Home
News

15000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ തേടുന്നുണ്ടോ? ഡിസ്കൗണ്ട് സഹിതം റിയൽമി വിൽക്കുന്നുണ്ട്!

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങിത്തിരിക്കുമ്പോൾ പലർക്കും ഒരു ബജറ്റ് കാണും, 10000 രൂപ, 15000 രൂപ, 20000 രൂപ, 25000 രൂപ, 30000 രൂപ, 40000 രൂപ വിലകൾക്കുള്ളിലും അ‌തിനും മുകളിൽ പ്രീമിയം സെഗ്മെന്റിലും ദിവസവും നിരവധി ഫോണുകൾ എത്തുന്നുണ്ട്. ഇതിൽ 15000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കുള്ള ഒരു ഓപ്ഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിയൽമി ഇന്ത്യയിൽ റിപ്പബ്ലിക് ഡേ ഓഫർ സെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 13 മുതൽ 19 വരെയാണ് ഈ സെയിൽ നടക്കുന്നത്.

റിയൽമി സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം റിപ്പബ്ലിക് ഡേ ഓഫർ സെയിൽ ഒരു മികച്ച അ‌വസരമാണ്. കാരണം, ബാങ്ക് ഡിസ്കൗണ്ട്, ഡയറക്ട് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഈ ഓഫർ സെയിൽ അ‌വസരം ഒരുക്കുന്നു.

5G ഫോൺ തേടുന്നുണ്ടോ? ഡിസ്കൗണ്ട് സഹിതം റിയൽമി വിൽക്കുന്നുണ്ട്!

റിയൽമി ജിടി 6ടി, റിയൽമി 13+ 5G, റിയൽമി P2 പ്രോ, റിയൽമി 14x, റിയൽമി 13 പ്രോ, റിയൽമി GT 7 പ്രോ, റിയൽമി നാർസോ 70 ടർബോ എന്നീ സ്മാർട്ട്ഫോണുകൾക്കെല്ലാം റിയൽമി റിപ്പബ്ലിക് ഡേ ഓഫർ സെയിലിൽ ഡിസ്കൗണ്ട് ലഭ്യമാണ്. ഇതിൽ അ‌ടുത്തിടെ പുറത്തിറങ്ങിയ റിയൽമി 14x 5ജിയുടെ ഡിസ്കൗണ്ട് ഡീൽ ഇവിടെ പരിചയപ്പെടാം.

കഴിഞ്ഞ മാസം, അ‌തായത് 2024 ഡിസംബറിൽ റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി 14X 5ജി (realme 14X 5G). 15000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഫോൺ എത്തിയത്. റിയൽമി 14X 5ജിയുടെ 6GB+ 128GB മോഡലിന് 14,999 രൂപയും 8GB+ 128GB മോഡലിന് 15,999 രൂപയുമാണ് വില.

5G ഫോൺ തേടുന്നുണ്ടോ? ഡിസ്കൗണ്ട് സഹിതം റിയൽമി വിൽക്കുന്നുണ്ട്!

റിയൽമി റിപ്പബ്ലിക് ഡേ ഓഫർ സെയിലിൽ റിയൽമി 14X 5G വേരിയന്റുകൾക്ക് 1000 രൂപ ഡിസ്കൗണ്ട് ആണ് ലഭ്യമാക്കിയിരിക്കുന്നത്. അ‌തിനാൽ 6GB + 128GB മോഡൽ 13,999 രൂപയ്ക്കും 8GB + 128GB മോഡൽ 14,999 രൂപയ്ക്കും ഓഫർ സെയിൽ കാലയളവിൽ വാങ്ങാനാകും.

റിയൽമി 14X 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ 5ജി ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് (720×1604 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആണ് പ്രവർത്തനം. 2 ഒഎസ് അപ്‌ഡേറ്റുകൾ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ആം മാലി-G57 MC2 GPU, 6GB/ 8GB LPDDR4X റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ റിയൽമി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

5G ഫോൺ തേടുന്നുണ്ടോ? ഡിസ്കൗണ്ട് സഹിതം റിയൽമി വിൽക്കുന്നുണ്ട്!

ക്യാമറകളുടെ കാര്യമെടുത്താൽ, എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറ എന്നിവ സഹിതമാണ് ഇതിലെ ക്യാമറ വിഭാഗം എത്തുന്നത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ, അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.

IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-സി എന്നീ ഫീച്ചറുകൾ റിയൽമി 14X 5ജി വാഗ്ദാനം ചെയ്യുന്നു.

45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി സഹിതമാണ് റിയൽമി 14X 5G എത്തുന്നത്. ക്രിസ്റ്റൽ ബ്ലാക്ക്, ഗോൾഡൻ ഗ്ലോ, ജുവൽ റെഡ് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമി ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Realme Republic Day Sale will be held from January 13 to 19, 2025. During this sale, Realme 14X 5G variants will be available with a discount of Rs 1000. The 6GB + 128GB model of Realme 14X 5G is priced at Rs 14,999 and the 8GB + 128GB model is priced at Rs 15,999. Due to the discount, the 6GB + 128GB model can be purchased for Rs 13,999 and the 8GB + 128GB model for Rs 14,999 during the sale period.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X