്കുന്നത് ജനുവരി 22നുമാണ്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ കൂടാതെ റിയല്‍മി.കോമിലും റിയല്‍മീ ഫോണ്‍ നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്.


റിയല്‍മീ റിപബ്ലിക് സെയില്‍ ഡിസ്‌ക്കൗണ്ട്

നിങ്ങള്‍ റിയല്‍മീ 2 പ്രോ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് മികച്ച സമയം. ബേസ് വേരിയന്റിന് 1000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്കിപ്പോള്‍ 13,990 രൂപയ്ക്ക് വാങ്ങാവുന്നതാണ്. നിങ്ങളുടെ പഴയ ഫോണ്‍ നല്‍കിയാല്‍ 13,850 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നതാണ്.

എന്നാല്‍ റിയല്‍മീ C1 ന് 7,999 രൂപയ്ക്കു പകരം 6,999 രൂപയ്ക്ക് ലഭിക്കുന്നു. കൂടാതെ ഈ രണ്ടു ഫോണുകള്‍ക്കും എസ്ബിഐ ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡുകള്‍ വഴി വാങ്ങുകയാണെങ്കില്‍ 10% ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ ഓപ്പണ്‍ സെയിലില്‍ ഈ ഫോണുകള്‍ ലഭ്യമാകും. മറ്റു റിയല്‍മീ ഫോണായ റിയല്‍മീ U1 ഓപ്പണ്‍ സെയിലില്‍ 1000 രൂപയാണ് ആമസോണില്‍ ഡിസ്‌ക്കൗണ്ട്. ഇതു കൂടാതെ നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ്, എച്ച്ഡിഎഫ്‌സിഐ ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡിന് 10% ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

റിയല്‍മീ പ്രമോഷണല്‍ ക്യാംപയല്‍സ്

കമ്പനിയുടെ വെബ്‌സൈറ്റില്‍ വില്‍പനയുടെ ഭാഗമായി പല പ്രവര്‍ത്തനങ്ങളും നടക്കും. ഒന്നാമത്തേത്, റിയല്‍മീ.കോമില്‍ ജനുവരി 18 മുതല്‍ നടക്കുന്ന Republiek Heros contestല്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കും. ഈ ലിങ്ക് നിങ്ങള്‍ മത്സര പേജില്‍ പങ്കിടുകയാണെങ്കില്‍ 1000 രൂപ വില വരുന്ന കൂപ്പണുകള്‍ ലഭിക്കും. ഇതു കൂടാതെ 100 യൂണിറ്റ് റിയല്‍മീ സ്മാര്‍ട്ട്‌ഫോണുകളും റിയല്‍മീ ഇയര്‍ബഡ്‌സുകളും സ്വന്തമാക്കാനുളള അവസരം ലഭിക്കും. ഇൗ മത്സരം ജനുവരി 20ന് അവസാനിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനു പുറമെ പങ്കാളികള്‍ക്ക് Realme Yo!Days വില്‍പനയില്‍ 300 രൂപ വിലയുളള കൂപ്പണുകള്‍ ലഭിക്കും. കൂടാതെ റിപബ്ലിക് വിഷ് ആക്ടിവിറ്റി ജനുവരി 20ന് ആരംഭിക്കും. ഇതില്‍ 5 യൂണിറ്റ് റിയല്‍മീ U1, 500 രൂപ വിലയുളള 100 ഫ്‌ളിപ്കാര്‍ട്ട് കൂപ്പണുകള്‍ എന്നിവയും ലഭിക്കും.

സ്മാര്‍ട്ട്‌ഫോണുകള്‍ മൂലം നമുക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന നാം അറിയാത്ത 13 ദോഷങ്ങള്‍സ്മാര്‍ട്ട്‌ഫോണുകള്‍ മൂലം നമുക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന നാം അറിയാത്ത 13 ദോഷങ്ങള്‍

Best Mobiles in India

Read more about:
English summary
Realme Realpublic Sale: Get Realme 2 Pro, C1 and U1 on discount

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X